ലേഡി മൗണ്ട്ബാറ്റനെ പൊട്ടിച്ചിരിപ്പിച്ച അത്ഭുത പ്രതിഭ, ജമിനി ശങ്കരന്റെ വിയോഗം സർക്കസ് ലോകത്തിന് കനത്ത നഷ്ടം
തലശേരി:ഇന്ത്യൻ സർക്കസിനെ ജനകീയമാക്കി അത്ഭുത പ്രതിഭയാണ് ജമിനി ശ ങ്കരൻ.ഇന്ത്യൻ സർക്കസിന്റെ ഈറ്റില്ലമെന്ന് അറിയപ്പെടുന്ന തലശേരിയുടെ മണ്ണാണ് എം വി ശങ്കരനെ ലോകമറിയുന്ന ജമിന് ശങ്കരനെന്ന സർക്കസ് ഇതിഹാസതാരമാക്കിയത്. ഒരുകാലത്ത് മഹാരാഷ്ട്രയിലും തമിഴ്നാട്ടിലും ബംഗാളിലുമെല്ലാം ആസ്വാദകരെ കോരിത്തരിപ്പിച്ച സർക്കസ് കമ്പനികളിലെ പേരുകേട്ട കലാകാരന്മാരെല്ലാം തലശേരിക്കാരിയിരുന്നു സർക്കസ് കുലപതിയായ കീലേരിയുടെ ശിഷ്യപരമ്പരയായിരുന്നു അവർ.
പട്ടിണിയിൽ ജീവിതം വഴിമുട്ടിയ എത്രയോ തലശേരിക്കാരെ സർകസിലേക്ക് കൈപിടിച്ചുയർത്തിയതും ലോകമറിയുന്ന കലാകാരൻമാരാക്കിയതും ജമിനി ശങ്കരനായിരുന്നു. സർക്കസിൽ കടുത്ത ചൂഷണവും പീഡനവും നിലനിന്ന കാലത്തായിരുന്നു അദേഹത്തിന്റെ ഇടപെടൽ താരങ്ങൾക്ക് ന്യായ വേതനവും ആനുകൂല്യവും ലഭിച്ചത് ശങ്കരന്റെ തമ്പിൽ മാത്രമായിരുന്നു. അതിലുപരി സഹജീവികളോടെന്നപോലെ അവരോട് അദ്ദേഹംപെരുമാറിയിരുന്നു.

താരങ്ങളുടെ സുഖദുഃഖങ്ങളിൽ പങ്കാളിയായി. മനുഷ്യസ്നേഹിയായ സർക്കസ് ഉടമയായി ജമിനി ശങ്കരൻ ഇന്ത്യ മുഴുവൻ അറിയപ്പെട്ടു. മൃഗങ്ങളെയും ഗാഢമായി സ്നേഹിച്ചു. സർക്കസിൽ മൃഗങ്ങളുടെ പ്രദർശനം നിരോധിച്ച കാലം. തമ്പുകളിലെ എല്ലാമൃഗങ്ങളെയും വയനാട്ടിലേക്ക് എത്തിച്ച് സംരക്ഷണമൊരുക്കിയിരുന്നു.
ലേഡിമൗണ്ട്ബാറ്റനും മാർട്ടിൻലൂഥർ കിങ്ങും ജവഹർലാൽ നെഹ്റുവും ഡോ. എസ് രാധാകൃഷ്ണനും ദലൈ ലാമയും മൊറാർജിദേശായിയുമടക്കമുള്ള നേതാക്കൾക്കുമൊപ്പമുള്ള ആ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങൾ കർമരംഗത്തെ ജെമിനി ശങ്കരന്റെ അവസ്മരണീയമായ ഓർമ്മചിത്രങ്ങളാണ്. ജമിനിയുടെയും സംഘത്തിന്റെയുംഅഭ്യാസം കണ്ട് പൊട്ടിച്ചിരിച്ചും പ്രോത്സാഹിപ്പിച്ചും കടന്നുപോയ നെഹ്റു, സർക്കസിന്റെ വളർച്ചക്ക് ശബ്ദമുയർത്തിയ എ കെ ജി, പ്രോത്സാഹിപ്പിച്ച ഇന്ദിരഗാന്ധിയും ഇ എം എസും ജ്യോതിബസുവും ഇവരെയെല്ലാം ജമിനി ഗണേശൻ ഹൃദയത്തിൽ പ്രതിഷ്ഠിച്ചു.
