കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കേരള കോണ്‍ഗ്രസിന്‍റെ വരവ്; കണ്ണൂരിന്‍റെ മലയോരവും ചുവപ്പിക്കാന്‍ സിപിഎം, യുഡിഎഫില്‍ കനത്ത ആശങ്ക

Google Oneindia Malayalam News

കണ്ണൂര്‍: കണ്ണൂരിന്‍റെ രാഷ്ട്രീയ ചിത്രം എക്കാലത്തും ചുവന്ന് നില്‍ക്കുന്നതാണെങ്കിലും മലയോര മേഖലയിലേയും കണ്ണൂര്‍ അടക്കമുള്ള നഗര പ്രദേശങ്ങളുടേയും സാന്നിധ്യം യുഡിഎഫിനും നിര്‍ണ്ണായക വിജയങ്ങള്‍ നേടികൊടുത്തിരുന്നു. എന്നാല്‍ ഇത്തവണ മുന്നണി സമവാക്യങ്ങളിലുണ്ടായ വ്യത്യാസം കാരണം മലയോര മേഖലയിലടക്കം ശക്തമായ മുന്നേറ്റമാണ് ഇത്തവണ ഇടതുമുന്നണി പ്രതീക്ഷിക്കുന്നത്. കേരള കോണ്‍ഗ്രസ്, എല്‍ജെഡി എന്നിവരുടെ മുന്നണി മാറ്റം യുഡിഎഫിനെ കൂടുതല്‍ തകര്‍ച്ചയിലേക്ക് എത്തിച്ചിരിക്കുകയാണെന്നും ഇടത് നേതാക്കള്‍ വിലയിരുത്തുന്നു.

മലയോര മേഖല

മലയോര മേഖല

കേരള കോണ്‍ഗ്രസ് വന്നത് മലയോര മേഖലയിലും എല്‍ജെഡി വന്നത് തലശ്ശേരി, കൂത്തുപറമ്പ് മേഖലകളിലും ചലനമുണ്ടാക്കുമെന്നാണ് എല്‍ഡിഎഫ് കണക്ക് കൂട്ടുന്നത്. എല്‍ജെഡിയുടെ സ്വാധീന മേഖലകളിലെല്ലാം അവരില്ലാതെയും എല്‍ഡിഎഫ് കരുത്ത് ശക്തമാണ്. അവര്‍ കൂടി ഇപ്പുറത്ത് എത്തിയതോടെ ആ കരുത്ത് കൂടുതല്‍ വര്‍ധിക്കുകയും യുഡിഎഫ് ദുര്‍ബലപ്പെടുമെന്നുമാാണ് ഇടത് വിലയിരുത്തല്‍.

കുടുതല്‍ ഗുണകരം

കുടുതല്‍ ഗുണകരം

കേരള കോണ്‍ഗ്രസിന്‍റെ മുന്നണി മാറ്റമാണ് കുടുതല്‍ ഗുണകരമാവുക എന്നാണ് ഇടത് പ്രതീക്ഷ. സ്വാധിനം കുറവുള്ള മലയോര മേഖലയില്‍ കേരള കോണ്‍ഗ്രസിലൂടെ ഇത്തവണ വലിയ മുന്നേറ്റമാണ് എല്‍ഡിഎഫ് ആഗ്രഹിക്കുന്നത്. ചെറിയ വോട്ടുകളുടെ വ്യത്യാസത്തില്‍ കോണ്‍ഗ്രസ് ജയിച്ചു പോരുന്ന പല സീറ്റിലും കേരള കോണ്‍ഗ്രസ് എം കറുത്ത കുതിരകളാവുമെന്നും അവര്‍ കണക്ക് കൂട്ടുന്നു.

