മാഹിയില്‍ ഇന്ധനവില കേരളത്തെക്കാള്‍ കുറവ്: വാഹനപ്രവാഹം കൊണ്ടു പൊറുതി മുട്ടി പമ്പുകള്‍
ന്യൂമാഹി: മാഹിയില്‍ ഇന്ധന വില കുറച്ചപ്പോള്‍ അതിന്റെ അതിന്റെ ആശ്വാസം പങ്കിടുന്ന കേരളത്തിലെ കേരളത്തിലെ തലശേരി, വടകര ഭാഗങ്ങളില്‍. കേന്ദ്രസര്‍ക്കാരിന് പിന്നാലെ പുതുച്ചേരിയിലും വാറ്റ് നികുതി കുറച്ചതോടെയാണ് മയ്യഴി മേഖലയില്‍ ഇന്ധനവില കുറഞ്ഞത്. ഇതുകാരണം മയ്യഴിയിലേക്ക് തലശേരി, വടകര ഭാഗങ്ങളിലേ വാഹനങ്ങളുടെ ഒഴുക്കാണിപ്പോള്‍. കണ്ണൂരില്‍ നിന്നും കോഴിക്കോട്ടേക്ക് പോയിവരുന്ന സ്വകാര്യബസുകളും മാഹിയില്‍നിര്‍ത്തിയാണ് ഇന്ധനം നിറയ്ക്കുന്നത്.
പെട്രോളിന് 92.52 രൂപയും, ഡീസലിന് 80.94 രൂപയുമാണ് മാഹിയില്‍ വ്യാഴാഴ്ച്ചത്തെ വില. അതേ സമയം മാഹിക്ക് തൊട്ടടുത്ത് കിടക്കുന്നതലശേരി നഗരത്തില്‍ ഇപ്പോഴും പെട്രോള്‍ വില നൂറിന് മുകളില്‍ തുടരുകയുണ്.
ഡീസലിന് 18.92 രൂപയും പെട്രോളിന് 12.80 രൂപയുമാണ് പുതുച്ചേരിയില്‍ വില കുറച്ചത്. ഇതോടെ ഇവിടെ പെട്രോളിന് 92.52 രൂപയും, ഡീസലിന് 80.94 രൂപയിലുമെത്തി. കേന്ദ്രസര്‍ക്കാര്‍ പെട്രോള്‍, ഡീസല്‍ എക്‌സൈസ് നികുതി കുറച്ചതോടെയാണ് മറ്റു സംസ്ഥാനങ്ങള്‍ക്ക് പിന്നാലെ പുതുച്ചേരിയും നികുതി കുറച്ചത്.

മാഹിയില്‍ ഇന്ധന വില കുറഞ്ഞത് വലിയ തോതില്‍ ആശ്വാസകരമാണെന്ന് തലശേരിയിലെ ഓട്ടോ ഡ്രൈവര്‍മാര്‍ പറയുന്നു.കേരളത്തിലിപ്പോഴും ഇന്ധന വില മാറ്റമില്ലാതെ തുടരുന്നത് ഇവര്‍ക്ക് ജീവിത പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. പെട്രോളിന് 104 രൂപ 54 പൈസയും ഡീസലിന് 91 രൂപ 80 പൈസയുമാണ് ഇവിടത്തെ വില. കേരളത്തില്‍ വില കുറയാത്തതിനാല്‍ വരും ദിനങ്ങളില്‍ തലശ്ശേരി , വടകര ഭാഗങ്ങളിലുള്ളവരെല്ലാം മാഹിയിലെ പെട്രോള്‍ പമ്പുകളെ കൂടുതല്‍ ആശ്രയിക്കുമെന്നാണ് സൂചന.
ഇതിനാല്‍ മയ്യഴിയിലെ പമ്പുകളില്‍ വാഹനങ്ങളുടെ തിരക്കും കൂടുകയാണ്. പുതുച്ചേരി സര്‍ക്കാര്‍ ചെയ്തതു പോലെ കേരള സര്‍ക്കാരും ഇന്ധനത്തിന്റെ എക്‌സൈസ് തീരുവ കുറയ്ക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം. വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പരാജയത്തെ തുടര്‍ന്ന് ബി.ജെ.പി സര്‍ക്കാര്‍ ജനരോഷം ഭയന്ന് ഇന്ധന വില വര്‍ധനവ് പിന്‍വലിക്കാന്‍ തയ്യാറായെങ്കിലും കേരളത്തില്‍ അധികവരുമാനം നഷ്ടപ്പെടുത്താന്‍ കഴിയില്ലെന്നാണ് സംസ്ഥാന ധനകാര്യമന്ത്രി തുറന്നടിച്ചത്. ഇതോടെ ഇന്ധനവിലക്കയറ്റം കൊണ്ടു പൊറുതി മുട്ടുന്ന
വാഹന ഉടമകള്‍ നിരാശരായിട്ടുണ്ട്. മയ്യഴിയിലെ ഇന്ധന വിലക്കുറവ് രാഷ്ട്രീയ പോരാട്ടത്തിനും ഇടയാക്കാന്‍ സാധ്യതയേറിയിട്ടുണ്ട്. കേരളത്തില്‍ എക്‌സൈസ് നികുതി കുറയ്ക്കില്ലെന്ന എല്‍.ഡി. എഫ് സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സമരത്തിനിറങ്ങാന്‍ ഒരുങ്ങുകയാണ് പ്രതിപക്ഷ പാര്‍ട്ടികളായ കോണ്‍ഗ്രസും ബി. ജെ.പിയുമെന്നാണ് സൂചന.












Click it and Unblock the Notifications