Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫാഷന്‍ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് മാതൃകയില്‍ തട്ടിപ്പ്; മുന്‍ മുസ്‌ലിം ലീഗ് നേതാവ് അറസ്റ്റില്‍

കണ്ണുര്‍: കാസര്‍കോട് ജില്ലയില്‍ നടന്ന ഫാഷന്‍ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് മാതൃകയില്‍ കണ്ണൂരിലും തട്ടിപ്പ് നടത്തിയ മുന്‍ 'മുസ് ലിം ലീഗ് നേതാവ് അറസ്റ്റില്‍. ചൊവ്വാഴ്ച്ച രാവിലെ ഒന്‍പതു മണിയോടെ കണ്ണുര്‍ വിമാനതാവളത്തില്‍ വെച്ചാണ് കണ്ണൂര്‍ ടൗണ്‍ എസ്.എച്ച്.ഒ ശ്രീജിത്ത് കോടെരിയും സംഘവും ഇയാളെ അറസ്റ്റു ചെയ്തത്. സംഭവത്തിന് ശേഷം ഒളിവിലായിരുന്ന ഇയാള്‍ ഗള്‍ഫില്‍ നിന്നും വിമാനതാവളത്തിലെത്താന്‍ സാധ്യതയുണ്ടെന്നു സൂചന ലഭിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളില്‍ വിമാന താവളം കേന്ദ്രീകരിച്ചു നിരീക്ഷണം ശക്തമാക്കിയിരുന്നു'കണ്ണുര്‍ എയര്‍പ്പോര്‍ട്ടു പൊലിസും കസ്റ്റംസിന്റെയും സഹായത്തോടെയാണ് നിരീക്ഷണം ശക്തമാക്കിയത്.ഇതിന്റെ അടിസ്ഥാനത്തിലാണ് ചൊവ്വാഴ്ച്ച രാവിലെ ഒന്‍പതു മണിയോടെ വിമാന താവളത്തില്‍ നിന്നുംഇയാള്‍ പിടിയിലായത്.

C4

നിക്ഷേപകരുടെ രണ്ടുകോടിയോളം രൂപയുമായി കണ്ണുര്‍ ഫോര്‍ട്ട് റോഡില്‍ പ്രവര്‍ത്തിക്കുന്ന ജ്വല്ലറി ജനറല്‍ മാനേജരായ മുന്‍ മുസ്ലിം ലീഗ് നേതാവ് മുങ്ങുകയായിരുന്നു.ലീഗിന്റെ കണ്ണൂര്‍ പുഴാതി മേഖല പ്രസിഡന്റ് കെ.പി. നൗഷാദാണ് (45) വിമാനതാവളത്തില്‍ നിന്നും പിടിയിലായത്.പണം നഷ്ടപ്പെട്ട ഏഴുപേര്‍ കണ്ണൂര്‍ എസിപിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ ടൗണ്‍ പോലീസ് കേസെടുത്തത്.സ്വര്‍ണവും പണവും നിക്ഷേപിച്ച അമ്പതോളം പേരാണ് തട്ടിപ്പിനിരയായത്. ഇതുസംബന്ധിച്ച് ലീഗ് ജില്ലാ, സംസ്ഥാന നേതൃത്വത്തിനും പരാതി നല്‍കിയിരുന്നു ഇതേ തുടര്‍ന്ന് ഇയാളെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിട്ടുണ്ട്.

കണ്ണൂര്‍ ഫോര്‍ട്ട് റോഡിലെ സി.കെ. ഗോള്‍ഡില്‍ മാര്‍ക്കറ്റിംഗ് വിഭാഗം ജീവനക്കാരനായിരുന്നു നൗഷാദ്. ജനറല്‍ മാനേജരെന്ന നിലയിലാണ് ഇയാള്‍ നിക്ഷേപകരെ വലയിലാക്കിയത്.കൂടുതല്‍ പലിശ വാഗ്ദാനം ചെയ്താണ് നിക്ഷേപം സ്വീകരിച്ചത്. കണ്ണൂര്‍ സിറ്റി, അത്താഴക്കുന്ന്, കുന്നുംകൈ, പാപ്പിനിശേരി, വാരം, കാട്ടാമ്പള്ളി, കുന്നാവ്, കുഞ്ഞിപ്പള്ളി, ശാദുലിപ്പള്ളി തുടങ്ങിയ പ്രദേശത്തുകാരാണ് തട്ടിപ്പിനിരയായത്.ഒരുലക്ഷം മുതല്‍ 20 ലക്ഷം രൂപവരെ നിക്ഷേപിച്ചവരുണ്ട്. ഒരുലക്ഷത്തിന് പ്രതിമാസം 3000 മുതല്‍ 6000 രൂപവരെ വാഗ്ദാനം ചെയ്താണ് നിക്ഷേപം സ്വീകരിച്ചത്. കൂടുതല്‍ തുക നിക്ഷേപിക്കുന്നവര്‍ക്ക് കൂടുതല്‍ പലിശ വാഗ്ദാനം ചെയ്തിരുന്നു. രഹസ്യവിവരമനുസരിച്ചുചൊവ്വാഴ്ച രാവിലെ ഒന്‍പതു മണിയോടെയാണ് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പ്രതിയെ പിടികൂടിയ തെന്ന് കണ്ണൂര്‍ ടൗണ്‍ എസ്.എച്ച്.ഒ ശ്രീജിത്ത് കോടേരി പറഞ്ഞു.

ഷാര്‍ജ കണ്ണൂര്‍ വിമാനത്തിലാണ് ഇയാള്‍ വിമാനത്താവളത്തില്‍ വന്നിറങ്ങിയത്.നിലവില്‍ ഒരു കേസില്‍ പ്രതിക്കെതിരെ എഫ്‌ഐആര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.പ്രതിക്കെതിരെ 10 പരാതികള്‍ കൂടി ലഭിച്ചിട്ടുണ്ട്.നിലവിലെ കേസിലെ അനുബന്ധ നടപടികള്‍ പൂര്‍ത്തിയായാല്‍, മറ്റു കേസുകളില്‍ നടപടി ഉണ്ടാകുമെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു. കണ്ണൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.കാസര്‍കോട് ജില്ലയില്‍ നടന്ന ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പിനു ശേഷം മുമ്പ്‌ലീം ലീഗ് നേതൃത്വത്തിന് തലവേദനയായതാണ് കണ്ണൂരിലെ ജ്വല്ലറി കേസ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+