കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇന്ധന വിലയിൽ വൻ കുറവ്: മാഹിയിൽ എണ്ണയടിക്കാനെത്തിയവരുടെ തിരക്ക്

  • By Desk
Google Oneindia Malayalam News

മാഹി: കണ്ണൂരിന്റെ അതിർത്തി പങ്കിടുന്ന മയ്യഴിയിൽ പെട്രോളിയം ഡീസൽ വില വർധനവ് കുറച്ചത് വാഹന ഉടമകൾക്ക് ആശ്വാസമായി. ഇതോടെ കുറഞ്ഞ വിലയിൽ ഇന്ധനം നിറക്കുന്നതിനായി കോഴിക്കോട് - കണ്ണൂർ റൂട്ടിലോടുന്ന സ്വകാര്യ ബസുകളും മറ്റു ചെറുകിട വാഹനങ്ങളും മാഹിയിലെ പെട്രോൾ പമ്പുകളിൽ നിർത്തിയിട്ടു തുടങ്ങി. ഇതോടെ കടുത്ത ഗതാഗത കുരുക്കാണ് ഈ റൂട്ടിൽ അനുഭവപ്പെടുന്നത്. രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയ പുതുച്ചേരിയിലും കേരളത്തിനൊപ്പം തെരഞ്ഞെടുപ്പ് നടക്കാൻ പോകുകയാണ്. ഇതിനിടയിലാണ്.

 കേരളത്തിലെയും തമിഴ്‌നാട്ടിലേയും ജനങ്ങള്‍ക്ക്‌ മോദിയേക്കാള്‍ പ്രീയം രാഹുലിനെ; സര്‍വെ ഫലം കേരളത്തിലെയും തമിഴ്‌നാട്ടിലേയും ജനങ്ങള്‍ക്ക്‌ മോദിയേക്കാള്‍ പ്രീയം രാഹുലിനെ; സര്‍വെ ഫലം

പെട്രോളിന്റെയും ഡീസലിന്റെയും മൂല്യവർധിത നികുതി പുതുച്ചേരിയിൽ കുറച്ചത്. ഇതോടെ മാഹിയിലെയും കേരളത്തിലെയും ഇന്ധനവിലയിൽ വലിയ മാറ്റമാണ് ഉണ്ടായിരിക്കുന്നത്. പെട്രോളിന് മാഹിയിൽ 1.19 രൂപയും ഡീസലിന് 1.26 രൂപയുമാണ് കുറഞ്ഞത്. ഇതോടെ തൊട്ടടുത്ത കണ്ണൂരിലെ പെട്രോൾ വിലയേക്കാൾ 4.35 രൂപയുടെ കുറവാണ് മാഹിയിലുണ്ടായിരിക്കുന്നത്.ഡീസലിന് 3.58 രൂപയുടെ കുറവുണ്ട്.
ഇതോടെ മാഹിയിലെ പമ്പുകളിൽ സമീപപ്രദേശങ്ങളിൽ നിന്ന് എണ്ണയടിക്കാനെത്തുന്നവരുടെ എണ്ണം കൂടുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽവലിയ തിരക്കാണ് പമ്പുകളിൽ അനുഭവപ്പെടുന്നത്. കണ്ണൂരിൽ പെട്രോൾ വില 91.60 രൂപയാണ്. മാഹിയിൽ ഇത് 87.25 രൂപയും. ഡീസൽ കണ്ണൂരിൽ 86.19 രൂപയും മാഹിയിൽ 82.61 രൂപയുമാണ്.

vat-11-15077116461-1

ദേശീയപാത വഴി കടന്നുപോകുന്ന ബസുകൾ മാഹിയിലെ പമ്പുകളിൽ നിന്ന് ഫുൾ ടാങ്ക് എണ്ണയടിച്ചാൽ 500 രൂപയിലധികം രൂപയുടെ ലാഭമാണ് ലഭിക്കുന്നത്. ഇന്ധന വിലവർധനവിൽ പ്രതിഷേധിച്ച് കണ്ണൂർ നഗരത്തിൽ ബസ് ഉടമകൾ സ്വകാര്യ ബസുകൾ പ്രതീകാത്മകമായി കെട്ടിവലിച്ച് പ്രതിഷേധിച്ചിരുന്നു. ഡീസൽ വില വർധനവ് കാരണം ബസ് സർവീസുകൾ കനത്ത നഷ്ടത്തിലായതിനെ തുടർന്നാണ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ പ്രതീകാത്മക ബസ് കെട്ടിവലിക്കൽ സമരം നടത്തിയത്. കണ്ണൂർ നഗരത്തിൽ മാത്രമല്ല ഇരിട്ടിയിലും ബസ് ഉടമകൾ നടത്തിയ സമരം ഏറെ ജനശ്രദ്ധയാകർഷിച്ചിരുന്നു. ഇന്ധന വിലവർധനവ് ബസ് ഉടമകളെ ചരക്കുലോറി ഉടമകളെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

ഇന്ധന വിലയിൽ പ്രതിഷേധിച്ച് കണ്ണൂർ ജില്ലയിലെ ലോറി തൊഴിലാളികൾ കഴിഞ്ഞ ദിവസം പണിമുടക്കിയിരുന്നു. പണിമുടക്കിയ തൊഴിലാളികൾ ജില്ലാ ലോറി ഡ്രൈവേഴ്സ് ആൻഡ് ക്ലീനേഴ്‌സ് അസോസിയേഷൻ സിഐടിയുവിന്റെ നേതൃത്വത്തിൽ കണ്ണൂർ ആർഎസ് പോസ്റ്റോഫീസിലേക്ക് മാർച്ച് നടത്തി.

ഇന്ധന വില വർദ്ധനവ് പിൻവലിക്കുക, 15 വർഷം പഴക്കമുള്ള വാഹനങ്ങൾ പൊളിക്കുന്നത് നിർത്തലാക്കുക, കേന്ദ്ര മോട്ടോർ നിയമത്തിന്റെ പേരിലുള്ള ഉദ്യോഗസ്ഥ പീഡനം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്കിയത്. ക്രൂഡോയിൽ വില കുറഞ്ഞു നിൽക്കുമ്പോഴും ഇന്ധനവില നികുതിയിലൂടെയും മറ്റും കേന്ദ്രം ദിനംപ്രതി വർദ്ധിപ്പിക്കുകയാണെന്നും, വിലവർധനവിൽ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടാണ് പലഭാഗത്തും സമരങ്ങൾ നടന്നു വരുന്നതെന്നും ഇതിനൊരു നടപടി ഉണ്ടായില്ലെങ്കിൽ വീട്ടിൽ ഇടുന്ന ലോറി റോഡിലിട്ടായിരിക്കും ഇനി പ്രതിഷേധിക്കുന്നതെന്നും സമരം ഉദ്ഘടാനം ചെയ്തുകൊണ്ട് സി കൃഷ്ണൻ എം എൽ എ പറഞ്ഞു സി കെ പി പത്മനാഭൻ അധ്യക്ഷത വഹിച്ചു. കെ ജയരാജൻ, പി ചന്ദ്രൻ, എ പ്രേമരാജൻ തുടങ്ങിയവർ പങ്കെടുത്തു..

. .

English summary
Fuel price going less in Mahe, Crowd formed in for fuel
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X