Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂരിൽ മൂന്ന് പ്രവാസികൾക്ക് ഉൾപ്പെടെ നാലുപേർക്ക് കൊ വിഡ്: ഒരാൾ മുംബൈയിൽ നിന്നുമെത്തിയ ആൾ

കണ്ണൂരിൽ മൂന്ന് പ്രവാസികൾക്ക് ഉൾപ്പെടെ നാലുപേർക്ക് കൊ വിഡ്: ഒരാൾ മുംബൈയിൽ നിന്നുമെത്തിയ ആൾ!!

കണ്ണൂർ: കണ്ണൂർ ജില്ലയില്‍ പുതുതായി നാല് പേര്‍ക്കു കൂടി കൊവിഡ് വൈറസ് രോഗ ബാധ സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ ടി വി സുഭാഷ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
വിദേശത്ത് നിന്ന് എത്തിയ മൂന്ന് പേര്‍ക്കും മുംബൈയില്‍ നിന്നെത്തിയ ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കരിപ്പൂര്‍ വിമാനത്താവളം വഴി മെയ് 28ന് ബഹറിനില്‍ നിന്ന് ഐഎക്‌സ് 1376 വിമാനത്തിലെത്തിയ നടുവില്‍ സ്വദേശി 27കാരന്‍, ജൂണ്‍ മൂന്നിന് ഷാര്‍ജയില്‍ നിന്ന് എസ് ജി
9004 വിമാനത്തിലെത്തിയ ആന്തൂര്‍ സ്വദേശികളായ 40കാരന്‍, 30കാരി എന്നിവരാണ് വിദേശത്തു നിന്നെത്തിയവര്‍. മെയ് 26നാണ് പയ്യന്നൂര്‍ സ്വദേശി 58കാരന്‍ മുംബൈയില്‍ നിന്നെത്തിയത്. ഇതോടെ ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം 262 ആയി. ഇതില്‍ 146 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.

നിലവില്‍ ജില്ലയില്‍ 9422 പേരാണ് നിരീക്ഷണത്തിലുള്ളതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇവരില്‍ 175 പേര്‍ ആശുപത്രിയിലും 9247 പേര്‍ വീടുകളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 49 പേരും കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ 72 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 30 പേരും കണ്ണൂര്‍ ജില്ലാശുപത്രിയില്‍ 24 പേരുമാണ് നിരീക്ഷണത്തിലുള്ളത്. ഇതുവരെ 8984 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 8612 എണ്ണത്തിന്റെ ഫലം ലഭ്യമായി. ഇതില്‍ 8110 എണ്ണം നെഗറ്റീവാണ്. 372 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

coronavirus832-

ഇതിനിടെ സംസ്ഥാനത്ത് നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​വ​രു​ടെ എ​ണ്ണം ര​ണ്ടു ല​ക്ഷ​ത്തോ​ട് അ​ടു​ക്കു​കയാണ്. സ​ർ​ക്കാ​രി​ന്‍റെ ഒൗ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ൾ പ്ര​കാ​രം വി​വി​ധ ജി​ല്ല​ക​ളി​ലാ​യി 1,97,078 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ഇ​വ​രി​ൽ 1,95,307 പേ​ർ വീ​ട്/​ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ണ​ൽ ക്വാ​റന്റെനിലും 1771 പേ​ർ ആ​ശു​പ​ത്രി​ക​ളി​ലും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. 211 പേ​രെ​യാ​ണ് തി​ങ്ക​ളാ​ഴ്ച ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 3827 സാ​മ്പിളു​ക​ൾ പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ചി​ട്ടു​ണ്ട്. ഇ​തു​വ​രെ 85,676 വ്യ​ക്തി​ക​ളു​ടെ (ഓ​ഗ്മെ​ന്‍റ​ഡ് സാ​ന്പി​ൾ ഉ​ൾ​പ്പെ​ടെ) സാ​ന്പി​ൾ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​ട്ടു​ണ്ട്. ഇ​തി​ൽ ല​ഭ്യ​മാ​യ 82,362 സാ​ന്പി​ളു​ക​ളു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വാ​ണ്.

സെ​ന്‍റി​ന​ൽ സ​ർ​വൈ​ല​ൻ​സി​ന്‍റെ ഭാ​ഗ​മാ​യി ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ, അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ, സാ​മൂ​ഹി​ക സ​മ്പർ​ക്കം കൂ​ടു​ത​ലു​ള്ള വ്യ​ക്തി​ക​ൾ മു​ത​ലാ​യ മു​ൻ​ഗ​ണ​നാ ഗ്രൂ​പ്പു​ക​ളി​ൽ നി​ന്ന് 22,357 സാ​ന്പി​ളു​ക​ൾ ശേ​ഖ​രി​ച്ച​തി​ൽ 21,110 സാ​ന്പി​ളു​ക​ൾ നെ​ഗ​റ്റീ​വാ​യി. 5,923 റി​പ്പീ​റ്റ് സാമ്പിൾ ഉ​ൾ​പ്പെ​ടെ ആ​കെ 1,13,956 സാ​ന്പി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്.

കൊവി​ഡ് കാ​ല​ത്ത് പു​റ​ത്തു​നി​ന്ന് സം​സ്ഥാ​ന​ത്ത് ആ​കെ 1,93,363 പേ​രാ​ണ് എ​ത്തി​യ​ത്. ഇ​തി​ൽ എ​യ​ർ​പോ​ർ​ട്ട് വ​ഴി വ​ന്ന 49,065 പേ​രും സീ​പോ​ർ​ട്ട് വ​ഴി വ​ന്ന 1621 പേ​രും ചെ​ക്ക്പോ​സ്റ്റ് വ​ഴി വ​ന്ന 1,23,029 പേ​രും റെ​യി​ൽ​വേ വ​ഴി വ​ന്ന 19,648 പേ​രും ഉ​ൾ​പ്പെ​ടു​ന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+