Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇതും ഒരു സെന്‍ട്രല്‍ ജയിലാണ്; പെട്രോള്‍ പമ്പ് മുതല്‍ കൃഷിവരെ, ഒരു കണ്ണൂര്‍ സെന്‍ട്രല്‍ജയില്‍ സംരംഭം

കണ്ണൂര്‍: സെന്‍ട്രല്‍ ജയിലെന്നു കേള്‍ക്കുമ്പോള്‍ ആദ്യം മനസ്സിലേക്ക് ഓടിവരുന്നത് ഒരുപാട് തടവ്കാരും, അവരെ നിയന്ത്രിക്കുന്ന പോലീസുകാരും, ജയിലും ഒക്കെയായിരിക്കും. എന്നാല്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിനൊരു പ്രത്യേകതയുണ്ട്. ബ്യൂട്ടി പാര്‍ലര്‍ മുതല്‍, പെട്രോള്‍ പമ്പ് വരെയുണ്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിന്.

ഒരു തവണ കണ്ണൂര്‍ ജയില്‍ സന്ദര്‍ശിച്ചാല്‍ മതി പിന്നെ സെന്‍ട്രല്‍ ജയില്‍ എന്ന് കേള്‍ക്കുമ്പോഴുള്ള പേടിയൊക്കെ അങ്ങ് പമ്പകടക്കും. ബ്യൂട്ടി പാര്‍ലര്‍, പച്ചക്കറിതോട്ടം, ഡയറി ഫാം, കൃഷി, പെട്രോള്‍ പമ്പ്, പിന്നെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിനെ ജനഹൃദയങ്ങളിലേക്കെത്തിച്ച സെന്‍ട്രല്‍ ജയിലിന്റെ മാത്രം മലബാര്‍ ഫ്രീഡം ഫുഡ് ഫാക്ടറിയും. ഇതൊക്കെയാണ് കണ്ണൂര്‍ ജയിലിനെ വേറിട്ടതാക്കുന്നത്. ഇവ കൂടാതെ തയ്യല്‍, നെയ്ത്ത്, ട്രീമ്യൂസിയം ഇങ്ങനെ പദ്ധതികളും പ്രവര്‍ത്തനങ്ങളും പലതാണ് സെന്‍ട്രല്‍ ജയിലിനോടനുബന്ധിച്ച്.

മലബാര്‍ ഫ്രീഡം ഫുഡ് ഔട്ട്‌ലെറ്റ്

മലബാര്‍ ഫ്രീഡം ഫുഡ് ഔട്ട്‌ലെറ്റ്

വളരെ കുറഞ്ഞ നിരക്കില്‍ ചപ്പാത്തി, ബിരിയാണി, മുട്ടക്കറി, വെജിറ്റബിള്‍ കറി, ചിക്കന്‍ കറി എന്നിവ ലഭ്യമാക്കുന്ന സെന്‍ട്രല്‍ ജയിലിന്റെ അഭിമാന പദ്ധതിയാണ് മലബാര്‍ ഫ്രീഡം ഫുഡ് ഔട്‌ലെറ്റ്. സെന്‍ട്രല്‍ ജയിലിന് എതിര്‍വശത്താണ് പ്രധാന വിപണന കേന്ദ്രം. കൂടാതെ വൈകുന്നേരങ്ങളില്‍ കണ്ണൂര്‍ നഗരത്തിലും, തളിപ്പറമ്പ് നഗരത്തിലുമൊക്കെയായി വണ്ടികളില്‍ കൊണ്ട് വന്ന് വില്‍പ്പന നടത്തുന്നുമുണ്ട്. ഔട്ട്ലെറ്റില്‍ രണ്ടു ലക്ഷത്തിലേറെയാണ് ദിനംപ്രതി ലഭിക്കുന്ന വരുമാനം.

