Get Updates
Get notified of breaking news, exclusive insights, and must-see stories!

ബ്രഷ് കൈയ്യിലേന്തി പൂര്‍വവിദ്യാര്‍ത്ഥി സംഗമം, 40 വര്‍ഷങ്ങള്‍ക്ക് ശേഷം അവര്‍ ഒന്നിച്ചു

കണ്ണൂര്‍: കണ്ണൂര്‍ നഗരത്തിലെ കലാരംഗത്തിന് മായാത്ത മുദ്രകള്‍ പതിപ്പിച്ചു ചരിത്രം സൃഷ്ടിച്ച ദി ബ്രഷ്മാന്‍സ് സ്‌കൂള്‍ ഓഫ് ആര്‍ട്സ് നാല്‍പതാം വാര്‍ഷികത്തിന്റെ ഭാഗമായി കണ്ണൂര്‍ നഗരത്തില്‍ വ്യത്യസ്തമായ ചിത്ര,ശില്‍പപ്രദര്‍ശനം നടത്തി. കണ്ണൂര്‍ മഹാത്മ മന്ദിരത്തിലെ ഏകാമി ആര്‍ട്ട് ഗ്യാലറിയില്‍ നടന്ന ചിത്ര പ്രദര്‍ശനം അവതരണം കൊണ്ടും അനുഭവം കൊണ്ടും വളരെ വ്യത്യസ്തമായി. ബ്രഷ് മാനിലെ പൂര്‍വവിദ്യാര്‍ത്ഥികളും അഭ്യുദയാകാക്ഷികളും അവതരിപ്പിച്ച ചിത്ര, ശില്‍പ പ്രദര്‍ശനം കാണാന്‍ നൂറുകണക്കിനാളുകളെത്തി.

അന്താരാഷ്ട്രതലയത്തില്‍ ശ്രദ്ധേയരായ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ ബ്രഷ് മാന്‍ കൂട്ടായ്മയില്‍ പങ്കെടുക്കാനെത്തി. പലര്‍ക്കും പറയാനുണ്ടായിരുന്നത് ബ്രഷ്മാനിലെ പോയ കാലജീവിതത്തെ കുറിച്ചായിരുന്നു. പലരും വര്‍ണങ്ങള്‍ പുരണ്ട ബ്രഷുകള്‍ കൈയ്യിലേന്തിയത് ഈ സ്ഥാപനത്തില്‍വെച്ചാണ്. അതുകൊണ്ടു തന്നെ ബ്രഷ്മാന്‍ കൂട്ടായ്മ പലര്‍ക്കും വൈകാരിക അനുഭവം കൂടിയായി മാറി. ചിത്രങ്ങളിലൂടെയും ശില്‍പങ്ങളിലൂടെയും സ്വയം അറിയാന്‍അവര്‍ ഒത്തുചേര്‍ന്നപ്പോള്‍ പ്രീയ ഗുരുനാഥന്‍ എം.സി ശ്രീജിത്തും കൂടെ ചേര്‍ന്നു.

kannur-former-students-meet

അഞ്ച് ഇന്ത്യാബുക്ക് റെക്കാര്‍ഡ് നേടിയവരും യുഎഇ ഗോള്‍ഡന്‍ വിസ നേടിയ പൂര്‍വവിദ്യാര്‍ത്ഥിയും ആര്‍ടിസ്റ്റുമായ വിനോദ് മാമ്പ തുടങ്ങിയവരും പങ്കെടുത്തു. കഴിഞ്ഞ നാല്‍പതുവര്‍ഷക്കാലമായി കണ്ണൂര്‍ തെക്കിബസാറിലെ മക്കാനിയില്‍ പ്രവര്‍ത്തിക്കുന്ന ബ്രഷ്മാന്‍ സ്‌കൂള്‍ ഓഫ് ആര്‍ട്സില്‍ ഇതുവരെയായി രണ്ടായിരത്തിലേറെ വിദ്യാര്‍ത്ഥികള്‍ പഠിച്ചിട്ടുണ്ട്. കണ്ണൂരിന്റെ ചിത്രശില്‍പ കലാരംഗത്ത് അടയാളപ്പെടുത്തിയ എം.സി ശ്രീജിത്താണ് സ്ഥാപനത്തിന്റെ പ്രിന്‍സിപ്പാള്‍.

മലയാള ചലച്ചിത്രലോകത്ത് കലാസംവിധായകനായി പ്രവര്‍ത്തിച്ചയാളാണ് ശ്രീജിത്ത്. പ്രശസ്ത ചിത്രകാരനും ശില്‍പിയുമാണ് ഇദ്ദേഹം. കേരളമാകെ വിവിധ ശില്‍പങ്ങള്‍ ശ്രീജിത്ത് സൃഷ്ടിച്ചിട്ടുണ്ട്.കേരളത്തിലെ പ്രശസ്ത ചിത്രകാരന്‍മാരായ പ്രശാന്ത് ഒളവിലം, സെല്‍വന്‍ മേലൂര്‍, ഹരീന്ദ്രന്‍ ചാലാട്, കെ.കെ ആര്‍ വെങ്ങര, ബാലകൃഷ്ണന്‍ കതിരൂര്‍ തുടങ്ങിയവര്‍ ബ്രഷ് മാന്‍ സംഗമത്തില്‍ പങ്കെടുത്തു ചിത്രകലാ ക്ളാസുകള്‍ നയിച്ചു.

കണ്ണൂര്‍ നഗരത്തിലെ സ്ഥിരം ആര്‍ട്ട് ഗ്യാലറി ബ്രഷ്് മാന്‍ ക്യാംപസില്‍ നടന്നുവരുന്നുണ്ട്.അരനൂറ്റാണ്ടിലേക്ക് പ്രയാണമാരംഭിക്കുന്ന ബ്രഷ് മാന്‍ സമാന്തര ചിത്രകലാരംഗത്ത് നവീന കോഴ്സുകളളുമായാണ് മുന്നേറുന്നത്. കെ.ജി.സി. ഇ ഫൈനാര്‍ട്സ് ആന്‍ഡ് ആനിമേഷന്‍ ക്ളാസുകളും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉള്‍പ്പെടെയുളള കോഴ്സുകളും തങ്ങള്‍ പരിശിലീപ്പിക്കുന്നതായി പ്രിന്‍സിപ്പാള്‍ എം.സി ശ്രീജിത്ത് പറഞ്ഞു. സമാപന സമ്മേളനം കേരള ലളിതകലാഅക്കാദമി ചെയര്‍മാന്‍ മുരളീചീരോത്ത് ഉദ്ഘാടനം ചെയ്തു. ചിത്രകലാപരിഷത്ത് പ്രസിഡന്റ് കേണല്‍ സുരേഷ് അധ്യക്ഷനായി. ഫോക്ലോര്‍അക്കാദമി സെക്രട്ടറി എ.വി അജയകുമാര്‍, യുവചിത്രകാരന്‍ ധനേഷ് മാമ്പ, പ്രമോദ് അടുത്തില തുടങ്ങിയവര്‍ പങ്കെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+