ലോകമാകെ സർക്കസുമായി യാത്രചെയ്ത നാളുകളായിരുന്നു അത്. ഓരോ ചുവടിലും അദ്ദേഹം സൂക്ഷ്മത പാലിച്ചു. കൊളശേരി ബോർഡ് സ്കൂളിൽ ഏഴാംക്ലാസിൽ പഠിക്കുമ്പോഴാണ് സർക്കസ് ആഗ്രഹം മനസ്സിലുദിച്ചത്. കിട്ടുണ്ണി സർക്കസും കണാരന്റെ തവളക്കളിയും കണ്ട് ആവേശം കയറി. വീട്ടിനടുത്ത കുഞ്ഞമ്പുഗുരുക്കളുടെ കളരിയിലായിരുന്നു ആദ്യ പരിശീലനം. 1937ൽ ചിറക്കരയിലെ കീലേരിയുടെ സർക്കസ് കളരിയിലെത്തി. അതിനിടെ തലശേരി ഒവി റോഡിൽ അനാദികട നടത്തി പൊളിഞ്ഞു. പരിശീലനത്തിനിടെ പട്ടാളത്തിൽ അവസരം കിട്ടി. മദ്രാസിലായിരുന്നു നിയമനം. അലഹബാദിൽ ആറുമാസത്തെ പരിശീലനം കഴിഞ്ഞ് കൊൽക്കത്ത ഡയമണ്ട് ഹാർബറിൽ നിയമനം. നാലുവർഷത്തിനുശേഷം വിട്ടു.
അധികം വൈകാതെ കൊൽക്കത്തയിലേക്ക്. ബോസ്ലയൺ സർക്കസിലായിരുന്നു അരങ്ങേറ്റം. ബാർകളി, ട്രപ്പീസ് തുടങ്ങി പ്രധാന നമ്പറുകളെല്ലാം അവതരിപ്പിച്ചു. കൊൽക്കത്ത തെരുവുകളിൽ വിഭജനത്തിന്റെ പേരിൽ ഹിന്ദുക്കളും മുസ്ലിങ്ങളും പരസ്പരം വെട്ടിമരിച്ച നാളുകൾ. ക്ഷാമകാലത്തും തമ്പിൽ സർക്കസ് കാണാൻ ആളുകളെത്തി. ശങ്കരന്റെ പ്രകടനം കണ്ട് റെയ്മൺ സർക്കസിലെ ഗോപാലൻ വിളിപ്പിച്ചു. കൂടുതൽ ശമ്പളം വാഗ്ദാനംചെയ്തു.
അങ്ങനെ രണ്ട് വർഷം റെയ്മൺസിൽ. 1951ലാണ് ജെമിനി സർക്കസ് ആരംഭിച്ചത്. 1975 കാലത്ത് ജെമിനി ഗ്രേറ്റ് സർക്കസുമായി ആഫ്രിക്ക, കുവൈത്ത് തുടങ്ങിയ രാജ്യങ്ങൾ സന്ദർശിച്ചത് വലിയ അനുഭവം സമ്മാനിച്ചു. റഷ്യ, ബെൽജിയം, ഇറ്റലി, ചൈന, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ളവരെ ഇന്ത്യൻ സർക്കസിലെത്തിച്ചതിന്റെ ഖ്യാതിയും ജമിനി ശങ്കരന് സ്വന്തമാണ് ' 1992ൽ സർക്കസിനോട് വിടപറഞ്ഞ അദ്ദേഹം സാമൂഹ്യരംഗത്ത് സജീവമായി. തലശേരിയിലെ എല്ലാ പരിപാടികളിലും ആ സാന്നിധ്യമുണ്ടായി. സർക്കസ് അക്കാദമിക്കുവേണ്ടിയും പ്രയത്നിച്ചു. ചിറക്കുനിയിൽ അക്കാദമി ഉദ്ഘാടനവേദിയിൽ അദ്ദേഹത്തെ ആദരിച്ചിരുന്നു. ഇന്ത്യൻ സർക്കസിന്റെ 125‐ാം വാർഷികത്തിൽ തൽക്കത്തോറ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ലൈഫ്ടൈം അച്ചീവ്മെന്റ് അവാർഡ് നൽകിയും ബഹുമാനിച്ചു.












Click it and Unblock the Notifications