കണ്ണൂരിൽ നിന്നും ദമാമിലേക്ക് ഗോ എയർ സർവീസ് നടത്തുന്നു: ബുക്കിങ് ആരംഭിച്ചു
കണ്ണൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ഗോ എയർ വിമാന കമ്പിനി ദമാമിലേക്ക് സർവിസ് നടത്തുന്നു. ഇതിനായുള്ള ബുക്കിങ് തുടങ്ങി. എട്ടായിരം രൂപ മുതലാണ് ബുക്കിങ് തുടക്കിയ മുതലുള്ള ടിക്കറ്റ് നിരക്ക്. ഡിസംബർ 19 മുതൽ ആഴ്ചയിൽ നാലു ദിവസം (തിങ്കൾ, ബുധൻ, വ്യാഴം, ശനി) ദിവസങ്ങളിൽ സർവിസ് നടത്തും. രാവിലെ 6.30ന് കണ്ണൂരിൽ നിന്ന് പുറപ്പെട്ട് പ്രാദേശിക സമയം 855 ന് ദമാമിൽ എത്തി വൈകിട്ട് 5ന് തിരിച്ച് കണ്ണൂരിലെത്തുന്ന തരത്തിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. ബുക്കിങ് തുടങ്ങി 24 മണിക്കൂറിനകം ആദ്യ ദിവസത്തെ 25 ശതമാനം സീറ്റ് ബുക്ക് ചെയ്തിട്ടുണ്ടെന്ന് ഗോഎയർ അധികൃതർ അറിയിച്ചു.

കണ്ണൂരിൽ നിന്നുള്ള ഗോ എയറിന്റെ അഞ്ചാമത്തെ സർവീസാണിത്. വരും ദിവസങ്ങളിലെ യാത്രക്കാരുടെ പ്രതികരണം കണക്കിലെടുത്ത് ദമാം സെക്ടറിലെ സർവിസ് പ്രതിദിനമാക്കി ഉയർത്താനും പദ്ധതിയുണ്ട്. വിൻഡർ ഷെഡ്യൂളിൽ കണ്ണൂരിൽ നിന്ന് ഗോഎയർ ജിദ്ദ സർവിസ് ആരംഭിക്കാനും സാധ്യതയുണ്ട്. പുതിയ രാജ്യാന്തര സര വിസ് ആരംഭിക്കുന്നതിനോട് അനുബന്ധിച്ച് ഗോഎയർ ചെന്നൈ, ഹൈദരബാദ്. ബംഗളുരി ലേക്കുള്ള രണ്ടാമത്തെ സർവീസും ഈ മാസം 30 ന് അവസാനിപ്പിക്കും












Click it and Unblock the Notifications