കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്ണൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട: നാല് യുവാക്കള്‍ പിടിയില്‍, 15 ലക്ഷത്തിന്റെ സ്വർണം!!

  • By Desk
Google Oneindia Malayalam News

മട്ടന്നൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും വന്‍സ്വര്‍ണവേട്ട. പതിനൊന്ന് കിലോ സ്വര്‍ണവുമായി നാലുപേരെ ഡിആര്‍ഐ പിടികൂടി. നാല് കോടി പതിനഞ്ച് ലക്ഷം രൂപയോളം വില വരുന്ന സ്വര്‍ണമാണ് തിങ്കളാഴ്ച രാവിലെ നടത്തിയ പരിശോധനയില്‍ ഡി. ആര്‍. ഐ പിടിച്ചെടുത്തത്. കണ്ണൂര്‍ മൊകേരി സ്വദേശി അംസീര്‍, വയനാട് പൊഴുതാന സ്വദേശി അര്‍ഷാദ്, കോഴിക്കോട് പുതുപ്പാടി സ്വദേശി അബ്ദുള്ള, ബെംഗളൂരു സ്വദേശി മുഹമ്മദ് ബഷീര്‍ എന്നിവരാണ് പിടിയിലായത്.

 ബിജെപിയെ വാഴ്ത്തി കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്‍...മധ്യപ്രദേശില്‍ അപ്രതീക്ഷിത നീക്കം!! ബിജെപിയെ വാഴ്ത്തി കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്‍...മധ്യപ്രദേശില്‍ അപ്രതീക്ഷിത നീക്കം!!

മൈക്രോവേവ് ഓവന്‍, മിക്‌സി, ചിക്കന്‍ കട്ടിങ്ങ് മെഷീന്‍ എന്നിവയില്‍ ഒളിപ്പിച്ചാണ് ഇവര്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. പ്രവര്‍ത്തനമാരംഭിച്ചിട്ട് എട്ടുമാസം കഴിഞ്ഞപ്പോള്‍ കണ്ണൂര്‍ വിമാനത്താവളത്തിലൂടെ കടത്താന്‍ ശ്രമിച്ച കോടിക്കണക്കിന് രൂപയുടെ സ്വര്‍ണമാണ് പിടികൂടിയത്. ഗള്‍ഫില്‍ നിന്നും കടത്തിക്കൊണ്ടുവരികയായിരുന്ന സ്വര്‍ണമാണ് കാരിയര്‍മാരില്‍ നിന്നും പിടികൂടിയത്.

goldsmuggling-1

പിടിയിലായവരില്‍ ഏറെയും കോഴിക്കോട്, കാസര്‍കോട് സ്വദേശികളാണ്. ഇതുകൂടാതെ വിമാനത്താവളം കേന്ദ്രീകരിച്ച് ഡോളറടക്കമുള്ള വിദേശപണവും കടത്തുന്നത് വ്യാപകമാണ്.കഴിഞ്ഞയാഴ്ച വിദേശകറവന്‍സിയുമായി യുവാവിനെ ഡി. ആര്‍. ഐ പിടികൂടിയിരുന്നു. അന്താരാഷ്ട്ര മയക്കുമരുന്ന് ശൃംഗലയുടെ ഹബ്ബായും കണ്ണൂര്‍ വിമാനത്താവളം മാറുന്നുണ്ട്. ഹാഷിഷടക്കമുള്ള മാരക മയക്കുമരുന്നുകളുമായി നിരവധി പേര്‍ ഇതിനകം പിടിയിലായിട്ടുണ്ട്.

English summary
Four arrested in Kannur airport on gold smuggling.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X