കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്ണൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട: പിടിയിലായത് കാസര്‍ഗോഡ് സ്വദേശികളായ യുവാക്കള്‍!!

  • By Desk
Google Oneindia Malayalam News

മട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നും രണ്ട് യാത്രക്കാരില്‍ നിന്നായി 45 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. കാസര്‍ഗോഡ് മഞ്ചേശ്വരം സ്വദേശികളില്‍ നിന്ന് 888 ഗ്രാം സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്. ഷാര്‍ജ ദുബായ്എന്നിവിടങ്ങളില്‍ നിന്നുമെത്തിയവരായിരുന്നു ഇവര്‍.

മഴയ്ക്ക് ശമനം: പത്തനംതിട്ടയില്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിഞ്ഞവര്‍ വീടുകളിലേക്ക് മടങ്ങി തുടങ്ങിമഴയ്ക്ക് ശമനം: പത്തനംതിട്ടയില്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിഞ്ഞവര്‍ വീടുകളിലേക്ക് മടങ്ങി തുടങ്ങി

ഇതിനിടെ കണ്ണൂര്‍ വിമാനത്താവളം കേന്ദ്രീകരിച്ച് കോവിഡ് പശ്ചാത്തലത്തില്‍ പ്രവാസികളെ ചാര്‍ട്ടേഡ് വിമാനങ്ങളില്‍ നാട്ടിലെത്തിക്കുന്നതിനിടെ നികുതിവെട്ടിച്ച് സ്വര്‍ണവും ഫോണ്‍ ഉള്‍പ്പെടെ ഇലക്ട്രോണിക്‌സ് ഉപകരണങ്ങളും കടത്തുന്നത് വ്യാപകമാകുന്നുണ്ട്. രണ്ട് ദിവസങ്ങളിലായി കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങിയ 18 പേരില്‍നിന്ന് 32 ലക്ഷം രൂപയുടെ സ്വര്‍ണവും മൊബൈല്‍ ഫോണുകളും പിടിച്ചു. ഇതോടെ വിമാനത്താവളത്തില്‍ കസ്റ്റംസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്.

kial-1566034760-15

കസ്റ്റംസ് അസി. കമീഷണര്‍ ഇ വികാസിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ എട്ട് യാത്രക്കാരില്‍നിന്ന് 22 ലക്ഷം വിലയുള്ള ക്രൂഡ് ചെയിനും വളയും പത്ത് യാത്രക്കാരില്‍നിന്ന് പത്ത് ലക്ഷം രൂപയുള്ള 18 ആപ്പിള്‍ ഐ ഫോണുമാണ് പിടിച്ചത്. പിടിച്ചവയില്‍ അമ്പതിനായിരംമുതല്‍ ഒന്നര ലക്ഷം രൂപവരെയുള്ള മൊബൈല്‍ ഫോണുകളുണ്ട്. ദുബായില്‍നിന്നെത്തിയ യാത്രക്കാരില്‍നിന്നാണ് സാധനങ്ങള്‍ പിടിച്ചത്.

ചെയിന്‍ ക്രൂഡായും മൊബൈല്‍ ഫോണുകള്‍ ലഗേജിലും മറ്റുമായാണ് കടത്തുന്നത്. 3000 രൂപ മുതല്‍ 10,000 രൂപവരെ പ്രതിഫലം നല്‍കി കാരിയര്‍മാരെ ഉപയോഗിച്ച് സാധനങ്ങള്‍ നാട്ടിലെത്തിക്കുന്നതായി കസ്റ്റംസിന് വിവരം ലഭിച്ചിട്ടുണ്ട്. പിടിച്ചെടുത്ത സ്വര്‍ണവും മൊബൈല്‍ ഫോണുകളും നികുതി അടച്ചാല്‍ വിട്ടുനല്‍കും. കൂടുതല്‍ സ്വര്‍ണം പിടിച്ചാല്‍ സര്‍ക്കാരിലേക്ക് കണ്ടുകെട്ടുന്നതിനാല്‍ അളവ് കുറച്ചാണ് കടത്തുന്നത്. കരിപ്പൂര്‍ ദുരന്തത്തിനു ശേഷം കണ്ണൂര്‍ വിമാനത്താവളം വഴിയാണ് ഇപ്പോള്‍ ചാര്‍ട്ടേഡ് ഫ്‌ളൈറ്റുകള്‍ വരുന്നത്. വന്ദേഭാരത് മിഷന്റെ ഭാഗമായി വരുന്ന ഇത്തരം ഫ്‌ളൈറ്റുകളില്‍ യാത്രക്കാരായി എത്തുന്നവരില്‍ നിന്നാണ് സ്വര്‍ണവും ഇലക്‌ട്രോണിക് ഉപകരണങ്ങളു പിടികൂടുന്നത്.

കഴിഞ്ഞ ദിവസങ്ങളില്‍ യാത്രക്കാരില്‍ നിന്നും ഐ ഫോണുകളും വിദേശസിഗരറ്റുകളും പിടികൂടിയിരുന്നു.കസ്റ്റംസ് ഡ്യൂട്ടി വെട്ടിച്ചുകൊണ്ടു ഇത്തരം ഉല്‍പന്നങ്ങള്‍ കടത്തുന്നതിനും വാങ്ങുന്നതിനും വന്‍ റാക്കറ്റുകളുണ്ട്. ഉദ്ഘാടനം കഴിഞ്ഞു ഒന്നര വര്‍ഷത്തിനിടെ കണ്ണൂര്‍ വിമാനത്താവളം സ്വര്‍ണക്കടത്തുകാരുടെ ഇഷ്ടവിഹാര കേന്ദ്രമായി മാറിയിരിക്കുകയാണ്.കോഴിക്കോട്, മംഗളൂര് വിമാനത്താവളങ്ങളെക്കാള്‍ സ്വര്‍ണക്കടത്ത് കണ്ണൂര്‍ കേന്ദ്രീകരിച്ചു നടക്കുന്നുണ്ടെന്നാണ് കസ്റ്റംസിന്റെ വിലയിരുത്തല്‍. അതുകൊണ്ടുതന്നെ വരും ദിനങ്ങളില്‍ പരിശോധന ശക്തമാക്കാനാണ് തീരുമാനം.

തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും യുഎഇ നയതന്ത്ര ബാഗേജില്‍ കടത്തിയ സ്വര്‍ണം പിടികൂടിയതിനെ തുടര്‍ന്നാണ് കസ്റ്റംസ് പരിശോധന ശക്തമാക്കിയത്. എന്നാല്‍ കസ്റ്റംസ് പിടിയിലാകുന്നവരില്‍ കൂടുതല്‍ കരിയര്‍മാര്‍മാരാണെന്നത് സ്വര്‍ണക്കടത്തിന്റെ മുഖ്യകണ്ണികളെ കണ്ടെത്താന്‍ തടസമുണ്ടാകുന്നുണ്ട്. പലപ്പോഴും ഫോണ്‍ വഴി മാത്രം ബന്ധമുള്ളവരാണ് ഇവരെ കേരളത്തിലേക്കു സ്വര്‍ണവും വിലകൂടിയ സാധനങ്ങളും കടത്താനായി നിയോഗിക്കുന്നത്

English summary
Gold seized from passengers in Kannur International airport
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X