Get Updates
Get notified of breaking news, exclusive insights, and must-see stories!

മണ്‍വീടും വനവുമായി കണ്ണൂരിലെ ജൈവകര്‍ഷകനും കുടുംബവും

മട്ടന്നൂര്‍: പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്ന മനുഷ്യജീവിതമെന്ന് ഗാന്ധിജിയുടെ സ്വപ്നങ്ങളിലൊന്നാണ്. എന്നാല്‍ മഹാത്മാവിന്റെദര്‍ശനത്തിലൂന്നി ജീവിക്കുന്ന ഒരാള്‍ കണ്ണൂര്‍ ജില്ലയിലുണ്ട്. ചക്കരക്കല്‍ മാമ്പയിലെ ഹരിചക്കരല്ലാണ് പ്രകൃതി ജീവനത്തിലൂടെ വ്യത്യസ്തനാകുന്നത്. മണ്ണുകൊണ്ടുണ്ടാക്കിയ ശ്വസിക്കുന്ന വീടും വീട്ടുപറമ്പില്‍ ചെറുവനവും പാടങ്ങളും ജൈവകൃഷിയും പശുവളര്‍ത്തലും കൊണ്ടു സമ്പന്നമാണ് ഹരിയുടെ ജീവിതം. പരിസ്ഥിതി പ്രവര്‍ത്തകയായ ജീവിത പങ്കാളി ആശയും ഇതിനൊപ്പം ചേരുന്നതോടെ പൂര്‍ണമായും പച്ചപ്പുചേര്‍ന്ന ജീവിതമാണ് ഇവര്‍ നയിക്കുന്നത്.

പ്രകൃതി ജീവനം മറ്റുളള സഹജീവികള്‍ക്കു കഴിയുമെങ്കില്‍ അതു മനുഷ്യനും സാധ്യമാണെന്നാണ് ഹരി പറയുന്നത്. പ്രകൃതിയോടൊത്തു ജീവിക്കുമ്പോള്‍ രോഗങ്ങളും മാനസിക സമ്മര്‍ദ്ദങ്ങളും ഓരോരുത്തരെയും വിട്ടകലുന്നു. ആവശ്യത്തിന്റെഅളവു തിരിച്ചറിയുകയെന്നതാണ് ആനന്ദത്തിന്റെ താക്കോല്‍. ഭക്ഷണമായാലും ഭൂമിയായാലും ഊര്‍ജ്ജമായാലും നമുക്ക് ആവശ്യമുളളതു മാത്രമെടുക്കുകയെന്നതാണ് ഹരിയുടെ ജീവിതസന്ദേശം. മണ്ണുകൊണ്ടുളള കൊച്ചുവീട്, വീടിനുമുന്‍പിലും ചുറ്റുവട്ടത്തുമായി ചെറുവനം, നെല്ലും പച്ചക്കറിയും പഴങ്ങളും വിളയുന്ന പാടവും പറമ്പും. വൈദ്യുതിക്കായി സോളാര്‍ പാനല്‍, സഞ്ചരിക്കാന്‍ ഇലക്ട്രിക് കാറും സ്‌കൂട്ടറും. ഇങ്ങനെ പ്രകൃതിയിലേക്കുളള വാതില്‍ തുറന്നിട്ടാല്‍ സന്തോഷിക്കാന്‍ മറ്റൊന്നും വേണ്ടെന്നാണ് ഹരി ചക്കരക്കല്‍ പറയുന്നത്.

gandhian-hari

സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും ഔദ്യോഗിക ജീവിതത്തില്‍ നിന്നും വിരമിച്ചതോടെ ജൈവകൃഷി ചെയ്യുകയാണ് ഹരിയും ജീവിതപങ്കാളിയും. ഓമനിച്ചു വളര്‍ത്താന്‍ രണ്ടു പശുക്കളുമുണ്ട്.സൂര്യന്‍ പകരുന്ന വെളിച്ചം രാത്രിയും പകലും ലഭിക്കാന്‍ സോളാര്‍ പാനലുകളാണ് ഹരി വീട്ടില്‍ ഉപയോഗിക്കുന്നത്. കിടപ്പുമുറിയിലോ ഹാളിലോ ഫാനോ കൂളറോയില്ല, പച്ചക്കറികളും പഴങ്ങളും സൂക്ഷിച്ചുവയ്ക്കാന്‍ ഒരു നാടന്‍ ഫ്രിഡ്ജുണ്ട്. മണ്‍കലം കൊണ്ടുട്ടക്കാിയ ഫ്രിഡ്ജില്‍ ഒരാഴ്ച്ച വരെ ഇവ കേടുകൂടാതെയിരിക്കും. അല്‍പം വെളളമൊഴിച്ചു കൊടുത്താല്‍ മതി. കക്കൂസ് മാലിന്യവും ബയോഗ്യാസ് പ്ളാന്റുമായി ബന്ധിപ്പിച്ചിട്ടുണ്ട്. അതില്‍ നിന്നു ലഭിക്കുന്ന വളം കൃഷിക്ക് ഉപയോഗിക്കുന്നു. നനവും കുളിരുമെന്ന്. മണ്‍വീടാണ് ഹരിയുടെ നനവെന്ന വീട്. ശ്വസിക്കുന്ന വീടെന്നാണ് ഹരി ഇതിനെ വിശേഷിപ്പിക്കുന്നത്.

