പിണറായിയിലെ ഗണപതി ഹോമം; അന്വേഷണത്തിൽ എംഡിയുടെ ജാഗ്രത കുറവ്, സസ്പെൻഷൻ!!
തലശ്ശേരി: സ്വന്തം വീടിനു തൊട്ടടുത്തായി നടന്ന ഗണപതി ഹോമം മുഖ്യമന്ത്രിക്ക് നാണക്കേടായി. മാധ്യമങ്ങളില്‍ വാര്‍ത്തയായതിനെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് അന്വേഷണത്തിന് ഉത്തരവിടുകയുംചെയ്തു. അന്വേഷണറിപ്പോര്‍ട്ടില്‍ എം.ഡിയുടെ ജാഗ്രതകുറവ് കണ്ടെത്തിയതിനെ തുടര്‍ന്ന് അദ്ദേഹത്തെ നീക്കി കസേര മറ്റൊരാളെ ഏല്‍പ്പിച്ചു.
ദിവസങ്ങള്‍ക്കു മുന്‍പാണ് മുഖ്യമന്ത്രിയുടെ ജന്മദേശമായ തലശ്ശേരി പിണറായിയില്‍ സര്‍ക്കാര്‍ സംരഭമായ ഹൈടെക് സ്പിന്നിങ് മില്‍ തുടങ്ങിയത്. വ്യവസായ മന്ത്രി എ.സി മൊയ്തീനായിരുന്നു ഇതിന്റെ ഉദ്ഘാടനം. ഉദ്ഘാടന ദിവസം പുലര്‍ച്ചെ മൂന്നിനും അഞ്ചിനുമിടയില്‍ ഹോമം നടന്നത്. മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ സര്‍ക്കാര്‍ സ്ഥാപനത്തിന്റെ ഉദ്ഘാടന വേളയില്‍ ഗണപതി ഹോമം നടത്തിയ ചിത്രങ്ങളടക്കം വാര്‍ത്താമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് വിവാദം തുടങ്ങിയത്.

ചില ജീവനക്കാര്‍ ഏതോ ഒരു ക്ഷേത്രത്തില്‍ നിന്നും ഗണപതിഹോമം കഴിച്ചതിന്റെ പ്രസാദം കൊണ്ടുവന്നതാണെന്ന് സ്ഥാപന അധികൃതര്‍ വിശദീകരിച്ചുവെങ്കിലും ആ വാദം തെറ്റാണെന്ന് പുറത്തുവന്ന ദൃശ്യങ്ങള്‍ തെളിയിച്ചു.ഇതോടെയാണ് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം ഓഫിസ് അന്വേഷണമാരംഭിച്ചത്.പൊലിസിലെ രഹസ്യാന്വേഷണവിഭാഗവും സമാന്തരമായി അന്വേഷണം നടത്തി. ഇരു റിപ്പോര്‍ട്ടുകളും പ്രത്യക്ഷത്തില്പങ്കില്ലെങ്കിലും ഈക്കാര്യം അറിഞ്ഞിട്ടും തടയാന്‍ പിണറായി ഹൈടെക് വീവിങ് മില്‍ എം.ഡി. എം ഗണേഷിന് കഴിഞ്ഞിട്ടില്ലെന്നു റിപ്പോര്‍ട്ടു നല്കി. ഇതോടെയാണ് ഗണേഷിനെ മാറ്റിപകരം കൈത്തറി ഡയറക്ടര്‍ കെ സുധീറിന് അധികചുമതല നല്‍കിയത്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications