കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ഗോ എയര്‍ സര്‍വീസ്: സെപ്തംബർ 19ന് തുടങ്ങും! ടിക്കറ്റ് 13,160 മുതൽ!

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: ഉദ്ഘാടനം കഴിഞ്ഞു ഒരുവര്‍ഷം തികയുന്നതിനിടെ പത്തുലക്ഷം വിമാനയാത്രക്കാരെ തികച്ച കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം പുതിയ സംരഭവുമായി രംഗത്ത്. ഗോ എയറിന്റെ കണ്ണൂര്‍-കുവൈത്ത് സെക്ടറിലേക്കുള്ള സര്‍വീസ് ഈ മാസം 19 മുതല്‍ തുടങ്ങുന്നതോടെ യാത്രക്കാരുടെ എണ്ണത്തില്‍ കൂടുതല്‍ വര്‍ധനവാണ് കിയാല്‍ പ്രതീക്ഷിക്കുന്നത്. ഗോ എയര്‍ സര്‍വിസിനായുള്ള ബുക്കിങ് തുടങ്ങിയിട്ടുണ്ട്. 13,160 രൂപ മുതലാണ് റിട്ടേണ്‍ ടിക്കറ്റ് നിരക്ക്.

ഇത് വെറും ട്രെയിലര്‍... ഫുള്‍ പടം വരാന്‍ പോകുന്നതേ ഉള്ളതേ, 100 ദിവസത്തെ കുറിച്ച് മോദി പറഞ്ഞത് ഇങ്ങനെഇത് വെറും ട്രെയിലര്‍... ഫുള്‍ പടം വരാന്‍ പോകുന്നതേ ഉള്ളതേ, 100 ദിവസത്തെ കുറിച്ച് മോദി പറഞ്ഞത് ഇങ്ങനെ

ഗള്‍ഫിലെ പ്രധാനപ്പെട്ട സെക്ടറുകളിലൊന്നായ ഈ റൂട്ടിലേക്ക് വിന്യസിച്ചിരിക്കുന്നത് ഏറ്റവും പുതിയ എയര്‍ബസ് എ320 നിയോ എയര്‍ക്രാഫ്റ്റാണ്. ദിവസവും രാവിലെ ഏഴു മണിക്കാണ് കണ്ണൂരില്‍ നിന്നും സര്‍വീസ്. കുവൈത്തില്‍ നിന്നും പ്രാദേശിക സമയം 10.30നാണ് വിമാന സര്‍വീസ്. അബുദാബി, മസ്‌കറ്റ്, ദുബായ് എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ക്ക് പുറമെയാണ് ജിസിസിലേക്കുളള നാലാമത്തെ സര്‍വീസ് കുവൈത്തിലേക്ക് ആരംഭിക്കുന്നത്.

go-air-156721701

ബാങ്കോക്ക്, ഫുക്കറ്റ്, മാലി, മസ്‌കറ്റ്, ദുബായ്, അബുദാബി, കുവൈത്ത് എന്നിങ്ങനെ ഏഴ് രാജ്യാന്തര സര്‍വീസുകളും അഹമ്മദാബാദ്, ബാഗ്‌ദോഗ്ര, ബെംഗളൂരു, ഭുവനേശ്വര്‍, ഛണ്ഡീഗഡ്, ചെന്നൈ, ഡല്‍ഹി, ഗോവ, ഗുവാഹട്ടി, ഹൈദരാബാദ്, ജയ്പൂര്‍, ജമ്മു, കൊച്ചി, കൊല്‍ക്കത്ത, കണ്ണൂര്‍, ലേ, ലക്‌നൗ, മുംബൈ, നാഗ്പൂര്‍, പട്‌ന, പോര്‍ട് ബ്ലെയര്‍, പൂനെ, റാഞ്ചി, ശ്രീനഗര്‍ എന്നീ ആഭ്യന്തര സര്‍വീസുകളും ഗോ എയറിനുണ്ട്.

English summary
Go Air starts service from Kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X