കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ഗോ എയര്‍ നാല് ആഭ്യന്തര സര്‍വിസ് നിര്‍ത്തുന്നു

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: സ്വകാര്യ വിമാനക്കമ്പനിയായ ഗോ എയര്‍ കണ്ണൂര്‍ അന്താരാഷ്ട്രവിമാനത്താവളത്തില്‍ നിന്നുള്ള നാലു ആഭ്യന്തര റൂട്ടുകളിലേക്കുള്ള സര്‍വിസ് നിര്‍ത്തുന്നു. നിലവിലെ ചെന്നൈ, ഹൈദരാബാദ്, മുംബൈ, ബംഗളൂരു എന്നിവിടങ്ങളിലേക്കുള്ള അധിക സര്‍വിസാണ് നിര്‍ത്തുന്നത്. ഇക്കാര്യം ഗോ എയര്‍ കിയാല്‍ അധികൃതരെ അറിയിച്ചിട്ടുണ്ട്.

കര്‍താര്‍പൂര്‍ ഉദ്ഘാടന ചടങ്ങില്‍ മന്‍മോഹന്‍ പങ്കെടുക്കില്ല...പാക് വിദേശകാര്യ മന്ത്രിയെ തള്ളികര്‍താര്‍പൂര്‍ ഉദ്ഘാടന ചടങ്ങില്‍ മന്‍മോഹന്‍ പങ്കെടുക്കില്ല...പാക് വിദേശകാര്യ മന്ത്രിയെ തള്ളി

നവംബര്‍ 28നാണ് ഈ ഗോ എയര്‍ വിമാനങ്ങളുടെ അവസാന സര്‍വിസ്. 180 യാത്രക്കാരെ വഹിക്കാനാകുന്ന എയര്‍ ബസ് 320 വിമാനങ്ങളുമായാണു ഗോ എയര്‍ സര്‍വിസ് നടത്തുന്നത്. മതിയായ യാത്രക്കാരില്ലാത്തതാണു സര്‍വിസ് നിര്‍ത്താന്‍ കാരണം. കണ്ണൂരില്‍ നിന്നുള്ള മുഴുവന്‍ ആഭ്യന്തര സര്‍വിസും അവസാനിപ്പിക്കാനാണു ഗോ എയര്‍ നീക്കം. വിമാനത്താവളം പ്രവര്‍ത്തനം തുടങ്ങിയ ഘട്ടത്തില്‍ ഹൈദരാബാദ് ഒഴികെയുള്ള സെക്ടറില്‍ നിറയെ യാത്രക്കാരുമായാണ് ഈ വിമാനങ്ങള്‍ സര്‍വിസ് നടത്തിയിരുന്നത്.

download

കണ്ണൂരില്‍ വിദേശ വിമാനക്കമ്പനികളുടെ സര്‍വിസ് ഇല്ലാത്തതിനാല്‍ കണക്ഷന്‍ യാത്രക്കാരെയും ലഭിക്കുന്നില്ല. വിമാനത്താവളം പ്രവര്‍ത്തനം തുടങ്ങി ഒരുവര്‍ഷമാകാറായിട്ടും വിമാനക്കമ്പനി ജീവനക്കാര്‍ക്കു മതിയായ താമസ സൗകര്യം ലഭിക്കാത്തതും സര്‍വിസ് നിര്‍ത്താന്‍ ഇടയാക്കിയെന്നാണു സൂചന. എന്നാല്‍ വിമാനങ്ങളുടെ ലഭ്യതക്കുറവാണു നാലു റൂട്ടുകളിലേക്കുള്ള സര്‍വിസ് നിര്‍ത്താന്‍ കാരണമെന്നാണു ഗോ എയറിന്റെ ഔദ്യോഗിക വിശദീകരണം.

വിമാനത്താവളം തുടങ്ങിയശേഷം കണ്ണൂരില്‍ നിന്ന് ആദ്യമായി സര്‍വിസ് തുടങ്ങിയ സ്വകാര്യ വിമാനക്കമ്പനിയാണു ഗോ എയര്‍. കണ്ണൂരില്‍ നിന്നാണ് നിലവില്‍ ഏറ്റവും കൂടുതല്‍ ഗോ എയര്‍ വിമാനങ്ങള്‍ സര്‍വിസ് നടത്തുന്നത്. ഗോ എയര്‍ നാലു റൂട്ടുകളിലേക്കുള്ള വിമാനങ്ങള്‍ ഒരുമിച്ച് നിര്‍ത്തുന്നതു കണ്ണൂരില്‍ നിന്നുള്ള ആഭ്യന്തര യാത്രക്കാര്‍ക്കു തിരിച്ചടിയാകും. കഴിഞ്ഞമാസം കുവൈത്ത്, ദോഹ സര്‍വിസുകള്‍ മറ്റൊരു സ്വകാര്യ വിമാനക്കമ്പനിയായ ഇന്‍ഡിഗോയും അവസാനിപ്പിച്ചിരുന്നു.

English summary
GoAir ends four services from KIAL.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X