ആലക്കോട് ഡിവിഷനില്‍

ആലക്കോട് ഡിവിഷനില്‍

ജില്ലാ പഞ്ചായത്തിലെ ആലക്കോട് ഡിവിഷനില്‍ 1200 ത്തിനടുത്ത് വോട്ടിന് മാത്രമാണ് കഴിഞ്ഞ തവണ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വിജയിച്ചത്. ഇവിടെ 1500 ലേറെ വോട്ടുകള്‍ തങ്ങള്‍ക്ക് ഉണ്ടെന്നാണ് അവര്‍ അവകാശപ്പെടുന്നത്. ഇടതുമുന്നണിയിലെ സീറ്റി വിജനത്തില്‍ ആലക്കോട് സീറ്റും അവര്‍ക്ക് തന്നെ നല്‍കിയുള്ള പരീക്ഷണത്തിന് സിപിഎം മുതിരുകയും ചെയ്തു.

ആറളം പഞ്ചായത്തിലും

ആറളം പഞ്ചായത്തിലും

ആറളം പഞ്ചായത്തിലും കേരള കോണ്‍ഗ്രസിന് നിര്‍ണ്ണായക സ്വാധീനം കേരള കോണ്‍ഗ്രസിനുണ്ട്. ഈ സ്വാധീനം തില്ലങ്കേരി ഡിവിഷനില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കുമെന്നും അവര്‍ അവകാശപ്പെടുന്നു. ആറളം, ചെറുപുഴ, കൊട്ടിയൂർ, അയ്യൻകുന്ന്, ഉദയഗിരി പഞ്ചായത്തുകളിലും ശ്രീകണ്ഠാപുരം നഗരസഭയിലും ഇത്തവണ ഭരണ മാറ്റം ഉണ്ടാവുമെന്നും എല്‍ഡിഎഫ് ഉറച്ച് വിശ്വസിക്കുന്നത്.

എല്‍ജെഡിയുടെ വരവ്

എല്‍ജെഡിയുടെ വരവ്

സീറ്റ് വിഭജനത്തില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉയര്‍ന്നെങ്കിലും എല്‍ജെഡിയുടെ ശക്തി കേന്ദ്രങ്ങളില്‍ അവര്‍ ആവശ്യപ്പെട്ട അത്രയും തന്നെ സീറ്റുകള്‍ നല്‍കാന്‍ സിപിഎം തയ്യാറായിട്ടുണ്ട്. പരമാവധി സീറ്റുകളില്‍ വിജിയിച്ച് തങ്ങളില്‍ അര്‍പ്പിച്ച വിശ്വാസം കാക്കാനാണ് എല്‍ജെപിയുടെ ശ്രമം. ൽജെഡിക്കു പ്രസിഡന്റുള്ള കുന്നോത്തുപറമ്പ് പഞ്ചായത്തിൽ എട്ടു സീറ്റിൽ അവർ ഇക്കുറിയും മത്സരിക്കുന്നു.

കഴിഞ്ഞ തവണ

കഴിഞ്ഞ തവണ

യുഡിഎഫിലായിരുന്നപ്പോള്‍ കഴിഞ്ഞ തവണ രണ്ട് സീറ്റില്‍ മത്സരിച്ച കൂത്തുപറമ്പ് ബ്ലോക്കില്‍ ഇത്തവണ മൂന്നിടത്താണ് മത്സരം. ഏഴില്‍ മത്സരിക്കുകയും രണ്ടിടത്ത് വിജയിക്കുകയും ചെയ്ത് തൃപങ്ങോട്ടൂര്‍ പഞ്ചായത്തില്‍ ഇത്തവണയും ഏഴിടത്ത് മത്സരിക്കുന്നു. പാനൂരില്‍ കഴിഞ്ഞ തവണ രണ്ട് സീറ്റിലാണ് മത്സരിച്ചതെങ്കില്‍ ഇത്തവണ അവര്‍ക്ക് എല്‍ഡിഎഫ് ആറ് സീറ്റുകള്‍ വിട്ടുനല്‍കിയിട്ടുണ്ട്.

