കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്ണൂർ വിമാനത്താവളത്തിൽ തുടർച്ചയായി രണ്ടാം ദിനവും സ്വർണം പിടികൂടി: പിടിച്ചത് 350 ഗ്രാം സ്വർണ്ണം

  • By Desk
Google Oneindia Malayalam News

മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണ്ണം പിടികൂടി. കാസര്‍കോട് തെക്കിന്‍ സ്വദേശി അബ്ദുള്‍ റഷീദില്‍ നിന്നാണ് 18 ലക്ഷം രൂപയുടെ സ്വര്‍ണം കസ്റ്റംസ് പിടികൂടിയത്. ദുബായില്‍ നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ ഞായറാഴ്ച്ച പുലർച്ചെ എത്തിയ ഇയാളില്‍ നിന്നും 350 ഗ്രാം സ്വര്‍ണമാണ് കണ്ടെടുത്തത്. പരിശോധനയില്‍ സംശയം തോന്നിയ ഇയാളെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തപ്പോഴാണ് സ്വര്‍ണം കണ്ടെത്തിയത്. ചോക്ലേറ്റ് ബോക്‌സിനുള്ളിലും ബാഗിനുള്ളിലും ഒളിപ്പിച്ചു വെച്ച നിലയിലായിരുന്നു സ്വര്‍ണ്ണം.

കാര്‍ഷിക നിയമം തൂത്തെറിയും; കോണ്‍ഗ്രസിനെ അധികാരത്തിലെത്തിക്കൂ... ആവേശം പകര്‍ന്ന് രാഹുല്‍ ഗാന്ധികാര്‍ഷിക നിയമം തൂത്തെറിയും; കോണ്‍ഗ്രസിനെ അധികാരത്തിലെത്തിക്കൂ... ആവേശം പകര്‍ന്ന് രാഹുല്‍ ഗാന്ധി

കസ്റ്റംസ് അസി. കമ്മീഷണര്‍ ഇ വികാസ്, സൂപ്രണ്ടുമാരായ കെ സുകുമാരന്‍, സി വി മാധവന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ശനിയാഴ്ച്ച രാത്രിയും വിമാനത്താവളത്തില്‍ നിന്ന് 68 ലക്ഷം രൂപ വില വരുന്ന സ്വര്‍ണ്ണം പിടിച്ചെടുത്തിരുന്നു. മസ്‌ക്കറ്റില്‍ നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെത്തിയ കോഴിക്കോട് സ്വദേശി വി എം സബിത്ത്, തലശ്ശേരി സ്വദേശി മുഹമ്മദ് റഫ്‌സല്‍ എന്നിവരില്‍ നിന്ന് 1 കിലോ 341 ഗ്രാം സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്.

kial-15803

ഇതിനിടെ രണ്ടു മാസം മുൻപ് കണ്ണൂർ രാജ്യാന്തര വിമാനതാവളത്തിൽ നിന്നും സ്വർണം പിടികൂടിയിരുന്നു. മാഹി സ്വദേശി റാമിദിൽ നിന്നാണ് 50 ലക്ഷത്തിലധികം രൂപ വിലവരുന്ന 978 ഗ്രാം സ്വർണം കസ്റ്റംസ് അധികൃതർ പിടികൂടിയത്. കസ്റ്റംസ് അസിസ്റ്റന്റ് കമ്മിഷണർ ഇ. ഇ വികാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്വർണം പിടികൂടിയത്.

ഇതിനു തൊട്ടടുത്ത രണ്ടു ദിവസം മുൻപും അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും സ്വര്‍ണം പിടികൂടിയിരുന്നു. ഷാര്‍ജയില്‍ നിന്ന് വന്ന കാസര്‍ഗോഡ് സ്വദേശി അബ്ദുല്‍ മജീദിനെ പരിശോധിച്ചപ്പോഴാണ് സ്വര്‍ണ്ണം കണ്ടെത്തിയത്. സ്വര്‍ണ്ണ മിശ്രിതം കാപ്‌സ്യൂള്‍ രൂപത്തിലാക്കി മലദ്വാരത്തില്‍ ഒളിപ്പിച്ചാണ് കടത്താന്‍ ശ്രമിച്ചത്.

1024 ഗ്രാം തൂക്കുമുള്ള നാല് കാപ്‌സ്യൂളുകളിലെ മിശ്രിതം വേര്‍തിരിച്ചപ്പോള്‍ 937 ഗ്രാം തൂക്കം 1 വരുന്ന 45 ലക്ഷം രൂപയുടെ സ്വര്‍ണ്ണമാണ് ലഭിച്ചത്. അസി. കമ്മീഷണര്‍ എസ് മധുസൂദന ഭട്ടിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ സൂപ്രണ്ടുമാരായ രാജു നിക്കുന്നത്ത്, എന്‍.സി പ്രശാന്ത്, ഇന്‍സ്‌പെക്ടര്‍മാരായ വി. പ്രകാശന്‍, അശോകുമാര്‍, മനീഷ് ഖട്ടാന, യുഗല്‍ കുമാര്‍, ഗുര്‍മിത് സിംഗ്, ഹെഡ് ഹവാല്‍ദാര്‍ സി വി ശശീന്ദ്രന്‍ എന്നിവരും ഉണ്ടായിരുന്നു

English summary
Gold seized from passengers in Kannur today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X