Viral Video: കടിക്കാനായി ഓടിയടുത്ത് തെരുവ് നായകള്‍, പിടികൊടുക്കാതെ ഓടി നാലാം ക്ലാസുകാരന്‍; വൈറല്‍ വീഡിയോ
കണ്ണൂര്‍: തെരുവ് നായയുടെ ആക്രമണം സംസ്ഥാനത്ത് തുടര്‍ക്കഥയാവുകയാണ്. ഇപ്പോഴിതാ കണ്ണൂരില്‍ തെരുവ് നായക്കളുടെ ആക്രമണത്തില്‍ നിന്ന് നാലാം ക്ലാസുകാരന്‍ തലനാരിഴക്ക് രക്ഷപ്പെട്ട വാര്‍ത്ത പുറത്ത് വരികയാണ്. ഇതിന്റെ സി സി ടി വി ദൃശ്യം കൂടി പുറത്ത് വന്നതോടെ വലിയ ഞെട്ടലിലാണ് സമീപവാസികളും നാട്ടുകാരും. സംഭവത്തിന്റെ വിശദാംശങ്ങള്‍ ഇങ്ങനെയാണ്.
മൂന്ന് ദിവസം മുന്‍പാണ് സംഭവം നടക്കുന്നത്. നായ്ക്കള്‍ ആക്രമിക്കാന്‍ ഓടിയടുക്കുന്നതിന്റെ സി സി ടി വി ദൃശ്യം സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെയാണ് സംഭവം പുറംലോകമറിയുന്നത്. കോളയാട് സ്വദേശി സമീറിന്റെ മകന്‍ ഷാസാണ് തെരുവ് നായ്ക്കളുടെ കടിയേല്‍ക്കാതെ തലനാരിഴക്ക് ഓടി രക്ഷപ്പെട്ടത്.

നാലാം ക്ലാസിലാണ് ഷാസ് പഠിക്കുന്നത്. വൈകീട്ട് സ്‌കൂള്‍ വിട്ട ശേഷം വീട്ടിലേക്ക് നടന്ന് വരികയായിരുന്നു ഷാസ്. ബാഗുമായി വീട്ടിലേക്ക് കയറാന്‍ ഇരിക്കെയാണ് ഒരു കൂട്ടം തെരുവ് നായകള്‍ ഷാസിന് നേര്‍ക്ക് ചാടി വീഴുന്നത്. ഉടന്‍ തന്നെ ഷാസ് ബാഗ് വലിച്ചെറിഞ്ഞ് ഓടി. പിന്നാലെ നായ്ക്കളും ഓടി.
വീടിന് ചുറ്റും ഒാടുന്നതിനിടയില്‍ പല തവണ നായ്ക്കള്‍ ഷാസിനെ കടിക്കും എന്ന നിലയിലെത്തിയെങ്കിലും ഷാസ് പിടികൊടുത്തില്ല. വീട്ടിലെ പല വശങ്ങളില്‍ നിന്നുള്ള സി സി ടി വി ദൃശ്യത്തില്‍ നായ്ക്കള്‍ ഷാസിനെ വിടാതെ പിന്തുടരുന്നത് വ്യക്തമാണ്.
ഷാസ് വീട്ടിന് അകത്തേക്ക് കയറിയ ശേഷമാണ് നായ്ക്കള്‍ നിന്നത്. എന്നാല്‍ ഷാസ് വീടിന് അകത്തേക്ക് കയറിയപ്പോഴും പട്ടികള്‍ അവിടെ തന്നെ കുരച്ച് കൊണ്ട് നില്‍ക്കുന്നതും വീഡിയോയില്‍ കാണാം. സംഭവത്തിന്റെ ദൃശ്യം പുറത്തായതോടെ ഒരേ സമയം അമ്പരപ്പും ആശ്വാസവും ആണ് ആളുകള്‍ പങ്കുവെക്കുന്നത്.
അത്രയും നായ്ക്കള്‍ ഓടിച്ചിട്ടും മനോധൈര്യം കൈവിടാതെ ഓടി രക്ഷപ്പെട്ട് വീടിലേക്ക് കയറിയ ഷാസിനെ പലരും അഭിനന്ദിക്കുന്നുണ്ട്. എന്നാല്‍ സംഭവം വളരെ ഗൗരവത്തില്‍ കാണേണ്ട വിഷയമാണെന്ന് ചിലര്‍ ഓര്‍മിപ്പിക്കുന്നു. സംസ്ഥാനത്തെ പലയിടങ്ങളിലും തെരുവുനായ ശല്യം രൂക്ഷമാവുകയാണ്. അടുത്തിടെ തെരുവുനായ കടിച്ച് പേവിഷ ബാധയേറ്റ സംഭവങ്ങളും മരണം റിപ്പോര്‍ട്ട് ചെയ്ത സംഭവങ്ങളും നിരവധിയാണ്.












Click it and Unblock the Notifications