• search
  • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

കണ്ണൂരിൽ നാലു വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണില്‍ ഉൾപ്പെടുത്തി

  • By Desk

കണ്ണൂർ: വിദേശത്ത് നിന്നും ഇതരസംസ്ഥാനങ്ങളില്‍ നിന്നുമെത്തിയവരില്‍ പുതുതായി കൊറോണ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ ജില്ലയിലെ നാലു തദ്ദേശ സ്ഥാപന വാര്‍ഡുകള്‍ കൂടി കണ്ടെയ്ന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു.

ആലപ്പുഴയിൽ 21 പേർക്ക് കൊറോണ വൈറസ് ബാധ: 14 പേർ വിദേശത്ത് നിന്നെത്തിയത്

കണ്ണൂര്‍ കോര്‍പറേഷനിലെ 20-ാം ഡിവിഷന്‍, ചിറ്റാരിപ്പറമ്പ് പഞ്ചായത്തിലെ നാലാം വാര്‍ഡ്, ചെമ്പിലോട് പഞ്ചായത്തിലെ 13-ാം വാര്‍ഡ്, മട്ടന്നൂര്‍ മുനിസിപ്പാലിറ്റിയിലെ ആറാം വാര്‍ഡ് എന്നിവയാണ് പുതുതായി കണ്ടെയിന്‍മെന്റ് സോണില്‍ ഉള്‍പ്പെടുത്തിയത്. നേരത്തേ കണ്ടെയിന്‍മെന്റ് സോണില്‍ ഉള്‍പ്പെട്ടിരുന്ന പേരാവൂര്‍ പഞ്ചായത്തിലെ 11-ാം വാര്‍ഡ് പട്ടികയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

cmsvideo
    ലോകം കോവിഡിന്റെ അപകടകരമായ ഘട്ടത്തില്‍ | Oneindia Malayalam

    ഇതിനിടെ പുതുതായി ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ച 13 പേരിൽ രണ്ടു പേര്‍ വിദേശത്ത് നിന്നും 10 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയേറ്റത്. കരിപ്പൂര്‍ വിമാനത്താവളം വഴി ജൂണ്‍ 13ന് സൗദി അറേബ്യയില്‍ നിന്ന് എഐ 1946 വിമാനത്തിലെത്തിയ കണ്ണൂര്‍ സ്വദേശി 32കാരന്‍, ജൂണ്‍ 18ന് ഒമാനില്‍ നിന്ന് ഒവി 1412 വിമാനത്തില്‍ എത്തിയ ചിറ്റാരിപ്പറമ്പ് സ്വദേശി 40കാരന്‍ എന്നിവരാണ് വിദേശത്തു നിന്നെത്തിയവര്‍. ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരില്‍ അഞ്ചു പേര്‍ സിഐഎസ്എഫുകാരും മൂന്നു പേര്‍ കണ്ണൂര്‍ ഡിഎസ്‌സി സെന്ററിലുള്ളവരുമാണ്.

    കണ്ണൂര്‍ വിമാനത്താവളം വഴി ജൂണ്‍ മൂന്നിന് ഡല്‍ഹിയില്‍ നിന്ന് എഐ 1946 വിമാനത്തിലെത്തിയ ഡല്‍ഹി സ്വദേശി 30കാരന്‍, ജൂണ്‍ നാലിന് തമിഴ്നാട്ടില്‍ നിന്നെത്തിയ ഉത്തര്‍പ്രദേശ് സ്വദേശികളായ 28കാരന്‍, 26കാരന്‍, ഹരിയാന സ്വദേശി 27കാരന്‍, ജൂണ്‍ ഏഴിന് ഡല്‍ഹിയില്‍ നിന്ന്് ബെംഗളൂരു വഴി 6ഇ 7974 വിമാനത്തില്‍ കണ്ണൂരിലെത്തിയ ഹരിയാന സ്വദേശി 26കാരന്‍ എന്നിവരാണ് രോഗം സ്ഥിരീകരിച്ച സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍. കണ്ണൂര്‍ ഡിഎസ്‌സിയിലെ മീററ്റ് സ്വദേശി 53കാരന്‍, ഡല്‍ഹി സ്വദേശികളായ 55കാരന്‍, 51കാരന്‍ എന്നിവര്‍ ജൂണ്‍ 10ന് നിസാമുദ്ദീന്‍-മംഗള എക്സ്പ്രസിലാണ് കണ്ണൂരിലെത്തിയത്.

    ജൂണ്‍ ഒന്നിന് മുംബൈയില്‍ നിന്നെത്തിയ മാട്ടൂല്‍ സ്വദേശി 64കാരന്‍, ജൂണ്‍ 22ന് ബെംഗളൂരുവില്‍ നിന്നെത്തിയ ചെമ്പിലോട് സ്വദേശി 33കാരന്‍ എന്നിവരാണ് രോഗബാധയുണ്ടായ മറ്റു രണ്ടു പേര്‍. വലിയ വെളിച്ചത്ത് താമസിക്കുന്ന സിഐഎസ്എഫ് ഉദ്യോഗസ്ഥനായ 32കാരനാണ് സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചത്.

    ഇതോടെ ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം 394 ആയി. ഇവരില്‍ 251 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. നിലവില്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 19035 പേരാണ്. ഇവരില്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 83 പേരും കണ്ണൂര്‍ ജില്ലാശുപത്രിയില്‍ 28 പേരും അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ 150 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 21 പേരും വീടുകളില്‍ 18753 പേരുമാണ് നിരീക്ഷണത്തിലുള്ളത്. ജില്ലയില്‍ നിന്ന് ഇതുവരെ 13382 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 12434 എണ്ണത്തിന്റെ ഫലം വന്നു. ഇതില്‍ 11694 എണ്ണം നെഗറ്റീവാണ്. 948 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ടെന്നും കലക്ടർ അറിയിച്ചു.

    English summary
    Four wards included in list of containment zones in Kannur
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X