കണ്ണൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരില്‍ നിന്നും സ്വര്‍ണവും വിദേശകറന്‍സിയും പിടികൂടി
കണ്ണൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരില്‍ നിന്നും സ്വര്‍ണവും വിദേശകറന്‍സിയും പിടികൂടി
കണ്ണൂര്‍: മട്ടന്നൂരിലെ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവള യാത്രക്കാരില്‍ നിന്നും സ്വര്‍ണവും വിദേശകറന്‍സിയും പിടികൂടി. വിമാനാത്തവളത്തിലെത്തിയ വടകര സ്വദേശിനി ഷരീഫയില്‍ നിന്നാണ് 233 ഗ്രാം സ്വര്‍ണം പിടികൂടിയത്.
ഒരു മാസത്തെ ഇടവേളയ്ക്കു ശേഷമാണ് കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും സ്വര്‍ണം പിടികൂടിയത്. കഴിഞ്ഞ ദിവസം ദോഹയില്‍ നിന്നും പുലര്‍ച്ചെ അഞ്ചേ മുക്കാലിനെത്തിയ ഇന്‍ഡിഗോ വിമാന യാത്രക്കാരിയായിരുന്നു ഷെരീഫ. ഇവരുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് കസ്റ്റംസ് അസി.കമ്മിഷണര്‍ ഒ. പ്രദീപിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് രണ്ടു ചെയിന്‍ പിടികൂടിയത്.

കഴിഞ്ഞ മാസം ഡി. ആര്‍. ഐയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ഒരു ദിവസം നാലരക്കോടിയുടെ സ്വര്‍ണം യാത്രക്കാരില്‍ നിന്നും കണ്ടെടുത്തിരുന്നു. ഇതേ സമയം കഴിഞ്ഞ ദിവസം വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ച വിദേശകറന്‍സിയും കഴിഞ്ഞ ദിവസം രാത്രി പിടികൂടി. മലപ്പുറം അരീക്കോട് സ്വദേശി ശിഹാബുദ്ദീനില്‍ നിന്നാണ് നാലരലക്ഷത്തോളം രൂപയുടെ കറന്‍സി പിടികൂടിയത്.
പരിശോധനയ്ക്കു കസ്റ്റംസ് സൂപ്രണ്ടുമാരായ പി.വി സന്തോഷ് കുമാര്‍,ജ്യോതിലക്ഷ്മി, ഇന്‍സ്‌പെക്ടര്‍മാരായ സോനിദ് കുമാര്‍, അശോക് കുമാര്‍, യൂഗല്‍കുമാല്‍ല്‍, ജോയ് സെബാസ്റ്റിയന്‍, സന്ദീപ്കുമാര്‍, ഹവില്‍ദാര്‍മാരായ പാര്‍വതി, മുകേഷ് എന്നിവരടങ്ങുന്ന സംഘമാണ് സ്വര്‍ണവും വിദേശകറന്‍സിയും പിടികൂടിയത്.












Click it and Unblock the Notifications