ജ്യൂസ് മിക്സറിനുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 55 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി
മട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണ വേട്ട. വിമാനത്താവളത്തില്‍ നിന്നും 55 ലക്ഷം രൂപ വരുന്ന 930 ഗ്രാം സ്വര്‍ണവുമായി യാത്രക്കാരന്‍ പിടിയില്‍. ധര്‍മ്മടം സ്വദേശി മുഹമ്മദ് ഷാഹില്‍ നിന്നുമാണ് എയര്‍പോര്‍ട്ട് പോലീസ് സ്വര്‍ണം പിടികൂടിയത്. ജ്യൂസ് മിക്‌സറിനുള്ളില്‍ ഒളിപ്പിച്ച് വച്ച നിലയിലായിരുന്നു സ്വര്‍ണം. എയര്‍പോര്‍ട്ടില്‍ നിന്നും പുറത്തിറങ്ങിയ ഇയാളെ പൊലിസ് നിരീക്ഷിക്കുകയായിരുന്നു.
ഇയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് പൊലിസ് പരിശോധന നടത്തുകയായിരുന്നു. ഇയാള്‍ കൊണ്ടുവന്ന മിക്സിക്കുളളില്‍ നിന്നാണ് സ്വര്‍ണം കണ്ടെത്തിയത്. തുടര്‍ന്ന് എയര്‍പോര്‍്ട്ട് പൊലിസ് സ്റ്റേഷനിലെത്തിച്ച് നിയമനടപടികള്‍ സ്വീകരിച്ചു. മട്ടന്നൂര്‍ എയര്‍പോര്‍ട്ട് പൊലിസ് സ്റ്റേഷനിലെ എസ്. ഐമാരായ പ്രശാന്ത്,നൗഷാദ്മൂപ്പന്‍, എ. എസ്. ഐ മാരായ സന്ദീപ്, മഹേഷ്, ഗീതാഞ്ജലി, എസ്, സിപിഒ മാരായ സലീം, ശ്രീജിനേഷ്, ഉല്ലാസന്‍, റെനീഷ്, റെജിന്‍, ജസ്ന എന്നിവരടങ്ങിയ കണ്ണൂര്‍ സിറ്റി പൊലിസ് കമ്മിഷണര്‍ ആര്‍. അജിത്ത്കുമാറിന്റെ നിയന്ത്രണത്തിലുളള പ്രത്യേക സ്‌ക്വാഡും അന്വേഷണത്തില്‍ പങ്കെടുത്തു.

ചെക്ക് ഔട്ട് കഴിഞ്ഞിറങ്ങുന്ന യാത്രക്കാരില്‍ നിന്നും ഇതുവരെയായ മൂന്ന് കോടിയിലേറെ വിലമതിപ്പിക്കുന്ന സ്വര്‍ണടക്കത്ത് എയര്‍പോര്‍ട്ട് പൊലിസ് പിടികൂടിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ സ്വര്‍ണവേട്ട ശക്തമാക്കുമെന്ന് എയര്‍പോര്‍ട്ട് പൊലിസ് അറിയിച്ചു. ഇതിനിടെ വസ്ത്രത്തില്‍ ഒളിപ്പിച്ചു വെച്ച സ്വര്‍ണം കടത്താന്‍ ശ്രമിച്ച മുഴപ്പിലങ്ങാട് സ്വദേശി ജാബിറില്‍ നിന്നും 391-ഗ്രാം സ്വര്‍ണം കസ്റ്റംസ് പരിശോധനയില്‍ പിടികൂടിയിട്ടുണ്ട്. 23,40135 രൂപ വിലവരുന്ന സ്വര്‍ണമാണ് പിടികൂടിയത്. വസ്ത്രങ്ങളില്‍ ഒട്ടിച്ചാണ് ഇയാള്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.
ഇതേ സമയം ഉള്‍വസ്ത്രത്തില്‍ ഒളിപ്പിച്ച ഒരു കോടി രൂപ വിലമതിക്കുന്ന സ്വര്‍ണവുമായി കോഴിക്കോട് വിമാനത്താവളത്തില്‍ പിടിയിലായ യാത്രക്കാരന്‍ റിമാന്‍ഡിലായി. ഷാര്‍ജയില്‍ നിന്നും ഇന്നലെ രാവിലെ കരിപ്പൂരിലെത്തിയ മലപ്പുറം അഞ്ചച്ചവിടി സ്വദേശി അന്നാരത്തൊടിക ഷംനാസ് ആണ് അറസ്റ്റിലായത്. ഡിആര്‍ഐക്ക് ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്ന് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് നടത്തിയ അന്വേഷണത്തിലാണ് ഷംനാസില്‍ നിന്നും സ്വര്‍ണം കണ്ടെടുത്തത്.












Click it and Unblock the Notifications