ജര്‍മ്മന്‍ മ്യുസിയം ഒരുങ്ങുന്നു; കണ്ണൂരുകാരനായ ചിത്രകാരന്‍ എബി ജോസഫിന്റെ ചിത്രങ്ങൾ പ്രദർശിപ്പിക്കാൻ
കണ്ണൂര്‍: കണ്ണൂരില്‍ നിന്നുളള ചിത്രകാരന് ജര്‍മന്‍ കലാലോകത്തിന്റെ അംഗീകാരം. ജര്‍മ്മന്‍ നോവലിസ്റ്റും കവിയും ചിത്രകാരനുമായിരുന്ന ഹെര്‍മന്‍ ഹെസ്സെയുടെ സിദ്ധാര്‍ത്ഥ എന്ന നോവലിനെ ആസ്പദമാക്കി കണ്ണൂര്‍ ശ്രീകണ്ഠാപുരം സ്വദേശിയായ എബി എന്‍. ജോസഫ് രചിച്ച 26 ചിത്രങ്ങള്‍ ഇനി ജര്‍മനിയിലെ കാള്‍ഫിലെ മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കും. ആദ്യമായാണ് ഒരു മലയാളി ചിത്രകാരന് ഇത്തരത്തിലുളള ഒരു അംഗീകാരം ലഭിക്കുന്നത്.
പരമ്പരാഗതമായി ഹെസ്സെമാരുടെ കുടുംബ വീടുകളുള്ള കാള്‍ഫ് നഗരത്തിലാണ് ഹെര്‍മന്‍ ഹെസ്സെ മ്യുസിയം. പോപ്പ് പെയിന്റിംഗ് സമ്പ്രദായം തുടങ്ങിവച്ച ആന്‍ഡി വാരോള്‍, റോയ് ലിചെന്‍സ്റ്റീയിന്‍ എന്നീ വിഖ്യാത ചിത്രകാരന്മാര്‍ക്കൊപ്പമാണ് എബിയുടെ ചിത്രങ്ങളും ഇടം പിടിക്കുന്നത്. നവീകരിക്കപ്പെട്ട ഹെസ്സെ മ്യുസിയത്തിന്റെ ഒരു ഫ്‌ളോര്‍ പൂര്‍ണമായും എബിയുടെ ചിത്രങ്ങള്‍ക്കായി മാറ്റിവച്ചിരിക്കുന്നുവെന്നതും ഒരു വലിയ അംഗീകാരമാണ്.

ഗ്യാലറികളിലും ഓക്ഷന്‍ ഹൗസുകളിലും ഇന്ത്യന്‍ ചിത്രകാരന്മാര്‍ സാന്നിധ്യമറിയിച്ചിട്ടുണ്ടെങ്കിലും ഒരു യൂറോപ്യന്‍ മ്യുസിയം ഇത് ആദ്യമായാണ് ഇത്രയേറെ ചിത്രങ്ങളുമായി ഒരു ഇന്ത്യന്‍ കലാകാരനെ വരവേല്‍ക്കുന്നത്. ഇതിനകം എബിയുടെ 2 ചിത്രങ്ങള്‍ ഹെസ്സെ മ്യുസിയം ചുവരില്‍ പ്രദര്‍ശിപ്പിച്ചുവരുന്നുണ്ട്. അക്രിലിക്, ഓയില്‍ മാധ്യമങ്ങളില്‍ ക്യാന്‍വസില്‍ രചിച്ചവയാണ് മ്യുസിയം ചുവരുകളിലേക്ക് തുടര്‍ന്ന് ക്ഷണിക്കപ്പെട്ടിട്ടുള്ളത്.
2022ല്‍ സിദ്ധാര്‍ത്ഥ നോവലിന്റെ നൂറാമത് വര്‍ഷം ആഘോഷിക്കപ്പെടേണ്ടതായിരുന്നു. കോവിഡ് ഭീതിപൂണ്ട നാളുകളില്‍ അത് 2025ലേക്ക് മാറ്റിവയ്ക്കപ്പെടുകയായിരുന്നു. സെപ്റ്റംബര്‍ മാസം എബിയുടെ ചിത്രങ്ങള്‍ ജര്‍മനി ഏറ്റുവാങ്ങും. പ്രപഞ്ചത്തിന് നേരെ ഒരു വ്യക്തിയുടെ ആന്തരീകവും ബാഹ്യവുമായ പ്രതികരണങ്ങളുടെ സൂഷ്മ വ്യാഖ്യാനമാണ് സിദ്ധാര്‍ത്ഥ. ആത്മസംവാദങ്ങളുടെ അസാധാരണ പ്രകാശനം സിദ്ധാര്‍ത്ഥ എന്ന നോവലിനെ നൊബേല്‍ പ്രൈസ് സാധ്യമാകുന്നിടത്തോളം എത്തിച്ചു.
ജര്‍മ്മനിയിലെ ഹൈഡില്‍ബര്‍ഗ്ഗ് യൂണിവേഴ്‌സിറ്റിയുടെ സൈദ്ധാന്തിക പിന്തുണയും ചിത്രരചനക്ക് സഹായകരമായെന്ന് എബി എന്‍ ജോസഫ് കണ്ണൂര്‍ പ്രസ് ക്‌ളബില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ജര്‍മനിയിലേക്ക് കൊണ്ടും പോകും മുന്‍പെ ഓഗസ്റ്റില്‍ ചില ചിത്രങ്ങള്‍ കണ്ണൂരില്‍ പ്രദര്‍ശിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
കേരള ലളിതകലാ അക്കാഡമി വൈസ് ചെയര്‍മാന്‍, കേരള സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് പ്രസിഡന്റ്, ആര്‍ട് ക്യാന്‍ കെയര്‍ ചെയര്‍മാന്‍, കര്‍ണാടക ചിത്രകലാ പരിഷത്ത് നിര്‍വാഹക സമിതി അംഗം, കൊച്ചിന്‍ ക്യാന്‍സര്‍ സൊസൈറ്റി എക്‌സികുട്ടീവ് കമ്മറ്റി അംഗം എന്നീ ചുമതലകളും എബി എന്‍ ജോസഫ് നിര്‍വഹിക്കുന്നുണ്ട്. വാര്‍ത്താസമ്മേളനത്തില്‍ ജര്‍മന്‍ ആര്‍ട്ട്മീഡിയേറ്ററായ ബേണ്ട് ഫോഗെല്‍ (ജര്‍മ്മനി), സുഹാസ് വേലാണ്ടി, പ്രമോദ് കെ.പി, മഹേഷ് മാറോളി എന്നിവര്‍ പങ്കെടുത്തു.












Click it and Unblock the Notifications