കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പിണറായിയിലെ ഗണപതി ഹോമം; അന്വേഷണത്തിൽ എംഡിയുടെ ജാഗ്രത കുറവ്, സസ്പെൻഷൻ!!

  • By Desk
Google Oneindia Malayalam News

തലശ്ശേരി: സ്വന്തം വീടിനു തൊട്ടടുത്തായി നടന്ന ഗണപതി ഹോമം മുഖ്യമന്ത്രിക്ക് നാണക്കേടായി. മാധ്യമങ്ങളില്‍ വാര്‍ത്തയായതിനെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് അന്വേഷണത്തിന് ഉത്തരവിടുകയുംചെയ്തു. അന്വേഷണറിപ്പോര്‍ട്ടില്‍ എം.ഡിയുടെ ജാഗ്രതകുറവ് കണ്ടെത്തിയതിനെ തുടര്‍ന്ന് അദ്ദേഹത്തെ നീക്കി കസേര മറ്റൊരാളെ ഏല്‍പ്പിച്ചു.

<strong>പ്രായപൂര്‍ത്തിയെത്താത്ത വിദ്യാര്‍ത്ഥിനി ആണ്‍കുഞ്ഞിന് ജന്മം നല്‍കി; ബന്ധുവിനെതിരെ കേസ്, സംഭവം കണ്ണൂരിൽ!</strong>പ്രായപൂര്‍ത്തിയെത്താത്ത വിദ്യാര്‍ത്ഥിനി ആണ്‍കുഞ്ഞിന് ജന്മം നല്‍കി; ബന്ധുവിനെതിരെ കേസ്, സംഭവം കണ്ണൂരിൽ!

ദിവസങ്ങള്‍ക്കു മുന്‍പാണ് മുഖ്യമന്ത്രിയുടെ ജന്മദേശമായ തലശ്ശേരി പിണറായിയില്‍ സര്‍ക്കാര്‍ സംരഭമായ ഹൈടെക് സ്പിന്നിങ് മില്‍ തുടങ്ങിയത്. വ്യവസായ മന്ത്രി എ.സി മൊയ്തീനായിരുന്നു ഇതിന്റെ ഉദ്ഘാടനം. ഉദ്ഘാടന ദിവസം പുലര്‍ച്ചെ മൂന്നിനും അഞ്ചിനുമിടയില്‍ ഹോമം നടന്നത്. മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ സര്‍ക്കാര്‍ സ്ഥാപനത്തിന്റെ ഉദ്ഘാടന വേളയില്‍ ഗണപതി ഹോമം നടത്തിയ ചിത്രങ്ങളടക്കം വാര്‍ത്താമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് വിവാദം തുടങ്ങിയത്.

Spinning mill

ചില ജീവനക്കാര്‍ ഏതോ ഒരു ക്ഷേത്രത്തില്‍ നിന്നും ഗണപതിഹോമം കഴിച്ചതിന്റെ പ്രസാദം കൊണ്ടുവന്നതാണെന്ന് സ്ഥാപന അധികൃതര്‍ വിശദീകരിച്ചുവെങ്കിലും ആ വാദം തെറ്റാണെന്ന് പുറത്തുവന്ന ദൃശ്യങ്ങള്‍ തെളിയിച്ചു.ഇതോടെയാണ് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം ഓഫിസ് അന്വേഷണമാരംഭിച്ചത്.പൊലിസിലെ രഹസ്യാന്വേഷണവിഭാഗവും സമാന്തരമായി അന്വേഷണം നടത്തി. ഇരു റിപ്പോര്‍ട്ടുകളും പ്രത്യക്ഷത്തില്‍പങ്കില്ലെങ്കിലും ഈക്കാര്യം അറിഞ്ഞിട്ടും തടയാന്‍ പിണറായി ഹൈടെക് വീവിങ് മില്‍ എം.ഡി. എം ഗണേഷിന് കഴിഞ്ഞിട്ടില്ലെന്നു റിപ്പോര്‍ട്ടു നല്‍കി. ഇതോടെയാണ് ഗണേഷിനെ മാറ്റിപകരം കൈത്തറി ഡയറക്ടര്‍ കെ സുധീറിന് അധികചുമതല നല്‍കിയത്.

English summary
'Ganapathy' Homam issue in Pinarayi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X