Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണവ്യാപാരികളെ തട്ടിക്കൊണ്ടു പോയി കവര്‍ച്ച: പ്രതിയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങും

കൂത്തുപറമ്പ്: കൂത്തുപറമ്പ് നഗരസഭയിലെ നിര്‍മലഗിരിയില്‍ സ്വര്‍ണവ്യാപാരികളെ തട്ടിക്കൊണ്ടുപോയി അന്‍പതുലക്ഷം രൂപ കവര്‍ന്ന കേസിലെ പ്രതിയെ കൂത്തുപറമ്പ് പൊലിസ് അറസ്റ്റു ചെയ്തു. വയനാട് ജില്ലയിലെ പുല്‍പളളി കല്ലേരിക്കരയിലെ എം.ജി സുജിത്തിനെയാ(29)ണ് കഴിഞ്ഞ ദിവസം പൊലിസ് അറസ്റ്റു ചെയ്തത്. കൂത്തുപറമ്പ് എ.സിപി എം.കൃഷ്ണന്‍, കൂത്തുപറമ്പ് പൊലിസ് ഇന്‍സ്പെക്ടര്‍കെ.വി ഹരിക്കുട്ടന്‍ എന്നിവരുടെ നേതൃത്വത്തിലുളള പൊലിസ് സംഘമാണ് കഴിഞ്ഞ ദിവസം പ്രതിയെ അറസ്റ്റു ചെയ്തത്.

മഹാരാഷ്ട്ര സാംഗ്ളി സ്വദേശികളായ സന്തോഷ്മിശ്ര, അമല്‍സാഗര്‍ എന്നിവര്‍ കാറില്‍ സഞ്ചരിക്കുമ്പോള്‍ കഴിഞ്ഞ ജൂലായ് 27-ന് രാത്രി കൂത്തുപറമ്പ്-മട്ടന്നൂര്‍റോഡിലെ നിര്‍മലഗിരിയില്‍ വെച്ചു സുജിത്തിന്റെ നേതൃത്വത്തിലുളള സംഘം മറ്റൊരു കാറില്‍ പിന്‍തുടരുകയും ഇവരെ കാറില്‍ നിന്നും പിടിച്ചിറക്കി തങ്ങളുടെ വാഹനത്തില്‍ ബലമായി പിടിച്ചുകയറ്റി തട്ടിക്കൊണ്ടു പോവുകയുമായിരുന്നു. ഇവരില്‍ നിന്നും അന്‍പതുലക്ഷം രൂപ തട്ടിയെടുത്തതിനു ശേഷം വഴിയില്‍ ഉപേക്ഷിച്ചു കടന്നുകളഞ്ഞുവെന്നാണ് പരാതി.

knr-theft-case

കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി കേന്ദ്രീകരിച്ചു പഴയ സ്വര്‍ണം വാങ്ങി വില്‍ക്കുന്നവരെയാണ് കൊളളയടിച്ചത്. മഹാരാഷ്ട്രസ്വദേശികളുടെ പരാതിയില്‍ കേസെടുത്തു അന്വേഷണമാരംഭിച്ച കൂത്തുപറമ്പ് പൊലിസ് പ്രതികള്‍ സഞ്ചരിച്ച കാര്‍ സുജിത്തിന്റെതാണെന്നു തിരിച്ചറിയുകയായിരുന്നു. ഇതിനെ തുടര്‍ന്ന് സി.സി.ടി.വി ക്യാമറാദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് തട്ടിക്കൊണ്ടുപോവലിന്റെ മുഖ്യസൂത്രധാരനായ സുജിത്ത് വയനാട്ടിലേക്ക് കടന്നതായി വിവരം ലഭിച്ചത്. ഇയാളുടെ താമസസ്ഥലമായ പുല്‍പളളിയിലെത്തിയ പൊലിസ് പ്രതിയെ വീട്ടില്‍ നിന്നും പിടികൂടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റംസമ്മതിക്കുകയായിരുന്നു.

ഇയാളോടൊപ്പമുണ്ടായിരുന്ന കൂട്ടാളികളുടെ വിവരവും പോലീസിന് ലഭിച്ചിട്ടുണ്ട്. ഇവര്‍ക്കായി കണ്ണൂര്‍, വയനാട് ജില്ലകളില്‍ തെരച്ചില്‍ നടത്തിവരികയാണ്. നേരത്തെ മോഷണകേസില്‍ പ്രതിയാണ് സുജിത്തെന്നു പൊലിസ് പറഞ്ഞു. കണ്ണൂര്‍,വയനാട് ജില്ലകളില്‍ ഇയാള്‍ക്കെതിരെ നിരവധി കേസുകളുണ്ട്. രഹസ്യവിവരം ലഭിച്ചതു പ്രകാരമാണ് ഇയാളും കൂട്ടാളികളും മഹാരാഷ്ട്രസ്വദേശികളെ കവര്‍ച്ചയ്ക്കിരയാക്കിയത്. ആയുധം കാണിച്ചു കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയാണ് സ്വര്‍ണപണ്ടം വാങ്ങാന്‍ പണവുമായെത്തിയവരെ വായമൂടിക്കെട്ടി ഇവര്‍ വാഹനത്തില്‍ തട്ടിക്കൊണ്ടുപോയതെന്ന് പൊലിസ് അറിയിച്ചു.

പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ നിന്നും വിട്ടുകിട്ടുന്നതിനായി കൂത്തുപറമ്പ് കോടതിയില്‍ പൊലിസ് അപേക്ഷ നല്‍കിയിട്ടുണ്ട്. സുജിത്തിനെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്താല്‍ മറ്റു പ്രതികളെ കുറിച്ചുളള വിവരങ്ങള്‍ ലഭിക്കുമെന്നാണ് പൊലിസ് പ്രതീക്ഷിക്കുന്നത്. നാടിനെ നടുക്കിയ തട്ടിക്കൊണ്ടുപോവല്‍ കേസിലെ പ്രതികളെ ദിവസങ്ങള്‍ക്കുളളിലാണ് പൊലിസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലൂടെ തിരിച്ചറിയാനായത്. തദ്ദേശിയരായ ചിലര്‍ക്ക് തട്ടിക്കൊണ്ടു പോവലില്‍ ബന്ധമുളളതായി പൊലിസ് സംശയിക്കുന്നുണ്ട്. തലശേരി, കൂത്തുപറമ്പ് മേഖലയില്‍ നിന്നും പഴയസ്വര്‍ണം വാങ്ങുന്ന സംഘത്തിലുളള മഹാരാഷ്ട്ര സ്വദേശികളാണ് കവര്‍ച്ചയ്ക്കിരയായത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+