ജമിനി ശങ്കരന്‍ ഇനി സര്‍ക്കസ് ചരിത്രം, തമ്പിലെ കുലപതിയെ അഗ്‌നിജ്വാലകള്‍ ഏറ്റുവാങ്ങി
തലശേരി: തലശേരിയുടെ മണ്ണില്‍ നിന്നും ഉദിച്ചുയര്‍ന്ന് ഇന്ത്യന്‍ സര്‍ക്കസ് കുലപതിയായ ജമിനി ശങ്കരന്‍(99) മായാത്തചരിത്രമായി മാറി.
നിരവധി മഹാരഥന്‍മാര്‍അന്ത്യവിശ്രമം കൊളളുന്ന പയ്യാമ്പലത്തിലെ കടല്‍ത്തതീരം ഇന്ത്യയിലെ ആദ്യപ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിനെപ്പോലും വിസ്മയിച്ച ഒരുകാലഘട്ടത്തില്‍ തമ്പുകളെ ത്രസിപ്പിച്ച കണ്ണൂരിന്റെ സര്‍ക്കസ് ഖ്യാതി വിദേശരാജ്യങ്ങളില്‍വരെ എത്തിച്ച ജമിനി ശങ്കരന്റെ ഭൗതികശരീരം അഗ്‌നിനാളങ്ങള്‍ ഏറ്റുവാങ്ങുന്നതിന് സാക്ഷികളായി.
നൂറുകണക്കിന് ധീരദേശാഭിമാനികളും സാമൂഹ്യരാഷ്ട്രീയ രംഗത്തെ പ്രമുഖരും അന്ത്യനിദ്രനടത്തുന്ന പയ്യാമ്പലം തീരത്ത് തന്നെയാണ് ജമിനി ശങ്കരനും ചിതയൊരുക്കിയത് മക്കളായ അജയ് ശങ്കര്‍, അശോക് ശങ്കര്‍ എന്നിവരാണ് ചിതയ്ക്കു തീകൊളുത്തിയത്.സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം നടന്നത്.

സി. പി. എം കണ്ണൂര്‍ ജില്ലാസെക്രട്ടറി എം.വി ജയരാജനും ഗോകുലം ഗോപാലനുമാണ് ശവമഞ്ചവുമായി പയ്യാമ്പലത്ത് എത്തിയത് സാമൂഹ്യസാംസ്‌കാരിക, രാഷ്ട്രീയ രംഗത്തെ വലിയ നിരത്തെ ജെമിനി ശങ്കരന് അന്ത്യയാത്രയേകാനെത്തിയിരുന്നു ചൊവ്വാഴ്ച്ചരാവിലെ പതിനൊന്നുമണിയോടെ വീട്ടില്‍ നിന്നെടുത്ത മൃതദേഹം 11.40-നാണ് പയ്യാമ്പലത്ത് എത്തിച്ചത്. സര്‍ക്കസ്‌കുലപതിയോടുളള നാടിന്റെ ആദരവ് വിളംബരം ചെയ്തുകൊണ്ടു പൊലിസ് ബ്യൂഗിള്‍ മുഴക്കി ആകാശത്തേക്ക്‌വെടിയുതിര്‍ത്തു.
സംസ്ഥാന സര്‍ക്കാരിന്റെ മരണാനന്തരബഹുമതി ചടങ്ങുകള്‍ക്കു ശേഷം ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടെ മൂത്തമകന്‍ അജയ്ശങ്കര്‍,അശോക് ശങ്കര്‍, കൊച്ചു മക്കളായ ഡോ. അര്‍ജ്ജുന്‍ അജയ് ശങ്കര്‍, ഇഷാന്‍ സുജിത്ത് എന്നിവര്‍ ചേര്‍ന്ന് ചിതയ്ക്ക് കൊളുത്തി.മന്ത്രിമാരായ എ.കെ. ശശീന്ദ്രന്‍, കെ. രാധാകൃഷ്ണന്‍, എല്‍.ഡി. എഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍, ബിജെപി ദേശീയ സമിതിയംഗം സി.കെ. പത്മനാഭന്‍, ജില്ലാ പ്രസിഡന്റ് എന്‍. ഹരിദാസ്, എ. ദാമോദരന്‍, യു.ടി. ജയന്തന്‍, അരുണ്‍ കൈതപ്രം, ഗോകുലം ഗോപാലന്‍, വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ദേവസ്യ മേച്ചേരി തുടങ്ങിയവര്‍ വീട്ടിലെത്തി അന്ത്യോപചാരമര്‍പ്പിച്ചു.
തുടര്‍ന്ന് പയ്യാമ്പലത്ത് ചേര്‍ന്ന അനുശോചന യോഗത്തില്‍ സി.പി. എം കണ്ണൂര്‍ ജില്ലാസെക്രട്ടറി എം.വി. ജയരാജന്‍ അധ്യക്ഷത വഹിച്ചു. എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍, വി ശിവദാസന്‍ എംപി, എംഎല്‍എമാരായ രാമചന്ദ്രന്‍ കടന്നപ്പള്ളി, കെ.പി. മോഹനന്‍, ബിജെപി ദേശീയ സമിതിയംഗം സി.കെ. പത്മനാഭന്‍, മാര്‍ട്ടിന്‍ ജോര്‍ജ്ജ്, സി.എന്‍. ചന്ദ്രന്‍, ഗോകുലം ഗോപാലന്‍, ജോയി കൊന്നക്കല്‍, എം.പി. മുരളി, പി.പി. ദിവാകരന്‍, ജോസ് ചെമ്പേരി, ടി.കെ. രാജേന്ദ്രന്‍, ടി.കെ. രമേശ്, പി.കെ. ഗോപാലകൃഷ്ണന്‍, രവി പനക്കാട് എന്നിവര്‍ അനുശോചന യോഗത്തില്‍ സംസാരിച്ചു. കെ.വി. സുമേഷ് എംഎല്‍എ സ്വാഗതം പറഞ്ഞു.












Click it and Unblock the Notifications