കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇസ്രായേലില്‍ ജോലി വാഗ്ദ്ധാനം ചെയ്തു തട്ടിപ്പ്; കണ്ണൂരില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയതു വന്‍ റാക്കറ്റ്

വിവിധ ജോലികള്‍ക്കായി ഇസ്രായേലില്‍ അടക്കം വിദേശരാജ്യങ്ങളിലേക്ക് കേരളത്തില്‍ നിന്നുളളവരുടെ ഒഴുക്ക് വര്‍ധിച്ചുകൊണ്ടിരിക്കുന്നത് മുതലെടുത്തുകൊണ്ടാണ് ജോലിതട്ടിപ്പിട്ടു സംഘം കരുക്കല്‍ നീക്കിയത്.

Google Oneindia Malayalam News
 police-1674761007.jpg -Properties

കണ്ണൂര്‍: ഇസ്രായേലില്‍ ജോലി വാഗ്ദ്ധാനം ചെയ്തു മലയോര മേഖലയില്‍ നിന്നടക്കം നിരവധി പേരില്‍ നിന്നായി ലക്ഷങ്ങള്‍ തട്ടിയെടുത്ത സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത് വന്‍ റാക്കറ്റെന്ന് പൊലിസ്. മലയോരത്തും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും നിന്നായി 150-ഓളം പേരാണ് ജോലിതട്ടിപ്പ്് സംഘത്തിന്റെ വലയില്‍ കുടുങ്ങിയത്.

തട്ടിപ്പിന് ഇരയായി ആറരലക്ഷം നഷ്ടമായ ഉദയഗിരി മാമ്പൊയിലിലെ സോഫിയ ഷിജോയുടെ പരാതിയില്‍ ജോലി തട്ടിപ്പു സംഘത്തിലെ പ്രധാനികളായ ഇ്‌രിട്ടി വളളിത്തോട് കിളിയന്തറയിലെ മാത്തുക്കുട്ടി, ഷോബി എന്ന അനില്‍കുമാര്‍ സനല്‍കുമാര്‍, ഡെയ്‌സി, അടൂര്‍ പെരിങ്ങനാട്പാറക്കൂട്ടത്തെ അമ്പനാട്ട് സൈമണ്‍ അലക്‌സാണ്ടര്‍ എന്നിവര്‍ക്കെതിരെ ആലക്കോട് പൊലിസ് കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. സി. ഐ എം.പി വിനീഷ്‌കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം. വളരെ ആസൂത്രിതമായി ഇരകളെ വലയില്‍ വീഴ്ത്തിയാണ് വന്‍ജോലി തട്ടിപ്പു നടത്തിയത്. വിവിധ ജോലികള്‍ക്കായി ഇസ്രായേലില്‍ അടക്കം വിദേശരാജ്യങ്ങളിലേക്ക് കേരളത്തില്‍ നിന്നുളളവരുടെ ഒഴുക്ക് വര്‍ധിച്ചുകൊണ്ടിരിക്കുന്നത് മുതലെടുത്തുകൊണ്ടാണ് ജോലിതട്ടിപ്പിട്ടു സംഘം കരുക്കല്‍ നീക്കിയത്.