കൊളവല്ലൂര്‍ ഡിവിഷനില്‍

കൊളവല്ലൂര്‍ ഡിവിഷനില്‍

തുടര്‍ച്ചയായി ജയിക്കുന്ന ജില്ലാ പഞ്ചായത്ത് കൊളവല്ലൂര്‍ ഡിവിഷനില്‍ ഇത്തവണയും എല്‍ജെഡി തന്നെ മത്സരിക്കുന്നു. ഈ രണ്ട് പാര്‍ട്ടികളുടെ മുന്നണി മാറ്റം യുഡിഎഫില്‍ സൃഷ്ടിക്കുന്ന ആശങ്ക ചെറുതല്ല. കുന്നോത്തുപറമ്പ്, ചെറുപുഴ, ഉദയഗിരി തുടങ്ങിയ പഞ്ചായത്തുകളിലും ആലങ്കോട്, തിലങ്കരി ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലുമാണ് മുന്നണി മാറ്റം യുഡിഎഫിന് ആശങ്ക സൃഷ്ടിക്കുന്നത്.

ഭൂരിപക്ഷം നഷ്ടമായി

ഭൂരിപക്ഷം നഷ്ടമായി

എൽജെഡി (4), കോൺഗ്രസ് (4), മുസ്‍ലിം ലീഗ്(4)എന്നിവർ ചേർന്നു ഭരിച്ച കുന്നോത്തുപറമ്പിൽ എൽജെഡിയുടെ മുന്നണി മാറ്റതോടെ യുഡിഎഫിന് ഭൂരിപക്ഷം നഷ്ടമായി. ഇവിട സിപിഎമ്മിന് ആറ് സീറ്റുണ്ട്. എല്‍ജെഡി ഇപ്പുറത്ത് എത്തിയതോടെ ഇടത് സീറ്റുകളുടെ എണ്ണം 10 ആയതോടെ ഭരണം പിടിക്കാമായിരുന്നെങ്കിലും ഭരണസമിതിയുടെ അവസാന സമയമായതിനാൽ അതിനു മുതിർന്നില്ല. മാത്രവുമല്ല പ്രസിഡന്‍റ് സ്ഥാനത്ത് എല്‍ജെഡിയുമാണ്.

ചെറുപുഴയിലും ഉദയഗിരിയിലും

ചെറുപുഴയിലും ഉദയഗിരിയിലും

ചെറുപുഴയിലും ഉദയഗിരിയിലും സ്ഥിതി സമാനമാണ്. ചെറുപുഴയിൽ കോൺഗ്രസും (9) കേരള കോൺഗ്രസും (2) ചേർന്നാണു ഭരിച്ചിരുന്നത്. സിപിഎമ്മിനും ആറും രണ്ട് സ്വതന്ത്രരുടെ പിന്തുണയും ഉണ്ടായിരുന്നു. കേരള കോണ്‍ഗ്രസ് വന്നതോടെ ഭൂരിപക്ഷം ഇടതിനായി അവര്‍ക്കായി. ഉദയഗിരിയിലും കേരള കോൺഗ്രസിന്‍റെ മുന്നണി മാറ്റം ഇടതിന് ഭൂരിപക്ഷം നല്‍കി. രണ്ടിടത്തും അവസാന സമയമായതിനാല്‍ ഭര​ണം മാറിയില്ലെന്ന് മാത്രം.

 അടങ്ങാതെ ശോഭാ സുരേന്ദ്രന്‍; കെ സുരേന്ദ്രനെതിരെ തുറന്ന യുദ്ധം, ബിജെപിയില്‍ പുതിയ ഗ്രൂപ്പ് വരുന്നു അടങ്ങാതെ ശോഭാ സുരേന്ദ്രന്‍; കെ സുരേന്ദ്രനെതിരെ തുറന്ന യുദ്ധം, ബിജെപിയില്‍ പുതിയ ഗ്രൂപ്പ് വരുന്നു

Recommended Video

cmsvideo
Assembly election campaign; UDF wanted Rahul Gandhi more time in Kerala

English summary
Front change of Kerala Congress m and LJD; LDF to more win in kannur district
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X