കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്ടങ്കാളി സമരത്തിന് പിന്‍തുണ: സിപി.എമ്മിന് തലവേദനയായി മാധവ് ഗാഡ്ഗിലിന്റെ പ്രസ്താവന

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: കണ്ടങ്കാളിയില്‍ അഞ്ഞൂറിലേറെഏക്കര്‍ വയല്‍നികത്തി എണ്ണസംഭരണ ശാല നിര്‍മിക്കുന്നത് അനാവശ്യമാണെന്നും പ്രകൃതിയുടെ താളം തെറ്റിക്കുമെന്നുള്ള മാധവ് ഗാഡ്ഗിലിന്റെ പ്രസ്താവന സി. പി. എമ്മിന് തലവേദനയാകുന്നു.കണ്ടങ്കാളിയില്‍ എണ്ണക്കമ്പിനി സ്ഥാപിക്കുന്നതിനെതിരെ സമരം ചെയ്യുന്നവര്‍ക്കൊപ്പം സ്ഥലം സന്ദര്‍ശിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ക്യൂസെഡ് ഇന്ന് രാത്രി ഭൂമിയിലേക്ക്.... വരുന്നത് മൂന്നാം ഛിന്നഗ്രഹം, ഭീഷണി സമ്മതിച്ച് നാസ!!ക്യൂസെഡ് ഇന്ന് രാത്രി ഭൂമിയിലേക്ക്.... വരുന്നത് മൂന്നാം ഛിന്നഗ്രഹം, ഭീഷണി സമ്മതിച്ച് നാസ!!

കണ്ടങ്കാളിയിലെ എണ്ണസംഭരണശാല താല്‍ക്കാലികമായി ലാഭമുണ്ടാക്കുമെങ്കിലും പിന്നീട്‌കൊടുംവിപത്ത് സൃഷ്ടിക്കുമെന്ന് ഗാഡ്ഗില്‍മുന്നറിയിപ്പു നല്‍കി.പയ്യന്നൂരിലെ കണ്ടങ്കാളിയില്‍ പ്രദേശവാസികള്‍ എണ്ണസംഭരണശാലയ്‌ക്കെതിരെ നടത്തുന്ന സമരത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. അഞ്ഞൂറിലേക്കര്‍ സ്ഥലത്താണ് തണ്ണീര്‍ത്തടവും നെയല്‍വയലും നികത്തി നിര്‍ദ്ദിഷ്ട എണ്ണസംഭരണ ശാല വരുന്നത്. വന്‍വികസനപദ്ധതിയായിട്ടാണ് കീഴാറ്റൂര്‍ പോലെ കണ്ടങ്കാളിയും സര്‍ക്കാര്‍ വിലയിരുത്തുന്നത്.

madhavgadgil-

പൂര്‍ണമായും സി.പി. എം നിയന്ത്രണത്തിലുള്ള കണ്ടങ്കാളിയില്‍ നടക്കുന്ന ജനകീയ സമരത്തിന് സി.പി. എമ്മിന്റെയും ശാസ്ത്രസാഹിത്യ പരിഷത്തിന്റെയും പിന്‍തുണയില്ല. ടി.പി പത്മനാഭന്റെ നേതൃത്വത്തിലുള്ള ബഹുജന കൂട്ടായ്മയാണ് സമരം നടത്തുന്നത്. കണ്ണൂരില്‍ വിവിധ പരിപാടികള്‍ക്കെത്തിയ ഗാഡ്ഗിലിനെ അഡ്വ.ഹരീഷ് വാസുദേവന്‍ മുഖേനെ കണ്ടങ്കാളിയിലെത്തിക്കുകയായിരുന്നു.

പശ്ചിമ ഘട്ട സംരക്ഷണത്തിനായുള്ള ഗാഡ്ഗില്‍ റിപ്പോര്‍ട്ടു നടപ്പാക്കണമെന്നു സി.പി. എമ്മില്‍ നിന്നുതന്നെ വാദം ശക്തമായി വരികയാണ്. പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ ഇനിയും പരിസ്ഥിത സമരങ്ങളോട് കണ്ണടയ്ക്കരുതെന്നാണ് ഇവരുടെ വാദം.കണ്ണൂര്‍,കേളകം എന്നിവടങ്ങളില്‍ പരിസ്ഥിതി സമിതി നടത്തിയ ഗാഡ്ഗിലിന്റെ പ്രഭാഷണപരിപാടിയിലുണ്ടായ വന്‍ജനപങ്കാളിത്തം ഇതിന്റെ സൂചനയാണെന്നു ഇവര്‍ പറയുന്നു. പ്രളയത്തിനു ശേഷവും പരിസ്ഥിതി ആഘാത പ്രദേശങ്ങളില്‍ പാറ ഖനനത്തിനു അനുമതി നല്‍കിയ സര്‍ക്കാര്‍ നിലപാടില്‍ ശാസ്ത്രസാഹിത്യപരിഷത്തിനും സി.പി. എമ്മിലെ പരിസ്ഥിതി വാദികള്‍ക്കും പ്രതിഷേധമുണ്ട്. ഈ പാശ്ചാലത്തില്‍ കണ്ടങ്കാളിസമരത്തിനെ അനുകൂലിച്ചു ഗാഡ്ഗിലിന്റെ പരാമര്‍ശം പാര്‍ട്ടിക്കുള്ളില്‍ ഉരുള്‍പൊട്ടല്‍ സൃഷ്ടിക്കുമെന്നാണ് ആശങ്ക.

English summary
Gadgil committy report make threat to CPM
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X