കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്ണൂരിൽ എസ്ഐ ഉൾപ്പെടെ നാലുപേർക്ക് കൊവിഡ്: സമരം നടത്തിയവരും സമരത്തെ നേരിട്ടവരും ആശങ്കയിൽ

  • By Desk
Google Oneindia Malayalam News

കണ്ണൂർ: കണ്ണൂരിൽ പോലീസുകാർക്കും ആരോഗ്യ പ്രവർത്തകർക്കും കൊവിഡ് പടരുന്നത് വ്യാപകമാകുന്നു. സ്വർണക്കടത്ത് കേസിൽ പ്രതിപക്ഷ യുവജന സംഘടനകള്‍ മന്ത്രിമാരുടെ രാജി ആവശ്യപ്പെട്ട് കലക്ട്രേറ്റിലേക്ക് നടത്തിയ സമരത്തെ നേരിട്ട എസ്ഐ ക്കും എഎസ്ഐക്കും കോവിഡ് സ്ഥിരീകരിച്ചത് ആശങ്ക പരത്തിയിരിക്കുകയാണ്.

കള്ളുഷാപ്പിൽ വെച്ച് വാക്കേറ്റം: കോട്ടയത്ത് 40കാരൻ കുത്തേറ്റ് മരിച്ചു, ഒരാൾ അറസ്റ്റിൽ!! കള്ളുഷാപ്പിൽ വെച്ച് വാക്കേറ്റം: കോട്ടയത്ത് 40കാരൻ കുത്തേറ്റ് മരിച്ചു, ഒരാൾ അറസ്റ്റിൽ!!

ഇതോടെ കണ്ണൂര്‍ ടൗണ്‍ സ്റ്റേഷനില്‍ കോവിഡ് ബാധിച്ച പോലീസുകാരുടെ എണ്ണം നാലായി. എസ്ഐ തളിപ്പറമ്പ് സ്വദേശിയും എഎസ്ഐ പഴയങ്ങാടി സ്വദേശിയുമാണ്. രണ്ടാഴ്ച മുമ്പ് ടൗണ്‍ സ്റ്റേഷനിലെ ഒരു പോലീസുകാരന് കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ക്വാറന്റൈനില്‍ പോയ 10 പേരിലുള്ളവരാണ് എസ്ഐയും എഎസ്ഐയും. ഇതില്‍ മറ്റൊരു ഗ്രേഡ് എസ്.ഐക്ക് നേരത്തെ കോവിഡ് പോസറ്റീവ് ആയിരുന്നു.

coran-093-

മന്ത്രിമാരുടെ രാജി ആവശ്യപ്പെട്ട് കഴിഞ്ഞ ഒരു മാസമായി പ്രതിപക്ഷ യുവജന സംഘടനകള്‍ സമരത്തിലാണ്. മിക്ക സമരങ്ങളിലും പോലീസുമായി ഉന്തുംതള്ളും നടന്നിട്ടുണ്ട്. സമരം നേരിടാന്‍ എത്തിയ പോലീസുകാര്‍ക്ക് കോവിഡ് ബാധിച്ചതോടെ സമരം നടത്തിയവരും ആശങ്കയിലാണ്.ഇതിനിടെ

കൊവിഡ് 19 ബാധിച്ച് ആശുപത്രികളിലും ഫസ്റ്റ്‌ലൈന്‍ കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകളിലും വീടുകളിലും ചികിത്സയിലായിരുന്ന 18 പേര്‍ക്ക് കൂടി രോഗം ഭേദമായി. ഇതോടെ ജില്ലയില്‍ രോഗമുക്തി നേടിയവരുടെ എണ്ണം 6086 ആയി. ഹോം ഐസോലേഷനില്‍ നിന്ന് 91 പേരും അഞ്ചരക്കണ്ടി കൊവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ നിന്ന് 16 പേരും നെട്ടൂര്‍ സി.എഫ്.എല്‍.ടി.സിയില്‍ നിന്ന് ഒമ്പത് പേരുമാണ് രോഗമുക്തരായത്. മുണ്ടയാട് സി.എഫ്.എല്‍.ടി.സിയില്‍ നിന്ന് ഏഴ് പേരും പ്രീമെട്രിക് സി.എഫ്.എല്‍.ടി.സിയില്‍ നിന്ന് ആറ് പേരും സ്പോര്‍ട്സ് ഹോസ്റ്റല്‍ സി.എഫ്.എല്‍.ടി.സിയില്‍ നിന്ന് അഞ്ച് പേരും രോഗമുക്തി നേടിയിട്ടുണ്ട്.

തലശേരി ജനറല്‍ ആശുപത്രി, സി.എഫ്.എല്‍.ടി.സി ആയുര്‍വേദ കേളേജ് പരിയാരം എന്നിവിടങ്ങളില്‍ നിന്ന് മൂന്ന് പേര്‍ വീതവും സി.എഫ്.എല്‍.ടി.സി പരിയാരത്ത് നിന്ന് രണ്ട് പേരും പരിയാരം ഗവ. മെഡിക്കല്‍ കോളേജ്, കണ്ണൂര്‍ ജില്ലാ ആശുപത്രി, എ.കെ.ജി ഹോസ്പിറ്റല്‍, എം.സി.സി ഐസോലേഷന്‍ വാര്‍ഡ്, സെഡ് പ്ലസ് സി.എഫ്.എല്‍.ടി.സി, മാനന്തവാടി സി.എഫ്.എല്‍.ടി.സി എന്നിവിടങ്ങളില്‍ നിന്ന് ഓരോ പേര്‍ വീതവും രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങിയിട്ടുണ്ട്.

English summary
Four police officers tests Coronavirus positive in Kannur including SI rank officer
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X