സംഭവത്തില്‍ ഉള്‍പ്പെട്ട പ്രതികളില്‍ മാത്തുക്കുട്ടി, ഷോബി, സനല്‍കുമാര്‍ എന്നിവര്‍ അയല്‍വാസികളാണ് മാത്തുക്കുട്ടിയുടെ മകന്റെ ഭാര്യയാണ് മറ്റൊരു പ്രതിയായ ഡെയ്‌സി. അടൂരില്‍ നേച്ചര്‍ ഓഫ് പാരഡൈസ് എന്നപേരില്‍ ട്രാവല്‍ ഏജന്‍സി നടത്തിവരികയായിരുന്നു. കേസിലെ മറ്റൊരു പ്രതിയായ സൈമണ്‍. ആലക്കോട് നടന്നതിന് സമാനമായ വിധയത്തില്‍ ഇസ്രായേലില്‍ ജോലി വാഗ്ദ്ധാനം ചെയ്തു തൃശൂര്‍ വരന്തരപ്പളളി സ്വദേശികളായ അഞ്ചു പേരില്‍ നിന്ന് പതിനഞ്ചുലക്ഷം രൂപ തട്ടിയെടുത്തതിന് വരന്തരപ്പളളി പൊലിസ് ഇയാളെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു. ഈ കേസില്‍ റിമാന്‍ഡില്‍ കഴിയുകയാണ്ഇയാള്‍. ഇതിനിടെയാണ് മലയോര മേഖലയിലും വന്‍ജോലിതട്ടിപ്പു നടത്തിയത്. മാമ്പൊയില്‍ സ്വദേശിനിക്ക് പുറമേ ഉദയഗിരി, അരിവിളഞ്ഞ പൊയില്‍, ആലക്കോട് മേഖലകളിലെ യുവതി, യുവാക്കള്‍ അടക്കം നിരവധി പേരാണ് ജോലിതട്ടിപ്പിന് ഇരകളായത്. മാത്തുക്കുട്ടി, ഷോബി, സനല്‍കുമാര്‍, ഡെയ്‌സി, സൈമണ്‍ എന്നിവരുടെ നേതൃത്വത്തില്‍ വാട്‌സ് ആപ്പ് ഗ്രൂപ്പുകള്‍ രൂപീകരിച്ചു കൊണ്ടാണ് ഇവര്‍ ഇരകളെ വലയില്‍ വീഴ്ത്തിയത്. ഹോംനഴ്‌സ്, എയര്‍പോര്‍ട്ട്, സൂപ്പര്‍മാര്‍ക്കറ്റ് തുടങ്ങിയ മേഖലകളില്‍ പ്രതിമാസം രണ്ടു ലക്ഷം രൂപവരെ ശമ്പളത്തില്‍ ഇസ്രായേലില്‍ ജോലിലഭ്യമാക്കുമെന്ന് വിശ്വസിപ്പിച്ചു കൊണ്ടാണ് ഓരോരുത്തരില്‍ നിന്നും ലക്ഷങ്ങള്‍ കൈക്കലാക്കിയത്. പത്താം ക്‌ളാസ് പാസാകാത്തവര്‍ക്കും മികച്ച ശമ്പളത്തില്‍ ജോലി ലഭിക്കുമെന്നു വിശ്വസിപ്പിച്ചതിനാല്‍ നൂറുകണക്കിനാളുകള്‍ വലയിലായത്.

ഇസ്രായേലി വിസയാണ് നല്‍കുന്നതെന്നും അവിടെ എല്ലാവിധ സൗകര്യങ്ങളും പിന്നീട് അഞ്ചുവര്‍ഷത്തിനുളളില്‍ ജോലിയും ഒരുക്കുമെന്നായിരുന്നു വാഗ്ദ്ധാനം. എന്നാല്‍ ഇതില്‍ കുടുങ്ങിയ ഒരാള്‍ക്ക് പോലും ഇസ്രായേലില്‍ ജോലിലഭിച്ചില്ല. ഇതു ചോദ്യം ചെയ്തവരെ പലവിധ വാഗ്ദ്ധാനങ്ങള്‍ക്കു നല്‍കിയും വിസയുടെ കോപ്പിയെന്ന പേരില്‍ വ്യാജ വിസ കാണിച്ചു കബളിപ്പിച്ചതുമാണ് പൊലിസില്‍ പരാതി നല്‍കുന്നതില്‍ നിന്ന് പിന്‍തിരിപ്പിച്ചു നിര്‍ത്തിയിരുന്നത്. ഇസ്രായേലില്‍ ജോലി ലഭിക്കുമെന്ന പ്രതീക്ഷയില്‍ സ്വര്‍ണമടക്കം ഉളളതെല്ലാം വിറ്റു പൊറുക്കിയും കടം വാങ്ങിയും നല്‍കിയ പണം തിരിച്ചുകിട്ടാന്‍ ഒരു മാര്‍ഗവുമില്ലാതെ വന്നതോടെയാണ് തട്ടിപ്പിന് ഇരയായവര്‍ പരാതിയുമായി പൊലിസിനെ സമീപിച്ചത്.

English summary
Fraud by promising job in Israel; Lakhs were stolen from People
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X