ഗൊദാര്‍ദ് ചലച്ചിത്രോത്സവം: മലയാളസിനിമയില്‍ യഥാര്‍ത്ഥ സര്‍ഗാത്മക ആവിഷ്കാരങ്ങളുണ്ടാകുന്നില്ല: എന്‍. ശശിധരന്
കണ്ണൂര്‍: സര്‍ഗാത്മകതയുടെ യഥാര്‍ത്ഥമായ ആവിഷ്കാരങ്ങള്‍ മലയാള സിനിമയിലുണ്ടാകുന്നില്ലെന്ന് എഴുത്തുകാരന് എന്‍. ശശിധരന്. കണ്ണൂര്‍ പ്രസ് ക്ലബ് ഫിലിം സൊസൈറ്റി സംഘടിപ്പിച്ച ഴാങ്ങ് ഗൊദാര്‍ദ് ചലച്ചിത്രോത്സവം പ്രസ് കളബ് ഹാളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മലയാളത്തില്‍ കുറെ നല്ല സിനിമകള്‍ നമുക്ക് ഇഷ്ടമാണ്. മഹേഷിന്റെ പ്രതികാരം പോലുളള നവസിനിമകള്‍ വ്യത്യസ്തവുമാണ്. എന്നാല്‍ കഴിഞ്ഞ പത്തുദശകങ്ങളില് മലയാളസാഹിത്യത്തിലുണ്ടായ അതിഗംഭീരമായ മാറ്റങ്ങള്‍ നമ്മുടെ സിനിമയില്‍ വന്നിട്ടുണ്ടോയെന്ന കാര്യം സംശയമാണെന്നും അദ്ദേഹം പറഞ്ഞു.

കവിത, ചെറുകഥ, നോവല്‍ എന്നിവയിലൊക്കെ വലിയമാറ്റങ്ങള്‍ വന്നിട്ടുണ്ട്. ഹോളിവുഡ് സിനിമയെ തന്റെ സര്ഗതാത്മതകയ്ക്കു അങ്ങേയറ്റം എതിരായി കണ്ട ചലച്ചിത്രകാരനായിരുന്നു ഗോദാര്‍ദ്. മനുഷ്യന്റെ ആത്യന്തികമായ നന്മയെ ഹനിക്കുന്ന എന്തോ അതിലുണ്ടെന്ന് അദ്ദേഹം കരുതി. എല്ലാ മനുഷ്യരും നല്ലതു ചെയ്യണമെന്ന് ആഗ്രഹിക്കുന്നവരാണ്.
ജീവിതത്തില്‍ നല്ലതും തെറ്റും ചെയ്യുമ്പോഴും അവര്‍ ഉള്ളില്‍ നല്ലതു ചെയ്യണമെന്ന വികാരമാണുള്ളത്. അക്രമോത്സുകമായ വികാരങ്ങള്‍ ആവിഷ്കരിച്ചു മനുഷ്യമനസുകളെ മലീമസമാക്കുന്ന ഹോളിവുഡ് സിനിമയെ തന്റെ ചലച്ചിത്രങ്ങളിലൂടെ എതിര്‍ക്കുന്നില്ലെങ്കിലും അതിനെതിരെയാണ് ഗൊദാര്‍ദ് സിനിമകള്‍ പ്രവര്‍ത്തിച്ചതെന്നും എന്‍. ശശിധരന് പറഞ്ഞു.
ഗൊദാര്‍ദിനെപ്പോലെ സിനിമയെ ടൂളായി കണ്ടു തനിക്ക് പറയാനുള്ള കാര്യം പറഞ്ഞ സംവിധായകര്‍ മലയാളത്തിലില്ല. ജോണ്‍ എബ്രഹാമിന്റെ തമിഴ് ചിത്രമായ അഗ്രഹാരത്തിലെ കഴുതയും മലയാളത്തിലെടുത്ത ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങളും ഏറ്റവും മികച്ച സിനിമകളാണെന്നു തനിക്ക് തോന്നിയിട്ടുണ്ടെന്നും എന്‍.ശശിധരന് പറഞ്ഞു.
അരവിന്ദന്റെ സിനിമകള്‍ ജീവിതത്തിലെ അടിത്തട്ടിലിറങ്ങി ചെന്നു നടത്തിയ ആവിഷ്കാരങ്ങളാണ്. എന്നാല്‍ അടൂരിന്റെ എലിപ്പത്തായം ഒഴികെയുള്ള ചിത്രങ്ങള്‍ കൈകാര്യം ചെയ്തത് പ്രതിലോമകരമായ രാഷ്ട്രീയമാണെന്നാണ് തനിക്ക് തോന്നിയതെന്നും എന്‍.ശശിധരന് പറഞ്ഞു. മലയാളത്തില്‍ നവസിനിമകള്‍ ഒരുപാട് ഉണ്ടാകുന്നുണ്ട്.
രൂപത്തിന്റെ കാര്യത്തില്‍ അവയൊക്കെ മികച്ചതാണെങ്കിലും സത്യസന്ധമായ ആവിഷ്കാരത്തില്‍ പലതും ഏറെ പുറകിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മലയാള സിനിമയില്‍ സര്‍ഗാത്മക മാറ്റങ്ങളുണ്ടാക്കിയത് ജോണ്‍ എബ്രഹാമാണ്. അക്കാലത്ത് അടൂര്‍ ഭാസിയെ പോലുള്ള ഒരു നടനെ ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങളില്‍ തെങ്ങിന്മേല് കയറ്റി അഭിനയിക്കുകയെന്നതു ചിന്തിക്കാന്‍ പോലും കഴിയുമായിരുന്നില്ല.
എന്നാല്‍ മാറ്റത്തെ ആരും കണ്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരിപാടിയില്‍ പ്രസ് ക്ലബ് പ്രസിഡന്റ് സിജി ഉലഹന്നാന് അധ്യക്ഷനായി. പ്രസ്ക്ലബ് സെക്രട്ടറി കെ. വിജേഷ് സ്വാഗതവും ട്രഷറര്‍ കബീര്‍ കണ്ണാടിപറമ്പ് നന്ദിയും പറഞ്ഞു. ഉദ്ഘാടന ചിത്രമായി ഗോദാര്‍ദിന്റെ ബ്രെത്ത് ലെസ് പ്രദര്‍ശിപ്പിച്ചു. മൂന്ന് ദിവസങ്ങളായി നടക്കുന്ന മേളയില്‍ ചൊവ്വാഴ്ച രാവിലെ 11.30ന് മസ്കുലിന്ഫെമിനിനും ബുധനാഴ്ച്ച 11.30ന് വീക്ക് എന്‍ഡും പ്രദര്‍ശിപ്പിക്കും.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications