കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നവകേരളത്തിനായി വിഭവ സമാഹരണം; കരിവെള്ളൂര്‍ മുതല്‍ മാഹി വരെ സൈക്കിള്‍ കാമ്പയിന്‍ ഒമ്പതിന്

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: നവകേരള സൃഷ്ടിക്കായി ആവശ്യമായ ഫണ്ട് സ്വരൂപിക്കുന്നതിന് സംസ്ഥാനതലത്തില്‍ സെപ്റ്റംബര്‍ 10 മുതല്‍ 15 വരെ കേരള സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ധനസമാഹരണ യജ്ഞത്തിന്റെ ഭാഗമായി ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രെമോഷന്‍ കൗണ്‍സിലും ജില്ലാ പഞ്ചായത്തും ചേര്‍ന്ന് സൈക്കിള്‍ കാമ്പയിന്‍ സംഘടിപ്പിക്കുന്നു. കണ്ണൂരിന്റെ വടക്കേ അതിര്‍ത്തി ആയ കരിവെള്ളൂരില്‍ തുടങ്ങി തെക്കേ അതിര്‍ത്തിയായ മാഹിയില്‍ സമാപിക്കുന്ന സൈക്കിള്‍ കാമ്പയിന്‍ സെപ്റ്റംബര്‍ ഒമ്പതിനാണ്.

<strong>ബിജെപിയെ ഒപ്പം നിര്‍ത്തുന്നതില്‍ രണ്ട് മനസ്... തെലങ്കാനയില്‍ ആശയക്കുഴപ്പം മാറാതെ കെസിആര്‍!!</strong>ബിജെപിയെ ഒപ്പം നിര്‍ത്തുന്നതില്‍ രണ്ട് മനസ്... തെലങ്കാനയില്‍ ആശയക്കുഴപ്പം മാറാതെ കെസിആര്‍!!

കേരളം കണ്ട ഏറ്റവും വലിയ പ്രളയത്തില്‍ നിന്നും നമ്മുടെ നാടിനെ കരകയറ്റാനായി സര്‍ക്കാര്‍ നടത്തുന്ന പരിശ്രമങ്ങളുടെ പ്രചരണാര്‍ത്ഥം വിവിധ കേന്ദ്രങ്ങളില്‍ നിന്നും ആളുകള്‍ക്ക് ഇതില്‍ മുഴുവനായോ ഭാഗികമാതോ പങ്കുചേരാം. കണ്ണൂരില്‍ നിന്ന് പങ്കെടുക്കുന്ന ആളുകളെയും സൈക്കിളുകളും കരിവെളളൂര്‍ വരേയും മാഹിയില്‍ നിന്നും തിരികെ കണ്ണൂര്‍ വരെയും എത്തിച്ചു നല്‍കുന്നതാണ്.

Cycle

രാവിലെ 8.30ന് കരിവെളളൂരില്‍ റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍ സൈക്കിള്‍ കാമ്പയില്‍ ഫ്‌ളാഗ് ഓഫ് ചെയ്യും. തുടര്‍ന്ന് കരിവെളളൂര്‍ പഞ്ചായത്ത് ഓഫിസ്, കോത്തായി മുക്ക് വഴി എടാട്ട് എത്തിച്ചേരും. പിന്നീട് പിലാത്തറ സര്‍ക്കിള്‍ വഴി 10 മണിക്ക് പഴയങ്ങാടി. തുടര്‍ന്ന് ചെറുകുന്ന് പഞ്ചായത്ത് ഓഫീസ്, കണ്ണപുരം പഞ്ചായത്ത് ഓഫീസ്, ഇരിണാവ് കുളം, പാപ്പിനിശ്ശേരി വെസ്റ്റ്, വളപട്ടണം പാലം, വനിതാ കോളേജ് വഴി 12 മണിക്ക് കാല്‍ടെക്‌സ് ജംഗ്ഷനിലെത്തും.

തുടര്‍ന്ന് ചാല, എടക്കാട്, വഴി 3 മണിക്ക് മുഴപ്പിലങ്ങാട് എത്തും. മീത്തലെപ്പീടിക, സഹകരണ ആശുപത്രി വഴി 4.30ന് തലശ്ശേരി കോട്ട വഴി മാഹി പാലത്തില്‍ സമാപിക്കും. എടാട്ട്, പഴയങ്ങാടി, കാല്‍ടെക്‌സ് ജംഗ്ഷന്‍ മുഴപ്പിലങ്ങാട്, തലശ്ശേരി കോട്ട എന്നിവിടങ്ങളില്‍ സ്വീകരണം നല്‍കും. വിവിധ കേന്ദ്രങ്ങളില്‍ ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍, തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, എം.പിമാരായ പി.കെ. ശ്രീമതി ടീച്ചര്‍, പി. കരുണാകരന്‍, എം.എല്‍.എമാര്‍, മറ്റു ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. രജിസ്‌ട്രേഷന്‍ ആവശ്യമില്ല. താല്‍പര്യമുളള എല്ലാവര്‍ക്കും പങ്കെടുക്കാം. ഫോണ്‍: 9497564545, 9497524545.

നവകേരള നിര്‍മാണത്തിനായുള്ള വിഭവ സമാഹരണ യജ്ഞം വിജയിപ്പിക്കാന്‍ പ്രാദേശിക തലത്തില്‍ വിപുലമായ തയ്യാറെടുപ്പുകളാണ് നടന്നുവരുന്നത്. സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവരെയും ജനപ്രതിനിധികളെയും ഉദേ്യാഗസ്ഥരെയും പങ്കെടുപ്പിച്ച് പ്രാദേശിക തലങ്ങളില്‍ വിപുലമായ യോഗങ്ങള്‍ നടന്നുവരുന്നു. നഗരസഭാ, ഗ്രാമപഞ്ചായത്ത് തലങ്ങളിലാണ് യോഗങ്ങള്‍. വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജന്‍, ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിലെത്തി 11 മുതല്‍ ഫണ്ട് ഏറ്റുവാങ്ങും.

ധനസമാഹരണ യജ്ഞത്തിന് നേതൃത്വം നല്‍കുന്ന മന്ത്രി, തീയതി, കേന്ദ്രം, പങ്കെടുക്കുന്ന നഗരസഭകള്‍/പഞ്ചായത്തുകള്‍ എന്നീ ക്രമത്തില്‍:

വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജന്‍

സെപ്റ്റംബര്‍ 11

10.00 - കണ്ണപുരം ഗവ.എല്‍ പി സ്‌കൂള്‍ (കല്ല്യാശ്ശേരി, പാപ്പിനിശ്ശേരി, ചെറുകുന്ന്, കണ്ണപുരം)

11.30- മാടായി പഞ്ചായത്ത് ഹാള്‍ (കടന്നപ്പള്ളി, മാടായി, മാട്ടൂല്‍, ഏഴോം, ചെറുതാഴം, കുഞ്ഞിമംഗലം)

2.30- പയ്യന്നൂര്‍ നഗരസഭാ ഹാള്‍ (പയ്യന്നൂര്‍ നഗരസഭ, കരിവെള്ളൂര്‍-പെരളം, രാമന്തളി)

3.30- പെരിങ്ങോം പഞ്ചായത്ത് ഹാള്‍ (കാങ്കോല്‍-ആലപ്പടമ്പ, പെരിങ്ങോം, എരമം, ചെറുപുഴ)

സെപ്റ്റംബര്‍ 17

10.00 - കണ്ണൂര്‍ പൊലീസ് സഭാ ഹാള്‍ (കണ്ണൂര്‍, അഴീക്കോട്, വളപട്ടണം, ചിറക്കല്‍)

11.30- മട്ടന്നൂര്‍ മുനിസിപ്പല്‍ ഓഫീസ് (മട്ടന്നൂര്‍, കീഴല്ലൂര്‍, കൂടാളി, തില്ലങ്കേരി)

3.00 - തലശ്ശേരി റൂറല്‍ ബാങ്ക് ഓഡിറ്റോറിയം (തലശ്ശേരി, ന്യൂമാഹി, കതിരൂര്‍, എരഞ്ഞോളി)

ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍

സെപ്റ്റംബര്‍ 11

10.00- താജ് ഓഡിറ്റോറിയം, മൂന്നുപെരിയ (പെരളശ്ശേരി, കടമ്പൂര്‍)

11.30- ചക്കരക്കല്‍ ഗോകുലം കല്ല്യാണ മണ്ഡപം (മുണ്ടേരി, അഞ്ചരക്കണ്ടി, ചെമ്പിലോട്)

2.00- പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഹാള്‍ (പേരാവൂര്‍, കേളകം, കൊട്ടിയൂര്‍, കണിച്ചാര്‍, കോളയാട്, മുഴക്കുന്ന്)

4.00- ഇരിട്ടി ഫാല്‍ക്കണ്‍ പ്ലാസ (പടിയൂര്‍, ഇരിട്ടി, ഉളിക്കല്‍, പായം, അയ്യന്‍കുന്ന്, ആറളം)

സെപ്റ്റംബര്‍ 12

10.00- പിണറായി എ കെ ജി എച്ച് എസ് എസ് (പിണറായി, കോട്ടയം മലബാര്‍, വേങ്ങാട്)

11.30- ചിറക്കുനി ബസാര്‍ (ധര്‍മ്മടം, മുഴപ്പിലങ്ങാട്)

2.00- കൂത്തുപറമ്പ് ടൗണ്‍ ഹാള്‍ (കൂത്തുപറമ്പ്, ചിറ്റാരിപ്പറമ്പ്, പാട്യം, മാലൂര്‍, മാങ്ങാട്ടിടം)

4.00- പാനൂര്‍ യു പി സ്‌കൂള്‍ (പാനൂര്‍, മൊകേരി, കുന്നോത്ത് പറമ്പ്, തൃപ്പങ്ങോട്ടൂര്‍, പന്ന്യന്നൂര്‍, ചൊക്ലി)

സെപ്റ്റംബര്‍ 13

10.00- ആലക്കോട് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍ (ചപ്പാരപ്പടവ്, ആലക്കോട്, ഉദയഗിരി, നടുവില്‍)

11.30- ശ്രീകണ്ഠാപുരം മുനിസിപ്പല്‍ ഹാള്‍ (ചെങ്ങളായി, ശ്രീകണ്ഠാപുരം, പയ്യാവൂര്‍, എരുവേശ്ശി, ഇരിക്കൂര്‍)

2.00- മയ്യില്‍ ഗവ.ഹൈസ്‌കൂള്‍ (മയ്യില്‍, കുറ്റിയാട്ടൂര്‍, മലപ്പട്ടം)

3.00- മുല്ലക്കൊടി ബാങ്ക് ഹാള്‍ (കൊളച്ചേരി, നാറാത്ത്

4.30 തളിപ്പറമ്പ് ടൗണ്‍ സ്‌ക്വയര്‍ (തളിപ്പറമ്പ്, ആന്തൂര്‍, പട്ടുവം, പരിയാരം, കുറുമാത്തൂര്‍)

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.

Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08

keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.

English summary
Fundraising for rebuilding Kerala at 20 centers in Kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X