വെറും അഞ്ചുലക്ഷത്തിനാണ് മണ്ണുകൊണ്ടു ഭിത്തികളുണ്ടാക്കി കുഴച്ചുതേച്ച ഓടുമേഞ്ഞ വീടു നിര്‍മിച്ചത്. രണ്ടു ഓടുകള്‍ പാകില്‍ ഇടയ്ക്കു അല്‍പം കമ്പി ഉപയോഗിച്ചാണ് മേല്‍ക്കൂരയുടെ വാര്‍പ്പ്. ചുമരുമുഴുവന്‍ മണ്ണുരുട്ടിയെടുത്ത ഉരുള കൊണ്ടു നിര്‍മിച്ചതാണ്. മണ്ണില്‍ അല്‍പം കുമ്മായം ചേര്‍ത്തതു കൊണ്ടു ചിതലിന്റെ ശല്യവുമില്ല. വാട്ടര്‍അതോറിറ്റിയില്‍ നിന്നും വിരമിച്ച ഹരിയും സര്‍ക്കാര്‍ സ്‌കൂളില്‍ അധ്യാപികയായിരുന്ന ആശയും ഔദ്യോഗിക ജീവിതത്തിന് വിരാമമിട്ടതിനു ശേഷം പൂര്‍ണമായി ജൈവകൃഷിക്കാരാണ്.

സ്വയം ഉല്‍പാദിപ്പിക്കുന്ന പച്ചക്കറികളും മാമ്പവയലില്‍ വിളിയിക്കുന്ന നെല്ലും വിഷരഹിതമായ ഉല്‍പന്നങ്ങള്‍ വിറ്റഴിക്കുന്ന കാര്‍ഷിക ചന്തകളിലും ഇവര്‍ പങ്കെടുക്കുന്നുണ്ട്. നേരത്തെ കണ്ണൂര്‍ ജില്ലയിലെ അറിയപ്പെടുന്ന പരിസ്ഥിതി പ്രവര്‍ത്തകരായ ഈ ദമ്പതികള്‍ക്ക് പ്രകൃതി സ്നേഹമെന്നത് കേവലം ആക്ടിവിസം മാത്രമല്ല ജീവിതരീതികൂടിയാണിത്.

വായനയും വീട്ടിലെത്തുന്ന സൃഹുത്തുക്കളോടുളള സര്‍ഗാത്മ സംവാദങ്ങളും ഒഴിവുവേളകളില്‍ ഇവരുടെ ജീവിതം കൂടുതല്‍ സജീവമാക്കുന്നു. പ്രകൃതി ജീവനത്തിലൂടെ ആത്മീയത തേടുകയാണ് ഇവര്‍. മനുഷ്യരെയും പ്രകൃതിയെയും കുറിച്ചെഴുതിയവരുടെ കൃതികളിലൂടെയും ചരിത്രത്തിലൂടെയും ജീവിതമെന്ന പ്രഹേളികയ്ക്കു ഏകാന്തതയിലൂടെ ഉത്തരം തേടുകയാണ് ഈ രണ്ടുമനുഷ്യര്‍.ഹരിയുടെ മണ്‍വീട് നേരത്തെ സോഷ്യല്‍മീഡിയയില്‍ ഏറെ ശ്രദ്ധയാകര്‍ഷിരുന്നു.സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നും നൂറുകണക്കിനാളും പരിസ്ഥിതി പ്രവര്‍ത്തകരുമാണ് ഈ വീട് കാണാനെത്തിയിരുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+