ജോലികളൊക്കെ ചെയ്യുന്നത് തടവുകാര്‍

ജോലികളൊക്കെ ചെയ്യുന്നത് തടവുകാര്‍

സെന്‍ട്രലിലെ ജോലികളൊക്കെ ചെയ്യുന്നത് ജയിലിലെ തന്നെ തടവുകാരാണ്. എന്നാല്‍ ഇവരെ തിരഞ്ഞെടുക്കുന്നതിനു ചില മാനദണ്ഡങ്ങളുമുണ്ട്. സഹ തടവുകാരോടും ഉദ്യോഗസ്ഥരോടുമുള്ള പെരുമാറ്റം, നല്ലനടപ്പ് തുടങ്ങിയവ പരിഗണിച്ചാണ് ജോലികള്‍ക്കു നിയോഗിക്കുന്നത്. ജയിലിനകത്തെ സെല്ലുകളുടെ ശുചീകരണ ജോലി ചെയ്യുന്നത് ജീവപര്യന്തം ശിക്ഷയനുഭവിച്ചു കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന, സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിയാണ്.

കോഴി മുതല്‍ പശുവരെ

കോഴി മുതല്‍ പശുവരെ

ജയിലില്‍ തടവുകാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ചായയും മറ്റുമുണ്ടാക്കുന്നതിന് പുറത്ത് നിന്ന് പാല്‍ വാങ്ങിക്കേണ്ടതില്ല കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലുള്ളവര്‍ക്ക്. ജയില്‍ വളപ്പിനകത്തെ ഡയറി ഫാമില്‍ 49 മികച്ചയിനം പശുക്കളുണ്ട്. ഇവയുടെ പാല്‍ ഉപയോഗിച്ചാണ് 200ഓളം വരുന്ന ജയില്‍ ജീവനക്കാര്‍ക്കും 1000ത്തിലേറെയുള്ള തടവുകാര്‍ക്കും ചായയും മറ്റുമുണ്ടാക്കുന്നത്. കിട്ടുന്ന പാല്‍ മുഴുവന്‍ സെന്‍ട്രല്‍ ജയിലില്‍ തന്നെ ആവശ്യമായി വരുന്നതിനാല്‍ പാല്‍ വിപണനത്തിന് ഉപയോഗിക്കാറില്ല. 3000ത്തോളം കോഴികളുള്ള ഫാമിലെ ഇറച്ചിയാണ് ഫ്രീഡം ഫുഡിലൂടെ സ്വാദിഷ്ടമായ വിഭവങ്ങളായി മാറുന്നത്. ഫാമിലെ പശുവിന്റെയും കോഴികളുടെയുമെല്ലാം പരിചരണം തടവുകാര്‍ തന്നെ നിര്‍വഹിക്കും. വൈകാതെ തന്നെ ആടുകളെയും ജയിലിനകത്തേക്കെത്തിക്കും. അതിനായി ആട്ടിന്‍ കൂടും തയ്യാറായി കഴിഞ്ഞു.

വസ്ത്രവും സ്വയം ഉണ്ടാക്കും

വസ്ത്രവും സ്വയം ഉണ്ടാക്കും

സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ക്കും മറ്റും വസ്ത്രങ്ങളുണ്ടാക്കുന്നതും ഇവര്‍ തന്നെയാണ്. തടവുകാര്‍ക്കുള്ള വസ്ത്രം നിര്‍മിക്കുന്നതിന് തയ്യല്‍,നെയ്ത്ത് എന്നിവ പ്രവര്‍ത്തിക്കുന്നുണ്ട്.അത്യാവശ്യ പച്ചക്കറികള്‍ വളപ്പിനകത്തെ കൃഷിയില്‍ നിന്നും ലഭിക്കും. ഭക്ഷണം കൊണ്ടു മാത്രമല്ല വസ്ത്രത്തിന്റെ കാര്യത്തിലും സ്വയം പര്യാപതരാണ് തടവുകാര്‍ എന്ന് തെളിയിക്കുകയാണ് ഇവര്‍ ഇതിലൂടെ.

