അന്തർ സംസ്ഥാന യാത്രക്കാർക്ക് കിളിയന്തറ ചെക്ക്പോസ്റ്റിൽ സൗജന്യ ആർടിപിസിആർ ടെസ്റ്റിന്
കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ അന്തർ സംസ്ഥാന യാത്രയ്ക്ക് കർണാടക കോവിഡ് പരിശോധന സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിരുന്നു
ഇരിട്ടി: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ അന്തർ സംസ്ഥാന യാത്രയ്ക്ക് കർണാടക കോവിഡ് പരിശോധന സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിരുന്നു. ഈ സാഹചര്യത്തിൽ അതിർത്തി ചെക്ക് പോസ്റ്റുകളിൽ കോവിഡ് പരിശോധനാ നിയന്ത്രണം കാരണം കഷ്ടപ്പെടുന്നവർക്ക് ആശ്വാസമായി കിളിയന്തറ ചെക്ക് പോസ്റ്റിൽ സൗജന്യ ആർടിപിസിആർ പരിശോധനയ്ക്ക് സൗകര്യമൊരുക്കി കേരള മെഡിക്കൽ സർവീസ് കോർപ്പറേഷൻ ലിമിറ്റഡ്.

നേരത്തെ കിളിയന്തറയിൽ സൗജന്യ കോവിഡ് ലാബ് സംവിധാനം ജില്ലയിൽ ഏർപ്പെടുത്തിയിരുന്നു. ഇതിൽ അഞ്ച് കേന്ദ്രങ്ങളിലൊന്നാണ് ചെക്ക്പോസ്റ്റിലേക്ക് മാറ്റിയിരിക്കുന്നത്. കിളിയന്തറയൊഴിച്ച് മറ്റെല്ലാ കേന്ദ്രങ്ങളിലും ഓരോ ദിവസവും പരിശോധനാ കേന്ദ്രം മാറിക്കൊണ്ടിരിക്കും എന്നാൽ അതിർത്തിയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് കിളിയന്തറ ചെക്ക് പോസ്റ്റിലുള്ള പരിശോധനാ സൗകര്യം സ്ഥിര സംവിധാനമായി നിലനിർത്തും.
എല്ലാ ദിവസവും രാവിലെ 10 മുതൽ വൈകീട്ട് 5 മണി വരെയാണ് ആർ ടി പി സി ആർ പരിശോധനയ്ക്കായി സ്രവം സ്വീകരിക്കുന്നത് 24 മണിക്കൂറിനകം ഫലം ലഭ്യമാകും. ജില്ലയിലെ അഞ്ചു കേന്ദ്രങ്ങളിലേക്കും ഒരു ഡോക്ടറും ഒരു ഡേറ്റാ എൻട്രി ഓപ്പറേറ്ററും അടങ്ങുന്ന സംഘമാണ് എത്തുക.
കർണാടകയിലേക്ക് പോകുന്ന യാത്രക്കാർക്കും വിവിധ പരീക്ഷ കൾക്കും മറ്റുമായി പോകുന്ന വിദ്യാർത്ഥികൾക്കും പുതിയ സംവിധാനം പ്രയോജനപ്പെടും.
നിലവിൽ മൂന്നാം ദിവസമാണ് ആർടിപിസിആർ പരിശോധനാ ഫലം ലഭിക്കുന്നത് വേണ്ടത്. എന്നാൽ പുതിയ കേന്ദ്രത്തിൽ 24 മണിക്കൂറിനുള്ളിൽ ലഭിക്കുമെന്നതും സൗകര്യപ്രദമാണ് കേരള കർണാടക അതിർത്തിയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഏതു നിയമത്തിന്റെ അടിസ്ഥാനത്തിലാണെന്ന് കഴിഞ്ഞ ദിവസം കർണാടക ഹൈക്കോടതി ചോദിച്ചിരുന്നു. എന്നിട്ടും നിയന്ത്രണങ്ങളിൽ ഇളവു വരുത്താനോ അതിർത്തി ചെക്ക് പോസ്റ്റിലെ യാത്രാ നിരോധനം നീക്കുന്നതിനോ കുടക് അധികൃതർ തയ്യാറായിട്ടില്ല.












Click it and Unblock the Notifications