കണ്ണൂര്‍ രാജ്യാന്തരവിമാനത്താവളത്തില്‍ രണ്ടാം ദിനവും സ്വര്‍ണവേട്ട: കാസര്‍കോട് സ്വദേശി അറസ്റ്റില്‍

മട്ടന്നൂര്‍:കണ്ണൂര്‍ രാജ്യാന്തരവിമാനത്താവളത്തില്‍ തുടര്‍ച്ചയായി രണ്ടാം ദിവസവും സ്വര്‍ണവേട്ട.കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച അരക്കോടിരൂപയിലേറെ വിലവരുന്ന സ്വര്‍ണമാണ് പിടികൂടിയത്. കാസര്‍ഗോഡ് കുമ്പള സ്വദേശി അംബേരി മുഹമ്മദാണ് (37) അറസ്റ്റിലായത്. ഇയാള്‍ മലദ്വാരത്തില്‍ ഒളിപ്പിച്ചാണ് അന്താരാഷ്ട്രവിപണയില്‍ി 53, 59, 590 രൂപ വിലയുളളസ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചത്. ഞായറാഴ്ച്ച പുലര്‍ച്ചെ ദോഹയില്‍ നിന്ന് എത്തിയ ഇന്‍ഡിഗോ വിമാനത്തിലെ യാത്രക്കാരനാണ് പ്രതി.
അസിസ്റ്റന്റ് കമ്മീഷണര്‍ ഇ വി ശിവരാമന്‍ സൂപ്രണ്ട് മാരായ കൂവന്‍ പ്രകാശന്‍ , ഗീതാ കുമാരി , വില്യംസ് എന്നിവര്‍ അടങ്ങിയ സംഘമാണ് യുവാവിനെ പിടികൂടിയത്. പ്രവാസിയായ ഇയാള്‍ സ്വര്‍ണക്കടത്തുകാരുടെ കാരിയറായി പ്രവര്‍ത്തിച്ചുവരികയാണെന്നു കസ്റ്റംസ് അറിയിച്ചു.കഴിഞ്ഞ ദിവസവും കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും മലദ്വാരത്തില്‍ സ്വര്‍ണം ഒളിപ്പിച്ചു കടത്താന്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച യുവാവ് പിടിയിലായിരുന്നു.
കണ്ണൂര്‍ടൗണ്‍ സ്വദേശി രാജേഷില്‍ നിന്നാണ് 959 ഗ്രാം സ്വര്‍ണം എയര്‍ കസ്റ്റംസ് സംഘം കണ്ടെടുത്തത്. ദോഹയില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെ യാത്രക്കാരനായ പ്രതി 54.66 ലക്ഷം രൂപയുടെ സ്വര്‍ണമാണ് കടത്താന്‍ ശ്രമിച്ചത്. ഡെപ്യൂട്ടി കമ്മീഷണര്‍ സി വി ജയകാന്ത് സൂപ്രണ്ട് മാരായ ശ്രീവിദ്യ സുധീര്‍ , ജിനേഷ് കെ , ഇന്‍സ്‌പെക്ടര്‍മാരായ രാജീവ് വി , സിലേഷ് പി എം, സുരേന്ദ്ര ജന്‍ഗിദ് എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പരിശോധന നടത്തിയത്.കഴിഞ്ഞജനുവരി മുതല്‍ മാര്‍ച്ച് രണ്ടാംവാരം പിന്നിടുമ്പോള്‍ റെക്കാര്‍ഡ് സ്വര്‍ണവേട്ടയാണ് കണ്ണൂര്‍വിമാനത്താവളത്തില്‍ നടക്കുന്നത്.കസ്റ്റംസിനു പുറമെ എയര്‍പോര്‍ട്ട് പൊലിസും സ്വര്‍ണക്കടത്തുകാരെ പിടികൂടുന്നതിനായി വിമാനത്താവളത്തിന് പുറത്ത്് ക്യാംപ് ചെയ്യുന്നുണ്ട്. കഴിഞ്ഞ ദിവസം ചെക്കിങ് ഔട്ട് കഴിഞ്ഞെത്തിയ യാത്രക്കാരനെ എയര്‍പോര്‍ട്ടാണ് ഒരു കോടിയിലേറെ വിലമതിക്കുന്ന സ്വര്‍ണവുമായി പിടികൂടിയത്. വരും ദിവസങ്ങളിലും റെയ്ഡ് ശക്തമാക്കുമെന്ന് കസ്റ്റംസ് അറിയിച്ചു. കേന്ദ്ര അന്വേഷണഏജന്‍സിയായ ഡി. ആര്‍. ഐയും കണ്ണൂര്‍വിമാനത്താവളത്തിലെ സ്വര്‍ണക്കടത്ത് നിരീക്ഷിക്കുന്നത്. പുതുവര്‍ഷം പിറന്നതുമുതല്‍ മാര്‍ച്ച് രണ്ടാംവാരം വരെ ഇരുപതുകോടിയിലേറെ വിലവരുന്ന സ്വര്‍ണമാണ് കടത്തുന്നതിനിടെ കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും പിടികൂടിയത്.












Click it and Unblock the Notifications