വിജയകരമായ പെട്രോള്‍ പമ്പ്

വിജയകരമായ പെട്രോള്‍ പമ്പ്

ജയിലിനു നേരെ മുമ്പിലായി ഒരു പെട്രോള്‍ പമ്പും പ്രവര്‍ത്തിക്കുന്നുമ്ട്. കണ്ണൂര്‍ സെന്‍്ടരല്‍ ജയില്‍ അധികൃതരുടെ മേല്‍ നോട്ടത്തില്‍ തന്നെയാണ് ഈ പമ്പും പ്രവര്‍ത്തിക്കുന്നത്. ജയിലിനു മുന്‍പില്‍ പ്രവര്‍ത്തിക്കുന്ന പെട്രോള്‍ പമ്പ് വളരെ പെട്ടെന്നാണ് ജനങ്ങള്‍ ഏറ്റെടുത്തത്. പെട്രോള്‍ അടിക്കുന്നത് തടവുകാര്‍ തന്നെയാണ്. ഓഫിസ് കാര്യങ്ങള്‍ നോക്കാന്‍ ജയില്‍ ജീവനക്കാരുമുണ്ട്. ജില്ലയില്‍ ആദ്യമായി സിഎന്‍ജി ലഭ്യമാക്കിയ പമ്പ് കൂടിയായിരുന്നു ഇത്.

മുഖം മിനുക്കണോ അതുമുണ്ട്

മുഖം മിനുക്കണോ അതുമുണ്ട്

സെന്‍ട്രല്‍ ജയിലിന്റെ കവാടത്തിന് സമീപം തന്നെ ബ്യൂട്ടി പാര്‍ലറും പ്രവര്‍ത്തിക്കുന്നുണ്ട്. ഫീനിക്‌സ് ഫ്രീഡം എക്‌സ്പ്രഷന്‍സ് എന്ന പേരിട്ടിരിക്കുന്ന ഈ ബ്യൂട്ടി പാര്‍ലര്‍ ജനങ്ങല്‍ക്ക് പ്രയപ്പെട്ടത്കൂടിയാണ്. കുറഞ്ഞ ചെലവില്‍ മുടിവെട്ട്, ഫേഷ്യല്‍, ബ്ലീച്ചിങ്, മസാജിങ് തുടങ്ങി എല്ലാ സേവനങ്ങളും ബ്യൂട്ടിപാര്‍ലറില്‍ ലഭ്യമാണ്. പാര്‍ലറില്‍ വരുന്നവര്‍ക്ക് ബില്‍ എഴുതി കൊടുക്കാന്‍ ജയില്‍ ജീവനക്കാരുണ്ട്. മൊത്തം അഞ്ചു പേര്‍ക്കാണ് ഇതിനായി പരിശീലനം നല്‍കിയത്. ഇവര്‍ ഊഴമനുസരിച്ചു ജോലി ചെയ്യുകയാണ് ചെയ്യാറ്.

വിഷന്‍ 2030

വിഷന്‍ 2030

ജയിലിനെ അടിമുടി മാറ്റാന്‍ ലക്ഷ്യമിടുന്ന നിര്‍ദേശങ്ങള്‍ തയാറാക്കി സര്‍ക്കാരിനു സമര്‍പ്പിക്കാനായി ജയില്‍ ജീവനക്കാര്‍ ത്‌നനെ തയ്യാറാക്കിയതാണ് വിഷന്‍ 2030. ജയിലില്‍ വരുത്തേണ്ട മാറ്റങ്ങള്‍ തുടങ്ങി സമഗ്രമായ നിര്‍ദേശങ്ങള്‍ അടങ്ങിയതാണിത്. വംശനാശ ഭീഷണി നേരിടുന്ന മരങ്ങളുടെയും സസ്യങ്ങളുടെയും സംരക്ഷണത്തിനും അവയെ പ്രോത്സാഹിപ്പിക്കുന്നതിനുമായി ഹരിത കേരള മിഷനുമായി ചേര്‍ന്ന് ഒരുക്കിയ പദ്ധതിയാണ് ട്രീമ്യൂസിയം. വേപ്പ്, രുദ്രാക്ഷം,കരിങ്ങാലി, കര്‍പ്പൂരം തുടങ്ങി ഇരുനൂറോളം തൈകളാണ് ഇതിനായി ഇവിടെ വച്ചു പിടിപ്പിച്ചിരിക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+