യുവഡോക്ടറുടെ വിവാഹം പൂര്‍വകാമുകിയായ ഡോക്ടര്‍ മുടക്കി: സോഷ്യല്‍ മീഡയയിലെ വിളയാട്ടം വിനയായത് ഇങ്ങനെ
കണ്ണൂര്‍: നിരവധി പ്രണയകഥകളിലെ നായകനായ യുവഡോക്ടര്‍ ഒടുവില്‍ തന്റെ വിവാഹദിനത്തില്‍ കുടുങ്ങി. താനുമൊന്നിച്ചുള്ള സ്വകാര്യനിമിഷങ്ങള്‍ ആദ്യകാമുകി വരന്റെ ബന്ധുക്കള്‍ക്കും പ്രതിശ്രുത വധുവിന്റെ കുടുംബക്കാര്‍ക്കും മൊബൈലില്‍ അയച്ചു കൊടുത്തതാണ് ചെറുക്കന്റെ വീട്ടില്‍ പ്രശ്നങ്ങള്‍ക്ക് ഇടയാക്കിയത്. കഴിഞ്ഞ ദിവസം കണ്ണൂര്‍ ജില്ലയിലെ ചക്കരക്കല്ലിനടുത്തെ ഒരുഗ്രാമത്തിലാണ് സംഭവം. അധ്യാപക ദമ്പതികളുടെ മകനായ യുവഡോക്ടറാണ് കഥയിലെ കഥാപാത്രം.
നേരത്തെ നിരവധി യുവതികളുമായി സോഷ്യല്‍ മീഡിയയില്‍ ചാറ്റിങ്ങ് നടത്തിയിരുന്ന യുവാവ് നിരവധി യുവതികളുമായി ബന്ധം സ്ഥാപിച്ചിരുന്നു., ഇതിലേറെയും വനിതാഡോക്ടര്‍മാരും ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുമാണ്. ഇതില്‍ ഒരു ഡോക്ടറെ പെണ്‍വീട്ടുകാര്‍ നിര്‍ബന്ധംപിടിച്ചതിനു ശേഷം വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയും മറ്റേയാളെ നിഷ്‌കരുണം തള്ളിക്കളയുകയും ചെയ്തു. വിവാഹപരസ്യം പത്രത്തില്‍ കണ്ട ആദ്യകാമുകിയാണ് ഇതോടെ ഡോക്ടര്‍ക്ക് തിരിച്ചടി നല്‍കിയത്.

തന്റെ വീട്ടുകാരെയും യുവാവിന്റെ വീട്ടുകാരെയും താനുമായുള്ള രഹസ്യബന്ധത്തിന്റെ വിവരമറിയിച്ച യുവതി കല്യാണം മുടക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതോടെ സ്വന്തം വീട്ടുകാരും ആദ്യകാമുകിയുടെ ബന്ധുക്കളും യുവാവിനെതിരെ തിരിഞ്ഞു. വിവാഹിതരായ നവദമ്പതികളെ വീട്ടില്‍ കയറ്റാന്‍ വരന്റെ ബന്ധുക്കള്‍ തയാറായില്ല. ഇതോടെ ചെറുക്കനും പെണ്ണും പെരുവഴിയിലായി. ഒടുവില്‍ ചക്കരക്കല്‍ പൊലിസും നാട്ടുകാരും ഇടപെട്ടു.
ഇതോടെ ഡോക്ടര്‍ പയ്യന്റെ ചില വ്യത്യസ്ത സ്വഭാവഗുണങ്ങള്‍ ചര്‍ച്ചയാകാന്‍ തുടങ്ങി. ഒടുവില്‍ തന്നെ വിവാഹം കഴിക്കുന്നതിനു മുന്‍പെ വീട്ടില്‍ കയറ്റി മാസങ്ങളോളം താമസിപ്പിച്ചിരുന്നുവെന്നു കല്യാണം കഴിച്ച ഡോക്ടര്‍ യുവതി വെളിപ്പെടുത്തിയതോടെ സംഭവത്തിനു വലിയ ട്വിസ്റ്റുണ്ടായി. വരന്‍ ചില്ലറക്കാരനല്ലെന്നു ബോധ്യപ്പെട്ടപ്പോള്‍ അവരെ അവരുടെ വഴിക്കു വിട്ടു പൊലിസും നാട്ടുകാരും പിന്‍വലിഞ്ഞു. ഒടുവില്‍ ഡോക്ടര്‍ പയ്യനെയും ഭാര്യയെയും ബന്ധുക്കള്‍ക്കു സ്വീകരിക്കേണ്ടി വരികയും ചെയ്തു. നവമാധ്യമങ്ങളിലൂടെയാണത്രെ യുവഡോക്ടര്‍ യുവതികളെ നിരവധി മോഹനസുന്ദര വാഗദ്ധാനങ്ങള്‍ നല്‍കി വളച്ചെടുത്തിരുന്നത്.












Click it and Unblock the Notifications