കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്ണൂര്‍ വിമാനത്താവളത്തില്‍ മൂന്നാം ദിവസവും സ്വര്‍ണവേട്ട: അരക്കോടിയുടെ സ്വര്‍ണം പിടികൂടി

കസ്റ്റംസിന്റെ വലയില്‍ നിന്നും പുറത്തുവരുന്ന സ്വര്‍ണക്കടത്തുകാരെ പൊലിസ് പിടികൂടുന്നുണ്ട്.

Google Oneindia Malayalam News
gold

കണ്ണൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും സ്വര്‍ണം പിടികൂടി. കോഴിക്കോട് മേപ്പയൂര്‍ സ്വദേശി ഷംസീറില്‍ നിന്നാണ് അരക്കേുടിയോളം രൂപയുടെ സ്വര്‍ണം പിടികൂടിയത്. മൂന്ന് ദിവസത്തിനുളളില്‍ അഞ്ചു പേരില്‍ നിന്നായി രണ്ടര കോടിയുടെ സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്. ചൊവ്വാഴ്ച്ച രാത്രി കുവൈറ്റില്‍ നിന്നും ഗോ എയര്‍ വിമാനത്തിലെത്തിയ യാത്രക്കാരനില്‍ നിന്നാണ് സ്വര്‍ണം കസ്റ്റംസ് നടത്തിയ പരിശോധനയില്‍ പിടികൂടിയത്.

കസ്റ്റംസിന്റെ ചെക്ക് ഇന്‍ പരിശോധനയിലാണ് സ്വര്‍ണം പിടികൂടിയത്. പേസ്റ്റ് രൂപത്തിലാക്കിയ സ്വര്‍ണം മൂന്ന് ഗുളിക രൂപത്തിലാക്കി മലദ്വാരത്തില്‍ ഒളിപ്പിച്ചുവെച്ചാണ് കടത്തിക്കൊണ്ടുവന്നത്. പേസ്റ്റ് രൂപത്തിലുളള 847-ഗ്രാം സ്വര്‍ണം വേര്‍തിരിച്ചെടുത്തപ്പോള്‍ 795- ഗ്രാമാണ് പ സ്വര്‍ണം ലഭിച്ചത്. ഇതിന് അന്താരാഷ്ട്ര വിപണിയില്‍ 45,15,600 രൂപ വിലവരുമെന്ന് കസ്റ്റംസ് അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിലായി ഇരിക്കൂര്‍, കാസര്‍കോട് സ്വദേശികളില്‍ നിന്നായി 70ലക്ഷത്തിന്റെ 1299- ഗ്രാം സ്വര്‍ണവും വടകര, കാസര്‍കോട് സ്വദേശികളില്‍ നിന്നായി ഒരു കോടിയിലധികം രൂപ വരുന്ന സ്വര്‍ണവും പിടികൂടിയിരുന്നു.

സ്വര്‍ണക്കടത്ത് വ്യാപകമായ സാഹചര്യത്തി കസ്റ്റംസ് ശക്തമാക്കിയിരിക്കുകയാണ്. കസ്റ്റംസ് അസി. കമ്മിഷണര്‍ ഇ.വി ശിവരാമന്‍, സൂപ്രണ്ടുമാരായ കൂവന്‍ പ്രകാശന്‍, ഗീതാകുമാരി, ഇന്‍സ്‌പെക്ടര്‍മാരായ രാംലാല്‍ നിവേദിത, സിലീഷ്, സൂരജ് ഗുപ്ത, ഹെഡ് ഹവില്‍ദാര്‍ ഗിരീഷ്, ഓഫിസ് സ്റ്റാഫ് പവിത്രന്‍, ശിശിര എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. കസ്റ്റംസിനു പുറമെ എയര്‍പോര്‍ട്ട് പൊലിസും വിമാനത്താവളത്തിന് പുറത്ത് പരിശോധന ശക്തമാക്കിയിട്ടുണ്ട്. കസ്റ്റംസിന്റെ വലയില്‍ നിന്നും പുറത്തുവരുന്ന സ്വര്‍ണക്കടത്തുകാരെ പൊലിസ് പിടികൂടുന്നുണ്ട്. പുതുവര്‍ഷം തുടങ്ങിയതിനു ശേഷം കണ്ണൂര്‍ വിമാനത്താവളത്തില്‍ വ്യാപകമായ രീതിയിലാണ് സ്വര്‍ണക്കടത്ത് നടക്കുന്നത്.

English summary
Gold hunt at Kannur airport for third day: Gold worth half a crore seized
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X