തലശേരിയില്‍ നിര്‍ണായകമാകാന്‍ സിഒടി നസീര്‍, ബിജെപിയുടെ വോട്ട് ലഭിക്കും, ചര്‍ച്ച നടത്താന്‍ ഒരുങ്ങുന്നു
തലശേരി: ബിജെപിക്ക് സ്ഥാനാര്‍ത്ഥിയില്ലാത്ത തലശേരിയില്‍ ബിജെപി വോട്ട് കിട്ടുമെന്ന് പ്രതീക്ഷിക്കുന്നതായി മൂന് സിപിഎം നേതാവ് സിഒടി നസീര്‍. ബിജെപി പ്രവര്‍ത്തകരുടെ വോട്ട് വേണ്ടെന്ന് പറഞ്ഞിട്ടില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിജെപിക്ക് സ്ഥാനാര്‍ത്ഥിയില്ലാത്തതിനാല്‍ വോട്ട് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ബിജെപി നേതാക്കളുമായി സംസാരിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ബിജെപിയുമായി സഖ്യത്തിനില്ലെന്ന് സിഒടി നസീര്‍ നേരത്തെ അറിയിച്ചിരുന്നു. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ വടകര മണ്ഡലത്തില്‍ നിന്ന് മത്സരിച്ചതിന് ആക്രമിക്കപ്പെട്ടയാളാണ് നസീര്‍. തനിക്ക് നേരെ നടന്ന ആക്രമണത്തിന് പിന്നില്‍ തലശേരി എംഎല്‍എ എഎന്‍ ഷംസീറാണെന്ന് നസീര്‍ പറഞ്ഞിരുന്നു.
ഇതിനിടെ, സി.ഒ.ടി നസീറിനെ പിന്തുണയ്ക്കുന്നതില്‍ ബി.ജെ.പി ജില്ലാ നേതൃത്വത്തിലെ ചില നേതാക്കള്‍ക്ക് കടുത്ത എതിര്‍പ്പ് രേഖപ്പെടുത്തിയിരുന്നു. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ അവലോകനം നടത്താന്‍ ബി.ജെ.പി ജില്ലാ കമ്മിറ്റി ഓഫിസായ മാരാര്‍ജി ഭവനില്‍ നടന്ന നേത്യ യോഗമാണ് ഇതുസംബന്ധിച്ച് തീരുമാനമാവാതെ പിരിഞ്ഞിരുന്നു.
കോവിഡില്‍ നിറം മങ്ങാതെ ഹോളി; കാണാം ഹോളി ആഘോഷചിത്രങ്ങള്‍
നിയമസഭാ തെരഞ്ഞെടുപ്പ് പോരാട്ടത്തില്‍ കണ്ണുര്‍ ജില്ലയുടെ ശ്രദ്ധാകേന്ദ്രമാണ് തലശേരി .സംസ്ഥാന തലത്തില്‍ തന്നെ യു.ഡി.എഫ് -എല്‍.ഡി.എഫ് മുന്നണികള്‍ തലശേരിയിലെ ബി.ജെ.പിയുടെ വോട്ട് ആര്‍ക്കെന്ന വാദമുയര്‍ത്തി പരസ്പരം ആരോപണങ്ങള്‍ ഉന്നയിക്കുന്നുണ്ട്.
2016ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ 30000 കൂടുതല്‍ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഷംസീര്‍ ജയിച്ചത്. അന്ന് യുഡിഎഫിലായിരുന്ന എ പി അബ്ദുള്ളക്കുട്ടിയായിരുന്നു എതിരാളി. ഇക്കുറിയും തനിക്ക് മണ്ഡലത്തില്‍ കാര്യമായ ഭീഷണിയൊന്നുമില്ലെന്നാണ് ഷംസീറിന്റെ ആത്മവിശ്വാസം. പിണറായി സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികളും താന്‍ മണ്ഡലത്തില്‍ നടപ്പിലാക്കിയ 1200 കോടിയുടെ വികസന പദ്ധതികളും ഇക്കുറി കുടുതല്‍ വോട്ടു നേടിതരുമെന്നാണ് ഷംസീര്‍ പറയുന്നത്.
ബിജെപി ജില്ലാ പ്രസിഡന്റും എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ എന്‍ ഹരിദാസിന്റെ പത്രിക തള്ളിയതോടെയാണ് തലശേരിയില്‍ ഇടതു-വലത് മുന്നണികള്‍ ബി ജെ. പി സഖ്യ ആരോപണവുമായി രംഗത്തുവന്നത്. ബിജെപി മറ്റു പാര്‍ട്ടികള്‍ക്ക് വോട്ടു മറിക്കില്ലെന്ന് തുറന്നു പറഞ്ഞിട്ടുണ്ടെങ്കിലും അന്തര്‍നാടകങ്ങള്‍ സജീവമാണ്.
നികേഷ പട്ടേലിന്റെ ലേറ്റസ്റ്റ് ചിത്രങ്ങൾ കാണാം
Recommended Video
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications