കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കാലുമാറിയ കണ്ണൂര്‍ കോര്‍പറേഷന്‍ഡെപ്യൂട്ടിമേയര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ മേയര്‍

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: യുഡിഎഫിന്റെ ഔദാര്യത്തിലല്ല എല്‍.ഡി.എഫിന്റെ ഔദാര്യത്തിലാണു രാഗേഷ് ഡെപ്യൂട്ടി മേയറായതെന്നു മുന്‍ മേയര്‍ ഇ പി ലത കണ്ണൂരില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് മുന്‍മേയര്‍ നിലവില്‍ ഡെപ്യൂട്ടി മേയറും എല്‍ഡിഎഫില്‍ നിന്നും മറുകണ്ടം ചാടിയ കോണ്‍ഗ്രസ് വിമതനുമായ പി കെ രാഗേഷിനെതിരെ ആഞ്ഞടിച്ചത്.

അപര്യാപ്തകള്‍ തുറന്നു കാണിച്ചു: ജീവകാരുണ്യ പ്രവര്‍ത്തകന്‍ ബാബുപാറാലിന് ജനറല്‍ ആശുപത്രിയില്‍ വിലക്ക്അപര്യാപ്തകള്‍ തുറന്നു കാണിച്ചു: ജീവകാരുണ്യ പ്രവര്‍ത്തകന്‍ ബാബുപാറാലിന് ജനറല്‍ ആശുപത്രിയില്‍ വിലക്ക്

lathamayor-15

കോര്‍പറേഷനില്‍ യുഡിഎഫ് സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍മാരാണു കൂടുതലുമുള്ളത്. അതുകൊണ്ടുതന്നെ ഒരടി മുന്നോട്ടു പോകുമ്പോള്‍ രണ്ടടി പിറകോട്ടു വലിക്കുന്ന നീക്കമുണ്ടായിരുന്നു. ഇതിനെയൊക്കെ തരണം ചെയ്താണ് കേര്‍പറേഷന്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയതെന്ന് അവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പി കെ രാഗേഷ് നിരുപാധിക പിന്തുണയാണ് എല്‍ഡിഎഫിന് നല്‍കിയത്. അതിന്റെ പ്രത്യുപകാരമായാണ് എല്‍ഡിഎഫ് രാഗേഷിനെ ഡെപ്യൂട്ടി മേയറാക്കിയത്. എന്നാല്‍ രാഗേഷിന്റെ വഞ്ചനയ്‌ക്കെതിരെ പ്രതികരിക്കണമെന്ന പൊതു ജനവികാരമനുസരിച്ചാണു ഡെപ്യൂട്ടി മേയര്‍ക്കെതിരായ അവിശ്വാസ പ്രമേയത്തിന് നോട്ടിസ് നല്‍കിയതെന്നു എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ അഭിപ്രായപ്പെട്ടു.
pkragesh-1

ജനക്ഷേമകരമായ പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കിയ ചാരിതാഥ്യത്തോടെയാണ് എല്‍ഡിഎഫ് കണ്ണൂര്‍ കോര്‍പറേഷന്‍ ഭരണത്തില്‍ നിന്നും പടിയിറങ്ങുന്നത്. കോര്‍പറേഷന്‍ രൂപീകരണക്കാലത്ത് ഏറെ ബാലാരിഷ്ടതകള്‍ ഉണ്ടായിരുന്നു. അടിസ്ഥാന സൗകര്യങ്ങളൊന്നും ഉണ്ടായിരുന്നില്ല. പുതുതായി രൂപീകരിച്ച കോര്‍പറേഷന് രïു കോടി അനുവദിക്കുമെന്ന് അന്നത്തെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പറഞ്ഞെങ്കിലും ഇതുവരെ ലഭിച്ചില്ല. മുന്‍ മുന്‍സിപാലിറ്റി ഭരണസമിതി പാതിവഴിയിലാക്കിയ കണ്ണൂര്‍ സെന്‍ട്രല്‍ മാര്‍ക്കറ്റ് കോംപ്ലക്‌സ്, മരക്കാര്‍ക്കണ്ടി എസ്സി ഫ്‌ളാറ്റ്, അരി ബസാര്‍ ഭവന സമുച്ചയം എന്നിവ പൂര്‍ത്തീകരിച്ചു. വാര്‍ഷിക പദ്ധതി തുക വിനിയോഗിക്കുന്നതില്‍ കണ്ണൂര്‍ കോര്‍പറേഷന്‍ ഏറെ മുന്നിലാണ്.

മേയറുടെ കാര്‍ ഉള്‍പ്പെടെ ജപ്തിക്കു വച്ച സ്ഥിതിയാണ് ഞങ്ങള്‍ അധികാരത്തില്‍ വരുമ്പോള്‍ ഉണ്ടായിരുന്നത്. എല്ലാ ബാധ്യതകളും തീര്‍ത്തത് ഈ ഭരണസമിതിയാണ്. രാജ്യത്ത് ആദ്യമായി പ്ലാസ്റ്റിക്ക് ക്യാരി ബാഗ് നിരോധനം ഫലപ്രദമായി നടപ്പാക്കിയതുള്‍പ്പെടെ ഈ കോര്‍പറേഷന്‍ അഭിമാനകരമായ പ്രവര്‍ത്തനങ്ങളാണു നടത്തിയത്. ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ ഫ്‌ളൈ ഓവര്‍ പദ്ധതിക്കു സര്‍ക്കാര്‍ അംഗീകാരം ലഭിച്ചത് കോര്‍പറേഷന്റെ നിരന്തരം ഇടപെടലിലൂടെയാണ്. അമൃത് പദ്ധതി നടപ്പാക്കുന്ന കേരളത്തിലെ ഒന്‍പത് നഗരത്തില്‍ ഏറ്റവും മികവോടെ പദ്ധതി നടപ്പാക്കുന്നത് കണ്ണൂരാണ്. 225 കോടിയുടെ പദ്ധതികളാണ് 'അമൃത് നഗരത്തിലൂടെ നടപ്പാക്കുന്നതെന്നും മുന്‍ മേയര്‍ ചൂണ്ടിക്കാട്ടി.

English summary
Former Mayor against Kannur deputy mayor
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X