പഴശി ജലാശയത്തില്‍ ഗണപതിവിഗ്രഹം: അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്
ഇരിട്ടി: താന്തോട്‌ചോംകുന്ന്ശിവക്ഷേത്രത്തിന് സമീപം ബലിതര്‍പ്പണം നടക്കുന്ന പഴശിജലാശയത്തില്‍ കണ്ടെത്തിയ ഗണേശ വിഗ്രഹം വീടുകളില്‍ പ്രാര്‍ത്ഥനയ്ക്കും മറ്റും ഉപയോഗിക്കുന്നതാണെന്ന് പൊലിസിന്റെ പ്രാഥമിക നിഗമനം. ലോഹനിര്‍മിതമായ വിഗ്രഹം മൂന്നടിയിലേറെ പൊക്കമുളളതാണ്.
ഇരിട്ടി പ്രിന്‍സിപ്പല്‍ എസ്ഐ യുടെ നേതൃത്വത്തില്‍വിഗ്രഹംപൊലിസ് സ്‌റ്റേഷനിലേക്ക്മാറ്റുകയും തുടര്‍ന്ന്‌നടത്തിയ അന്വേഷണത്തിലാണ് വീട്ടിലെ പൂജാമുറികളില്‍ ഉപയോഗിക്കുന്ന വിഗ്രഹമാണ് ഇതെന്നു കണ്ടെത്തുകയുംചെയ്തത്. എന്നാല്‍ ഈവിഗ്രഹം എങ്ങനെ പുഴയിലെത്തിയതെന്ന കാര്യമാണ് പൊലിസ് അന്വേഷിച്ചുവരികയാണ്. ഞായറാഴ്ച്ച രാവിലെ ക്ഷേത്രത്തില്‍ എത്തിയ കമ്മിറ്റി അംഗങ്ങളാണ് വെളളത്തില്‍ വിഗ്രഹം കണ്ടെത്തുന്നത്. മുക്കാല്‍ ഭാഗത്തോളം വെളളത്തില്‍ മുങ്ങി കിടക്കുന്ന വിഗ്രഹത്തിന്റെ കഴുത്തിന് മുകളിലുളളള ഭാഗവും പ്രഭാവലയവും മാത്രമാണ് പുറത്തുകണ്ടത്.

സംശയം തോന്നിയ ക്ഷേത്രകമ്മിറ്റി അംഗങ്ങള്‍ ചെന്നു നോക്കിയപ്പോഴാണ് ലോഹനിര്‍മിതമാണ് വിഗ്രഹമെന്ന് വ്യക്തമായത്. തുടര്‍ന്ന് ഇരിട്ടി പൊലിസിനെ വിവരമറിയിക്കുകയായിരുന്നു. ഏറെ ഭാരമുളള വിഗ്രഹംഅഞ്ചോളം പേര്‍ ചേര്‍ന്നാണ് വെളളത്തില്‍നിന്നും കരയിലെത്തിച്ചത്. വിവരമറിഞ്ഞു നിരവധിയാളുകള്‍ വിഗ്രഹം കാണാനെത്തിയിരുന്നു.
എന്നാല്‍ ഗണപതിവിഗ്രഹം ക്ഷേത്രങ്ങളില്‍നിന്നും മോഷണം പോയതാണോയെന്ന കാര്യവും പൊലിസ് അന്വേഷിക്കുന്നുണ്ട്. ഇരിട്ടി മേഖലയിലെക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തിവരുന്നത്. നേരത്തെ മോഷണംനടന്ന ക്ഷേത്രങ്ങളെ കുറിച്ചും ഇവിടെ നിന്നും നഷ്ടമായ വസ്തുവകകളെകുറിച്ചും അന്വേഷണം നടത്തിവരുന്നുണ്ട്. വിഗ്രഹത്തിന്റെ ലോഹം ഏതെന്ന് തിരിച്ചറിയുന്നതിനായി ഫോറന്‍സിക്‌വിദഗ്ദ്ധരും തച്ചുശാസ്ത്രക്കാരും പരിശോധിക്കും.
ചാക്കിലോ മറ്റെന്തെങ്കിലോ കെട്ടി ഉപേക്ഷിച്ച വിഗ്രഹം കുത്തൊഴുക്കു കാരണം കെട്ടഴിഞ്ഞു പോയതാണെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിന്പിന്നിലെ ദുരൂഹത നീക്കാന്‍ അന്വേഷണം ശക്തമാക്കിയിരിക്കുകയാണ് പൊലിസ്. ഇരിട്ടി ഡി.വൈ. എസ്.പിയുടെ നേതൃത്വത്തിലാണ് അന്വേഷണം ഏകോപിക്കുന്നത്.












Click it and Unblock the Notifications