Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണ്ണകവർച്ചാ കേസ് സാക്ഷി റമീസിന്റെ മരണത്തിനിടയാക്കിയ അപകടം: കാർ ഡ്രൈവർ മരിച്ചു

കണ്ണൂർ: സ്വർണ്ണക്കടത്ത് കേസ് പ്രതി അർജുൻ ആയങ്കിയുടെ സുഹൃത്ത് റമീസിന്റെ മരണത്തിന് കാരണമായ അപകടത്തിൽ ഉൾപ്പെട്ട കാർ ഡ്രൈവർ മരിച്ചു. റമീസിന്റെ ബൈക്കിലിടിച്ച കാറോടിച്ചിരുന്ന അശ്വിനാണ് മരിച്ചിട്ടുള്ളത്. രക്തം ഛർദ്ദിച്ച് അവശനിലയിലായതിനെ തുടർന്നാണ് അശ്വിനെ ഇന്നലെ കണ്ണൂരിലെ എകെജി ആശുപത്രിയിലെത്തിച്ചത്. തുടർന്ന് ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. ആന്തരിക രക്തസ്രാവമാണ് മരണമകാരണമാണെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം. കണ്ണൂർ ജില്ലയിലെ തളാപ്പ് സ്വദേശിയാണ് മരിച്ച പി വി അശ്വിൻ (42).

അശ്വിൻ സ്ഥിരം മദ്യപിച്ചിരുന്നുവെന്നാണ് ഇയാളുടെ സുഹൃത്തുകൾ നൽകുന്ന വിവരം. അമിത മദ്യപാനത്തെ തുടർന്നുണ്ടായ ആന്തരിക രക്തസ്രവമാണ് മരണത്തിന് കാരണമായതെന്നാണ് ഡോക്ടർമാരുടേയും നിഗമനം. ഇക്കഴിഞ്ഞ ജൂലൈയിലാണ് സ്വർണക്കടത്ത് കവർച്ചാ കേസിലെ മുഖ്യസാക്ഷിയായിരുന്ന റമീസ് വാഹനാപകടത്തിൽപ്പെട്ട് മരിക്കുന്നത്. രാമനാട്ടുകര വാഹനാപകടവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിനൊടുവിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്ത അർജുൻ ആയങ്കിയുടെ സുഹൃത്തായിരുന്നു മരിച്ച റമീസ്. കടത്ത് സ്വർണം കവർച്ച ചെയ്ത കേസിൽ മുഖ്യസാക്ഷി കൂടിയായ റമീസിനോട് അടുത്ത ദിവസം ചോദ്യം ചെയ്യല്ലിന് ഹാജരാവാൻ കസ്റ്റംസ് ആവശ്യപ്പെട്ടിരുന്നു. ഈ സംഭവത്തിന് തൊട്ടുപിന്നാലെയായിരുന്നു ഇയാളുടെ അപകടത്തിൽ മരിച്ചത്.

 accidentknr-

കണ്ണൂർ ജില്ലയിലെ കപ്പക്കാട് വച്ച് അമിതവേഗത്തിൽ ബൈക്കിൽ എത്തിയ റമീസ് ഒരു കാറിൽ പോയി ഇടിക്കുകയും തലയ്ക്ക് പരിക്കേറ്റ് മരണമടയുകയുമായിരുന്നു. തളാപ്പ് സ്വദേശി അശ്വിനും ഇയാളുടെ ബന്ധുക്കളുമാണ് അപകടത്തിൽപ്പെട്ട കാറിലുണ്ടായിരുന്നത്. അപകടത്തിന്റെ ആഘാതത്തിൽ അശ്വിന്റെ കൈക്കും പരിക്കേറ്റിരുന്നു. കേസിലെ മുഖ്യസാക്ഷി തന്നെ കൊല്ലപ്പെട്ടതോടെ ഇതേക്കുറിച്ച് അന്വേഷിച്ച പോലീസ് റമീസുമായോ അർജുൻ ആയങ്കിയുമായോ അശ്വിന് ബന്ധമുണ്ടായിരുന്നില്ലെന്ന കണ്ടെത്തലിലാണ് എത്തിയത്. ആശുപത്രിയിൽ പോയി തിരിച്ചുവരുമ്പോഴാണ് അപകടമുണ്ടായതെന്നും കണ്ടെത്തിയിരുന്നു.

റമീസിന്റെ അപകടമരണം പ്രതിപക്ഷം നിയമസഭയിൽ ഉന്നയിച്ചതോടെ റമീസിന്റെ കാറിന് പിന്നൽ ബൈക്കിടിച്ചപ്പോൾ ഉണ്ടായ ​ഗുരുതര പരിക്കാണ് മരണ കാരണമെന്ന് മുഖ്യമന്ത്രി സഭയെ അറിയിച്ചു. ഹെൽമെറ്റ് ഇ‌ല്ലാതെയാണ് റമീസ് വാഹനമോടിച്ചത്. അശ്രദ്ധമായി ബൈക്ക് തിരിച്ചതാണ് അപകട കാരണമെന്നും പറയുന്നുണ്ട്. അപകടത്തിൽ തലയ്ക്കും വാരിയെല്ലുകൾക്കും ​ഗുരുതര പരിക്കേറ്റിരുന്നുവെന്ന് മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നുണ്ട് ഇക്കാര്യങ്ങളും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചിരുന്നു.

Recommended Video

cmsvideo
    കോവിഡിനെ തുരത്താൻ ഇനി കോവിഷിൽഡും കൊവാക്‌സിനും ഒരുമിച്ച്

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+