ന്യൂമാഹിയിലെ റോഡരികിൽ കട കത്തി നശിച്ചു; ലക്ഷ കണക്കിന് രൂപയുടെ നഷ്ടം; അന്വേഷണം ആരംഭിച്ച് പൊലീസ്
ന്യൂമാഹിയിലെ റോഡരികിൽ കട കത്തി നശിച്ചു; ലക്ഷ കണക്കിന് രൂപയുടെ നഷ്ടം; അന്വേഷണം ആരംഭിച്ച് പൊലീസ്
മാഹി: ന്യൂമാഹിയിലെ റോഡരികിൽ പഴം - പച്ചക്കറി കട ദുരൂഹ സാഹചര്യത്തിൽ കത്തി നശിച്ച സംഭവത്തിൽ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ന്യൂമാഹി - കോഴിക്കോട് ദേശീയപാതയോരത്ത് പുന്നോൽ കുറിച്ചിയിൽ റെയിൽവേ ഗേറ്റിന് സമീപമുള്ളമാണ് സംഭവം. ഇവിടുത്തെ പച്ചക്കറി, പഴവർഗക്കടയാണ് ദുരൂഹ സാഹചര്യത്തിൽ കത്തി നശിച്ചത്.
ഇരുമ്പ് ഷീറ്റുകളും ഇരുമ്പ് പൈപ്പുകളും താർ പായകളും കൊണ്ടു നിർമ്മിച്ച വലിയ ഷെഡാണ് കത്തി നശിച്ചത്. ബുധനാഴ്ച്ച പുലർച്ചെ 2.40 നാണ് സംഭവമെന്ന് പ്രദേശവാസികൾ പറഞ്ഞു.

തലശ്ശേരിയിൽ നിന്നും അഗ്നി രക്ഷാ സേനയുടെ രണ്ടു ഫയർ എൻജിനുകളെത്തിയാണ് തീയണച്ചത്. കടയി ഉണ്ടായിരുന്ന ഫ്രിഡ്ജുകൾ, സാധനങ്ങൾ തൂക്കുന്ന മെഷിനുകൾ, ഫ്രീസറുകൾ, ഫർണ്ണിച്ചറുകൾ ഉൾപ്പെടെ മുഴുവൻ സാധനങ്ങളും പച്ചക്കറികളും ഫ്രൂട്സും പൂർണമായി കത്തി നശിച്ചു. ലക്ഷ കണക്കിന് രൂപയുടെ നഷ്ടം കണക്കാക്കുന്നു. സജ്ജാദ് അഹ്മ്മദിന്റെ ഉടമസ്ഥതയിലുള്ള കടയാണിത്. കടപുന്നോൽ മാപ്പിള എൽ .പി സ്കൂളിന് സമീപത്തെ കുന്നോത്ത് അസീസാണ് കട നടത്തുന്നത്.
അതേസമയം, കടയ്ക്ക് തീവെച്ചതാണെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. കടയിലെ നിരീക്ഷണ ക്യാമറകളും മറ്റും കത്തി നശിച്ചെങ്കിലും തീ പിടിക്കുന്നതിന് മുൻപുള്ള ദൃശ്യങ്ങൾ പൊലിസ് പരിശോധിക്കുന്നുണ്ട്.
ന്യൂ മാഹി പൊലിസ് സ്ഥലത്തെത്തി വാഹന നിയന്ത്രണം ഏർപ്പെടുത്തി. അഗ്നി രക്ഷാ സേനയിലെ അസി. സ്റ്റേഷൻ ഓഫിസർ വി.കെ.സന്ദീപിൻ്റെ നേതൃത്വത്തിൽ നിരുപ്, റെനിഷ്, ശരത്ത്, ബിനീഷ്, ഗോകുൽ 'നോബിൾ' പ്രേംലാൽ,, സുബീഷ് പ്രേം എന്നിവരടങ്ങുന്ന സംഘമാണ് തീയണച്ചത്. തീ പിടിത്തമുണ്ടായ സ്ഥലത്ത് ഫോറൻസിക് വിഭാഗം സ്ഥലത്ത് പരിശോധന നടത്തി.












Click it and Unblock the Notifications