കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കല്ലെറിഞ്ഞത് ആരാണെന്ന് അറിയില്ല; കോടതിയിലെത്തി മൊഴി നല്‍കി ഉമ്മന്‍ചാണ്ടി

Google Oneindia Malayalam News

കണ്ണൂര്‍: തന്നെ കല്ലെറിഞ്ഞ കേസിലെ പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ല എന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. 2013 ല്‍ മുഖ്യമന്ത്രിയായിരിക്കെ ഉമ്മന്‍ചാണ്ടിക്കെതിരെ കണ്ണൂരില്‍ കല്ലേറുണ്ടായിരുന്നു. സി പി ഐ എം, ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 160 ഓളം പേരായിരുന്നു പ്രതിപ്പട്ടികയില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ആരാണ് കല്ലെറിഞ്ഞത് എന്ന് മനസിലാക്കാന്‍ സാധിച്ചില്ല എന്നാണ് ഉമ്മന്‍ചാണ്ടി പറഞ്ഞത്.

കണ്ണൂര്‍ അസി. സെഷന്‍സ് കോടതിയില്‍ കേസിന്റെ വിചാരണയുടെ ഭാഗമായി നടന്ന സാക്ഷി വിസ്താരത്തിലായിരുന്നു സംഭവസമയത്ത് പ്രതികളെ മനസ്സിലാക്കാന്‍ സാധിച്ചിട്ടില്ല എന്ന് ഉമ്മന്‍ ചാണ്ടി മൊഴി നല്‍കിയത്. ഉമ്മന്‍ ചാണ്ടിയെ കൂടാതെ മുന്‍മന്ത്രി കെ സി ജോസഫിനെയും കോടതി വിസ്തരിച്ചിരുന്നു. ആക്രമണം നടക്കുമ്പോള്‍ ചുറ്റും ബഹളവും ആള്‍ക്കൂട്ടവുമായിരുന്നു എന്നാണ് ഉമ്മന്‍ചാണ്ടി അറിയിച്ചിരിക്കുന്നത്.

1

അതിനാല്‍ സംഭവ സമയത്ത് അക്രമി സംഘത്തില്‍ നിന്ന് തന്നെ കല്ലെറിഞ്ഞത് ആരാണ് എന്ന് മനസ്സിലായിട്ടില്ല എന്നാണ് ഉമ്മന്‍ ചാണ്ടി പറഞ്ഞത്. ജഡ്ജി രാജീവന്‍ വാച്ചാലിന്റെ മുന്നിലെത്തിയാണ് കഴിഞ്ഞ ദിവസം ഉമ്മന്‍ചാണ്ടി സാക്ഷിമൊഴി നല്‍കിയത്. ആള്‍ക്കൂട്ടവും ബഹളവുമായതിനാല്‍ പ്രതികളെ വ്യക്തമായി തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല എന്നാണ് മുന്‍മന്ത്രി കെ സി ജോസഫും നല്‍കിയ മൊഴി.

യെച്ചൂരി ജനാധിപത്യവാദി.. അപ്പോള്‍ പിണറായിയോ? മറുപടിയുമായി ജയറാം രമേശ്യെച്ചൂരി ജനാധിപത്യവാദി.. അപ്പോള്‍ പിണറായിയോ? മറുപടിയുമായി ജയറാം രമേശ്

2

കണ്ണൂര്‍ പൊലീസ് മൈതാനിയില്‍ 2013 ഒക്‌ടോബര്‍ 27 നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പൊലീസ് അത്‌ലറ്റിക് മീറ്റ് സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്യാനായി എത്തിയപ്പോഴായിരുന്നു ഉമ്മന്‍ ചാണ്ടിക്ക് നേരെ ആക്രമണമുണ്ടായത്. കല്ലേറില്‍ ഉമ്മന്‍ചാണ്ടിയെ കൂടാതെ വാഹനത്തിലുണ്ടായിരുന്ന കെ സി ജോസഫ്, ടി സിദ്ദീഖ് എന്നിവര്‍ക്കും പരിക്കേറ്റിട്ടുണ്ടായിരുന്നു.

മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെട്ടത് മൂന്ന് തവണ; ആരാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ?മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെട്ടത് മൂന്ന് തവണ; ആരാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ?

3

വധിക്കുക എന്ന ഉദ്ദേശ്യത്തോടെ സംഘം ചേര്‍ന്ന് ആക്രമിക്കുകയുമായും കല്ലെറിയുകയും ആയിരുന്നു എന്നാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. മുന്‍ എം എല്‍ എമാരായ സി. കൃഷ്ണന്‍, കെ കെ. നാരായണന്‍ എന്നിവരെ യഥാക്രമം ഒന്നും രണ്ടും പ്രതികളാക്കിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്.

വീണ്ടും അപ്രതീക്ഷിത ട്വിസ്റ്റ്... ജി 23 ഖാര്‍ഗെയ്‌ക്കൊപ്പം; തരൂരിന്റേത് ഒറ്റയാള്‍ പോരാട്ടം?വീണ്ടും അപ്രതീക്ഷിത ട്വിസ്റ്റ്... ജി 23 ഖാര്‍ഗെയ്‌ക്കൊപ്പം; തരൂരിന്റേത് ഒറ്റയാള്‍ പോരാട്ടം?

4

ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യന്‍, തിരുവനന്തപുരം എ.കെ.ജി സെന്റര്‍ ഓഫിസ് സെക്രട്ടറി ബിജു കണ്ടക്കൈ എന്നിവരേയും പൊലീസ് പ്രതിയാക്കിയിരുന്നു. കേസില്‍ ആകെ 240 സാക്ഷികളുള്ളതില്‍ 38 പേരുടെ വിസ്താരം പൂര്‍ത്തിയായി. കേസില്‍ നേരിട്ട് ഹാജരാകണം എന്ന് ഉമ്മന്‍ ചാണ്ടി, കെ സി ജോസഫ്, ടി സിദ്ദീഖ് എന്നിവരോട് കോടതി ആവശ്യപ്പെടുകയായിരുന്നു.

English summary
Former CM Oommen Chandy said that he has not identified the accused in the case of stone pelting
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X