Get Updates
Get notified of breaking news, exclusive insights, and must-see stories!

സർക്കസ് ലോകത്തെ വിസ്മയം, ജംബോ സർക്കസ് കമ്പനികളുടെ സ്ഥാപകൻ ജെമിനി ശങ്കരൻ അന്തരിച്ചു

കണ്ണൂർ: ജെമിനി, ജംബോ സർക്കസ് കമ്പനികളുടെ സ്ഥാപകൻ എം വി. ശങ്കരൻ എന്ന ജെമിനി ശങ്കരൻ അന്തരിച്ചു. കണ്ണൂർ വാരത്ത് ശങ്കർ ഭവനിലായിരുന്നു താമസം. 99 വയസ്സായിരുന്നു. സർക്കസ് ലോകത്തിന് മറക്കാനാവാത്ത പേരാണ് ജെമിനി ശങ്കരന്റേത്. ജെമിനി, ജംബോ, ഗ്രേറ്റ് റോയൽ സർക്കസുകളുടെ ഉടമ ആയിരുന്നു അദ്ദേഹം.ഞായറാഴ്ച രാത്രി 11.40ന് കണ്ണൂർ കൊയിലി ആശുപത്രിയിൽ ആയിരുന്നു അന്ത്യം. സംസ്കാരം ഇന്ന് പയ്യാമ്പലത്ത് വെച്ചാണ്. ഇന്ത്യൻ സർക്കസ് ഫെഡറേഷൻ പ്രസിഡന്റായും അദ്ദേഹം പ്രവർത്തിച്ചിരുന്നു.

‍സർക്കസ് ലോകത്തെ പ്രമുഖ പേരായിരുന്നു ജെമിനി ശങ്കരന്റേത്. ഇന്ത്യയിൽ തന്നെ ഏറ്റവും പ്രായം കൂടിയ സർക്കസ്കാരനായിരുന്നു അദ്ദേഹം.
നിരവധി പ്രമുഖ വ്യക്തികളുമായി അദ്ദേഹകത്തിന് വളരെ അടുത്ത ബന്ധമാണ് ഉണ്ടായിരുന്നത്. സർക്കസ് കലാകാരൻ ആയിതന്നെയാണ് അദ്ദേഹംം തന്റെ ജീവിതം ആരംഭിച്ചത്. ഇന്ത്യൻ പ്രധാനമന്ത്രിമാരായ ജവാഹർലാൽ നെഹ്‌റു, ഇന്ദിരാഗാന്ധി, മൊറാർജി ദേശായി, രാജീവ് ഗാന്ധി എന്നിവരുമായി സൗഹൃദമുണ്ടായിരുന്നു അദ്ദേഹത്തിന്. മാർട്ടിൻ ലൂതർ കിങുമായും മൗണ്ട്ബാറ്റൺ, കെന്നത്ത് കൗണ്ട,, വാലന്റീന തെരഷ്കോവ എന്നിങ്ങനെ അദ്ദേഹം അടുത്ത ബന്ധം പുലർത്തിയിരുന്നവരുടെ സൗഹൃദപ്പട്ടിക നീളുന്നു.

Gemini sankarn311

സാമ്പത്തികമായ പ്രശ്നങ്ങൾ കാരണം തകർന്ന വിജയ സർക്കസ് ജമനി ശങ്കരനും കൂട്ടുകാരും ഏറ്റെടുത്തതോടെയാണ് വലിയ മാറ്റം ഉണ്ടാവുന്നത്, ഇതാണ് പിന്നീട് ജെമിനി സർക്കസ് എന്ന പേരിൽ തുടങ്ങുന്നത്. വിദേശ രാജ്യങ്ങളിലെ കലാകാരന്മാരും വന്യമൃ​ഗങ്ങളേയും സർക്കസിൽ എത്തിച്ചു. ഇത് ആളുകൾക്കിടയിൽ വലിയ അത്ഭുതം ഉണ്ടാക്കി. 1977-ൽ ജംബോ സർക്കസ് കൂടി ശങ്കരൻ ഏറ്റെടുത്തു.ചൈനയിൽ നടന്ന ഇന്റർ നാഷണൽ സർക്കസ് ഫെസ്റ്റ്വലിൽ അദ്ദേഹം പങ്കെടുത്തിരുന്നു. കുവൈത്ത് ​ഗോൾഡ്ൻ പുരസ്ക്കാരം ലഭിച്ചു. സർക്കസിലെ അദ്ദേഹത്തിന്റെ സേവനം പരി​ഗണിച്ച് ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം ലഭിച്ചു.

1924 ജൂൺ 13-ന് തലശ്ശേരരിയിൽ ജനനം. തലശ്ശേരി കൊളശ്ശേരിയിലെ രാമൻ മാഷിന്റെയും കല്യാണിയുടെയും അഞ്ചാമത്തെ മകനാണ് അദ്ദേഹം. ചെറുപ്പം തൊട്ടേ അദ്ദേഹത്തിന് സർക്കസിനോട് താലപര്യം ഉണ്ടായിരുന്നു. അങ്ങനെയാണ് സർക്കസിന്റെ കുലപതി കീലേരി കുഞ്ഞിക്കണ്ണൻ ​ഗുരുക്കളുടെ അടുത്തെത്തുന്നത്. പിന്നീട് അദ്ദേഹം പട്ടാളത്തിലും പോയി.

നാലര വർഷം പട്ടാളചത്തിലായിരുന്നു. അവിടെ നിന്ന് വിരമിച്ചു. 1946 സൽ ആണ് അദ്ദേഹം സർക്കസിൽ ചേർന്നത്. കൊൽത്തയിലെ വളരെ പ്രശസ്തം ആയിരുന്ന ബോസ്ലിയൻ സർക്കസിലാണ് ചേർന്നത്. ഹൊറിസോണ്ടൽ ബാറിൽ അദ്ദേഹം കലാകാരനായി ഉണ്ടായിരുന്നു. നാഷണൽ സർക്കസിലും ഗ്രേറ്റ്‌ ബോംബെ സർക്കസിലും അദ്ദേഹം പങ്കെടുത്തു.

ശോഭനയാണ് ഭാര്യ. മക്കൾ: അജയ് ശങ്കർ, അശോക് ശങ്കർ, ഡോ. രേണുശങ്കർ. മരുമക്കൾ: പൂർണിമ അജയ്‌ ശങ്കർ, സുനിതാ അശോക് ശങ്കർ, പ്രദീപ്‌ നായർ . സഹോദരങ്ങൾ: എം. ബാലൻ, പരേതരായ എം. കൃഷ്ണൻ നായർ, എം. കണ്ണൻ നായർ, മൂർക്കോത്ത് കുഞ്ഞിരാമൻ, എം. നാരായണൻ, എം. ലക്ഷ്മി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+