Get Updates
Get notified of breaking news, exclusive insights, and must-see stories!

യൂറോപ്പിലേക്ക് വീസ വാഗ്ദ്ധാനം ചെയ്ത് തട്ടിപ്പ്: പഴയങ്ങാടി സ്വദേശികളായ 2 പേര്‍ക്കെതിരെ കേസെടുത്തു

പഴയങ്ങാടി: യൂറോപ്പിലേക്ക്‌ ജോലിവാഗ്ദ്ധാനം നല്‍കി ലക്ഷങ്ങള്‍ തട്ടിയെടുത്തുന്നുവെന്ന പരാതിയില്‍ രണ്ടുപേര്‍ക്കെതിരെ പഴയങ്ങാടി പൊലിസ്‌ കേസെടുത്തു. കണ്ണോം കൊട്ടിലയില്‍ ഇടത്തിലെ വളപ്പില്‍ വൈശാഖിന്റെ (30) പരാതിയിലാണ് രണ്ടുപേര്‍ക്കെതിരെ പൊലിസ് കേസെടുത്തത്. പഴയങ്ങാടിയിലെ ജിംനേഷ്യം ഉടമയും മാടായി തിരുവര്‍ട്ടകാവിനു സമീപമുളള സജിത്ത് പത്മനാഭന്‍ എ.വി സജിത്ത് കുമാര്‍(29) ഇരിട്ടി സ്വദേശിനിയായ സ്മിത(27) എന്നിവര്‍ക്കെതിരെയാണ് നടപടി. പരിയാരത്തെ വിളയങ്കോട് സ്വദഷി രതീഷ്, രണ്ടു സുഹൃത്തുക്കള്‍ എന്നിവരില്‍ നിന്നും ജോലി വാഗ്ദ്ധാനം ചെയ്തു പതിനാലുലക്ഷം രൂപതട്ടിയെടുത്തു വഞ്ചിച്ചുവെന്ന പരാതിയിലും ഇരുവർക്കുമെതിരെ വഞ്ചനാകുറ്റത്തിനും കേസെടുത്തിട്ടുണ്ട്.

 flight-

സ്‌പെയിനിലെ ആശുപത്രിയില്‍ സെക്യൂരിറ്റി ജീവനക്കാരനനായി ജോലി വാഗ്ദ്ധാനം നല്‍കി 2020-ല്‍ മുതല്‍ ബാങ്ക്‌വഴിയും നേരിട്ടും 5,36,000രൂപ കൈപ്പറ്റുകയും തുടര്‍ന്ന് ജോലിക്കുളള വീസയോ പണമോ തിരിച്ചു നല്‍കാതെ വഞ്ചിച്ചുവെന്ന വൈശാഖിന്റെ പരാതിയിലാണ് പൊലിസ്‌ കേസെടുത്തത്. വിദേശങ്ങളിലേക്ക് ജോലി വാഗ്ദ്ധാനം നല്‍കി ലക്ഷങ്ങള്‍ തട്ടിയെടുത്തുവെന്ന പരാതിയില്‍ പയ്യന്നൂര്, തളിപറമ്പ്, കണ്ണപുരം,പരിയാരം എന്നീ സ്‌റ്റേഷനുകളില്‍ ഇവര്‍ക്കെതിരെ 2020-മുതല്‍ പരാതി നിലവിലുണ്ട്.

പൊലിസ് അന്വേഷണത്തില്‍ ഇവര്‍ ഒളിവിലാണെന്നു പറയുമ്പോഴും തട്ടിപ്പു നടത്തിയവര്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണെന്നാണ് പരാതിക്കാര്‍ പറയുന്നത്. വിവിധ സ്‌റ്റേഷനുകളില്‍ പരാതിയില്‍ നാലുകോടിയോളം രൂപയാണ് ഇവര്‍ ജനങ്ങളെ വഞ്ചിച്ചു തട്ടിയെടുത്തുവെന്നാണ് പൊലിസ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞത്.

ജോലി തട്ടിപ്പ് നടത്തിയവരെകണ്ടെത്താന്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്നും പ്രതികളെ ഉടന്‍ പിടികൂടുമെന്നും പൊലിസ് അറിയിച്ചു. കണ്ണൂര്‍ ജില്ലയില്‍ വിദേശരാജ്യങ്ങളിലേക്ക് തൊഴില്‍വാഗ്ദ്ധാനം ചെയ്തു നിരവധി തട്ടിപ്പുകളാണ് അരങ്ങേറുന്നത്. വിദേശരാജ്യങ്ങളിലേക്ക് വിവിധ ജോലി വാഗ്്ദ്ധാനം ചെയ്താണ് തൊഴില്‍ അന്വേഷിക്കുന്നവരില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയെടുക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+