കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണവേട്ട: പിടിച്ചെടുത്തത് ലക്ഷങ്ങളുടെ സ്വര്‍ണ്ണം

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ ലക്ഷങ്ങളുടെ സ്വർണവേട്ട.വിമാനത്തിൽ ഒ​ളി​പ്പി​ച്ചു വ​ച്ച സ്വ​ർ​ണമാണ് പി​ടി​കൂ​ടിയത്. വി​മാ​ന​ത്തി​ൽ ഒ​ളി​പ്പി​ച്ചു വ​ച്ച 45 ല​ക്ഷ​ത്തി​ന്‍റെ സ്വ​ർ​ണ​മാ​ണ് പി​ടി​കൂ​ടി​യ​ത്. വ്യാഴാഴ്ച പുലർച്ചെദു​ബാ​യി​ൽ നി​ന്നെ​ത്തി​യ ഗോ ​എ​യ​ർ വി​മാ​ന​ത്തി​ലെ ടോ​യ് ലെ​റ്റി​ൽ ഒ​ളി​പ്പി​ച്ചു വ​ച്ച 1168 ഗ്രാം ​സ്വ​ർ​ണ​മാ​ണ് പി​ടി​കൂ​ടി​യ​ത്. പേ​സ്റ്റ് രൂ​പ​ത്തി​ലു​ള്ള സ്വ​ർ​ണം ടോ​യ് ലെ​റ്റി​ൽ ബേ​സ്റ്റ് വി​ൻ ബോ​ക്സി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു സ്വ​ർ​ണം.

 'അടിയന്തിരാവസ്ഥക്കെതിരെ കണ്ട ജനകീയ മുന്നേറ്റത്തിനാണ് രാജ്യം സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുന്നത്' 'അടിയന്തിരാവസ്ഥക്കെതിരെ കണ്ട ജനകീയ മുന്നേറ്റത്തിനാണ് രാജ്യം സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുന്നത്'

വി​മാ​ന​ത്തി​ൽ നി​ന്ന് യാ​ത്ര​ക്കാ​ർ ഇ​റ​ങ്ങി​യ ശേ​ഷം ക​സ്റ്റം​സ് പ​രി​ശോ​ധി​ക്കു​ന്ന​തി​നി​ടെ​യാ​ണ് സ്വ​ർ​ണം അ​ട​ങ്ങി​യ ക​വ​ർ ക​ണ്ടെ​ത്തി​യ​ത്. ക​വ​ർ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് പേ​സ്റ്റ് രൂ​പ​ത്തി​ലാ​ക്കി​യ സ്വ​ർ​ണ​മാ​ണെ​ന്ന് മ​ന​സി​ലാ​യ​ത്. ഒ​രു മാ​സ​ത്തി​നു​ള്ളി​ൽ മൂ​ന്നാം ത​വ​ണ​യാ​ണ് വി​മാ​ന​ത്തി​ൽ ഒ​ളി​പ്പി​ച്ചു വ​ച്ച നി​ല​യി​ൽ സ്വ​ർ​ണം ക​ണ്ടെ​ത്തു​ന്ന​ത്. ര​ണ്ടു ത​വ​ണ യാ​ത്ര​ക്കാ​രു​ടെ സീ​റ്റി​ന​ടി​യി​ൽ നി​ന്നാ​ണ് സ്വ​ർ​ണം പി​ടി​കൂ​ടി​യ​ത്.

goldsmuggling-15

ഒ​രു ത​വ​ണ സ്വ​ർ​ണ ബി​സ്ക്ക​റ്റു​ക​ളാ​യും ര​ണ്ടു ത​വ​ണ പേ​സ്റ്റ് രൂ​പ​ത്തി​ലു​മാ​യി​രു​ന്നു സ്വ​ർ​ണ​മു​ണ്ടാ​യി​രു​ന്ന​ത്. സ്വ​ർ​ണം ക​ട​ത്തി​യ​വ​രെ​ക്കു​റി​ച്ച് ക​സ്റ്റം​സ് അ​ന്വേ​ഷ​ണം ന​ട​ത്തി വ​രി​ക​യാ​ണ്. ​പ​രി​ശോ​ധ​ന​യി​ൽ ക​സ്റ്റം​സ് അ​സി. ക​മ്മീ​ഷ​ണ​ർ മ​ധു​സൂ​ദ​ന​ൻ ഭ​ട്ട്, സൂ​പ്ര​ണ്ടു​മാ​രാ​യ സ​ന്തോ​ഷ് കു​മാ​ർ, പി.​സി.​ചാ​ക്കോ, ജ്യോ​തി ല​ക്ഷ്മി, ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ ജോ​യ് സെ​ബാ​സ്റ്റ്യ​ൻ, അ​ശോ​ക് കു​മാ​ർ, സോ​നി​ത്ത് കു​മാ​ർ, സ​ന്ദീ​പ് കു​മാ​ർ, ഹ​ബീ​ൽ​ദാ​ർ​മാ​രാ​യ മു​കേ​ഷ് എന്നിവരാണ് സംഭവം അന്വേഷിക്കുന്നത്.


കണ്ണൂർ വിമാനത്താവളം പ്രവര്‍ത്തനമാരംഭിച്ച് ഒരു വർഷം പൂർത്തിയാകുമ്പോൾ വ്യാപകമായ സ്വർണ കടത്താണ് നടക്കുന്നത്. ഇതിനെതിരെ പൊലിസും കസ്റ്റസും കടുത്ത നടപടി സ്വീകരിക്കാൻ തുടങ്ങിയതോടെയാണ് സ്വർണക്കടത്ത് വ്യാപകമായി പിടിയിലാവുന്നത്. എന്നാൽ കസ്റ്റംസ് പിടിയിൽ നിന്നും ഒഴിവാക്കാനായി കരിയർമാർ വിമാനത്തിൽ തന്നെ സ്വർണമുപേക്ഷിക്കുന്നതും പതിവാണ് ഇത്തരത്തിൽ നിരവധി തവണയാണ് ആളില്ലാ സ്വർണം പിടികൂടുന്നത്.

English summary
Gold seized from Kannur international airport
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X