Get Updates
Get notified of breaking news, exclusive insights, and must-see stories!

കാടാച്ചിറ സഹകരണബാങ്ക് പനോന്നേരി ശാഖയിലെ തട്ടിപ്പ്: മാനേജര്‍ക്കും 2 പേര്‍ക്കെതിരെയും കേസ്‌

കണ്ണൂര്‍: കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള കാടാച്ചിറ സര്‍വീസ് സഹകരണബാങ്കിന്റെ പനോന്നേരി ശാഖയില്‍ നിന്നും ലക്ഷങ്ങള്‍ ബാങ്ക് മാനേജരും സംഘവും തട്ടിയെടുത്ത സംഭവത്തില്‍ നിക്ഷേപകയുടെ പരാതിയില്‍ പൊലിസ് കേസെടുത്തു.

ഇടപാടുകാരിയായ ചാല സ്വദേശിനിയയ പി.കെ രജനിയുടെ പരാതിയിലാണ് മൂന്നുപേര്‍ക്കെതിരെ പൊലിസ് കേസെടുത്തത്. അധ്യാത്മിക പ്രഭാഷകനായ മുന്‍സെക്രട്ടറിയും നിലവില്‍ മാനേജരുമായ പ്രവീണ്‍ പനോന്നേരി, ബാങ്കിലെ പ്രധാന ഉദ്യോഗസ്ഥരായ രണ്ടു പേര്‍ എന്നിവര്‍ക്കെതിരെയാണ് പൊലിസ് കേസെടുത്തത്.

BANK NEW

സ്ഥിരം നിക്ഷേപം നടത്തിയവരുടെ പണം നിക്ഷേപകരുടെ വ്യാജ ഒപ്പിട്ട്‌ബേങ്കിലുളളചിലരുടെ ഒത്താശയോടെ പ്രവീണ്‍ പനോന്നേരിതട്ടിയെടുത്തുവെന്ന പരാതിയിലാണ് കേസെടുത്തത്.

ബാങ്കിലെ സ്ഥിരനിക്ഷേപങ്ങള്‍ നഷ്ടപ്പെട്ട രജനി കണ്ണൂര്‍ സിറ്റി പൊലിസ് കമ്മിഷണര്‍ക്കു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. 2017-മുതല്‍ 2021-വരെയുള്ള വിവിധ സമയങ്ങളിലായി രജനി നേരിട്ടു ബാങ്കിലെത്തി സ്വന്തം പേരിലും മകളുടെ പേരിലുമായാണ് ഓരോവര്‍ഷ കാലാവധിയില്‍ സ്ഥിരനിക്ഷേപങ്ങള്‍ നടത്തിയത്. 16 നിക്ഷേപങ്ങളിലായി 21.70 ലക്ഷം രൂപയാണ് ഇവര്‍ നിക്ഷേപിച്ചത്. ഓരോവര്‍ഷവും സ്ഥിരനിക്ഷേപം പുതുക്കി സൂക്ഷിക്കുകയായിരുന്നു. ഇവര്‍ പണയംവെച്ച എട്ടേമുക്കാല്‍ പവന്‍ സ്വര്‍ണവും കാണാതായിട്ടുണ്ട്.

പലിശയടക്കം മുപ്പതുലക്ഷത്തിന്റെ തുകയാണ് അമ്മയ്ക്കും മകള്‍ക്കുമായി നഷ്ടമായത്. എഫ്.ഡി ചിലതില്‍ നിക്ഷേപകന് നല്‍കുന്ന സര്‍ട്ടിഫിക്കറ്റില്‍ യഥാര്‍ത്ഥ തുകയും ബാങ്ക് വരവില്‍ തുകകുറച്ചു കാണിച്ചും തട്ടിപ്പു നടത്തിയിട്ടുണ്ട്.

ബാങ്കില്‍ 1,75,000രൂപ ഒരിക്കല്‍ സ്ഥിര നിക്ഷേപമിട്ട തുകയ്ക്ക് സമാനമായി സര്‍ട്ടിഫിക്കറ്റ് രജനിയ്ക്കു നല്‍കിയെങ്കിലും ബാങ്കിന്റെ വരവില്‍ തുകയുടെ അവസാനപൂജ്യം ഒഴിവാക്കിയിരുന്നു. 17,500 മാത്രംകാണിച്ചു ഭീമമായ തുക പ്രവീണ്‍ കൈക്കലാക്കിയെന്ന പരാതിയുമുണ്ട്. കോണ്‍ഗ്രസ് നിയന്ത്രിത സര്‍വീസ് സഹകരണബാങ്കുകളിലൊന്നാണ് കാടാച്ചറിയിലേത്.

എന്നാല്‍ നിക്ഷേപകരുടെ പണം നഷ്ടമായതില്‍ നിലവിലുള്ള ഭരണസമിതിക്ക് പങ്കില്ലെന്നു പറഞ്ഞു ഒഴിഞ്ഞുമാറുകയാണ് നിലവിലെ ഭരണസമിതി ചെയ്യുന്നത്. ഇതിനെതിരെ നിക്ഷേപകരില്‍ വ്യാപകമായ പ്രതിഷേധമുണ്ടായിട്ടുണ്ട്. പേരാവൂര്‍ സഹകരണ ബില്‍ഡിങ് സൊസൈറ്റിയിലെ നിക്ഷേപ ചിട്ടിതട്ടിപ്പിനു ശേഷം കണ്ണൂരില്‍ ഏറെ വിവാദങ്ങളുടെ തീയും പുകയും സൃഷ്ടിച്ച കുംഭകോണമായി കാടാച്ചിറ സഹകരണ ബാങ്കിലെ അഴിമതിയും മാറിയിരിക്കുകയാണ്. എന്നാല്‍ സംഭവത്തില്‍ കോണ്‍ഗ്രസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+