Get Updates
Get notified of breaking news, exclusive insights, and must-see stories!

യുകെയിലേക്ക് വിസ വാഗ്ദ്ധാനം ചെയ്തു തട്ടിപ്പ്: കണ്ണൂരിൽ യുവാവ് അറസ്റ്റിൽ

.കണ്ണൂർ : ബ്രിട്ടനിലേക്ക് കെയർ അസിസ്റ്റൻ്റായി ജോലി വാഗ്ദാനം നൽകി യുവതിയിൽ നിന്നും ലക്ഷങ്ങൾ തട്ടിയെട്ടുത്ത കേസിൽ പ്രതി പിടിയിൽ. സംസ്ഥാനത്താകെ വിസ തട്ടിപ്പു കേസുകളിൽ കണ്ണിയായ പയ്യാവൂർ കാക്കത്തോട് പെരുമാലിൽ ഹൗസിൽ മാത്യുവിനെയാണ് കണ്ണൂർ അസിസ്റ്റൻറ് പോലീസ് കമ്മീഷണർ കെ. വി വേണു ഗോപാലിൻ്റെ നേതൃത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കൊല്ലം പുത്തൻ തുറ സ്വദേശിനിയായ ദീപ അരുണിൻ്റെ( 37) പരാതിയിലാണ് കണ്ണൂർ ടൗൺ പോലീസ് കേസെടുത്തിരുന്നത്. കണ്ണൂർ നഗരത്തിലെ ഗോപാൽ സ്ട്രീറ്റിൽ പ്രതി ഉൾപ്പെടെ നടത്തിയ സ്സാർ നെറ്റ് ഇൻ്റർനാഷനൽ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി വഴി യുകെയിലേക്ക് കെയർ വിസ വാഗ്ദാനം ചെയ്താണ് ഇയാൾ തട്ടിപ്പു നടത്തിയത്.

കഴിഞ്ഞ മാസം ഒൻപതിന് പരാതിക്കാരിയിൽ നിന്നും അക്കൗണ്ട് വഴി 5,95,400 രൂപ വാങ്ങിയ ശേഷം വിസയോ കൊടുത്ത പണമോ നൽകാതെ പറ്റിക്കുകയായിരുന്നു . തുടർന്ന് യുവതി പോലീസിൽ പരാതി നൽകി. തുടർന്ന് നടന്ന അന്വേഷണത്തിലാണ് അറസ്റ്റ്. കണ്ണൂരിൽ മാത്രo തട്ടിപ്പിനരയായവരിൽ 11 പേർ കണ്ണൂർ പോലീസിൽ പരാതി നൽകിയിട്ടുണ്ട് മാത്യുവിൻ്റെ ഓഫിസ് പൊലിസ് റെയ്ഡ് നടത്തി സാധനങ്ങൾ ശേഖരിച്ചിട്ടുണ്ട്. ജനങ്ങളിൽ നിന്നും നിരവധി പരാതികൾ ലഭിച്ചത് കാരണം ഓഫിസ് അടച്ചുപൂട്ടിയതായി കണ്ണൂർ ടൗൺ പൊലിസ് അറിയിച്ചു.

 police-

കഴിഞ്ഞ കുറെക്കാലമായി പൊലിസ് മാത്യുവിനെ നിരീക്ഷിച്ചു വരികയായിരുന്നു . ഇതിനിടെയാണ് ഇയാൾ പൊലിസിൻ്റെ വലയിലാകുന്നത്. തട്ടിപ്പിന് പിന്നിൽ വൻ റാക്കറ്റു തന്നെ പ്രവർത്തിക്കുന്നെണ്ടെന്നാണ് പൊലിസിൻ്റെ നിഗമനം. വരും ദിവസങ്ങളിൽ അന്വേഷണം ശക്തമാകാനാണ് പൊലിസിൻ്റെ തീരുമാനം. '

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+