• search
  • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണവേട്ട: 70 ലക്ഷത്തിന്റെ സ്വർണ്ണം പിടികൂടി

  • By Desk

കണ്ണൂർ: കണ്ണൂർ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ വീണ്ടും വ​ൻ സ്വ​ർ​ണ വേ​ട്ട. കോ​ഴി​ക്കോ​ട് കു​റ്റ്യാ​ടി സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഷാ​ഫി​യി​ൽ നി​ന്നാണ് അന്താരാഷ്ട്ര വിപണിയിൽ 70 ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന 1,446 ഗ്രാം ​സ്വ​ർ​ണം ക​സ്റ്റം​സ് പി​ടി​കൂ​ടിയത്. വ്യാഴാഴ്ച്ച അ​ർ​ധ​രാ​ത്രി ദോ​ഹ​യി​ൽ നി​ന്ന് എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​ന​ത്തി​ലെ​ത്തി​യ​താ​യി​രു​ന്നു മു​ഹ​മ്മ​ദ് ഷാ​ഫി.ചെ​ക്കിം​ഗിൽ സം​ശ​യം തോ​ന്നി​യ യു​വാ​വി​നെ ക​സ്റ്റം​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് സ്വ​ർ​ണം ക​ണ്ടെ​ത്തി​യ​ത്.

സ്വ​ർ​ണം പേ​സ്റ്റ് രൂ​പ​ത്തി​ലാ​ക്കി അ​ടി​വ​സ്ത്ര​ത്തി​നു​ള്ളി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു. പേ​സ്റ്റ് രൂ​പ​ത്തി​ലു​ള്ള സ്വ​ർ​ണം 1,792 ഗ്രാം ​ഉ​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും വേ​ർ​തി​രി​ച്ചെ​ടു​ത്ത​പ്പോ​ൾ 1,446 ഗ്രാം ​സ്വ​ർ​ണ​മാ​ണ് ല​ഭി​ച്ച​ത്‌. പി​ടി​കൂ​ടി​യ സ്വ​ർ​ണം ആ​ർ​ക്ക് വേ​ണ്ടി കൊ​ണ്ടു​വന്ന​താ​ണെ​ന്ന് ക​സ്റ്റം​സ് അ​ന്വേ​ഷ​ിച്ചുവ​രുക​യാ​ണ്. ഇയാൾ സ്വർണക്കടത്ത് സംഘത്തിന്റെ കാരിയറായി പ്രവർത്തിച്ചു വരികയാണെന്നാണ് സൂചന.

കഴിഞ്ഞ ദിവസവും രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ നിന്നും കടത്തുകയായിരുന്ന സ്വ​ർ​ണം പി​ടി​കൂ​ടിയിരുന്നു. മ​ഞ്ചേ​ശ്വ​രം കു​മ്പ​ള സ്വ​ദേ​ശി ഷി​ഹാ​നി​ൽ നി​ന്നാ​ണ് 151 ഗ്രാം ​സ്വ​ർ​ണം ക​സ്റ്റം​സ് പി​ടി​കൂ​ടി​യ​ത്. അന്നേ ദിവസം പുലർച്ചെ ഷാ​ർ​ജ​യി​ൽ നി​ന്നു ഗോ ​എ​യ​ർ വി​മാ​ന​ത്തി​ലെ​ത്തി​യ​താ​യി​രു​ന്നു ഷി​ഹാ​ൻ. ചെ​ക്കിം​ഗ് പ​രി​ശോ​ധ​ന​യി​ൽ സം​ശ​യം തോ​ന്നി​യ യു​വാ​വി​നെ​യും ബാ​ഗേ​ജു​ക​ളും ക​സ്റ്റം​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് സ്വ​ർ​ണം ക​ണ്ടെ​ത്തി​യ​ത്.

ലേ​ഡീ​സ് ബാ​ഗി​ന്‍റെ കൈ ​പി​ടി​ക്കു​ള്ളി​ലും ജീ​ൻ​സ് പാ​ന്‍റി​ന്‍റെ ബ​ട്ട​നു​ള​ളി​ലും ഒ​ളി​പ്പി​ച്ചു വ​ച്ച നി​ല​യി​ലാ​യി​രു​ന്നു സ്വ​ർ​ണ​മു​ണ്ടാ​യി​രു​ന്ന​ത്. പ​രി​ശോ​ധ​ന​യി​ൽ ക​സ്റ്റം​സ് ജോ​യി​ന്‍റ് ക​മ്മീ​ഷ​ണ​ർ എ​സ്.​കി​ഷോ​ർ, സൂ​പ്ര​ണ്ടു​മാ​രാ​യ കെ.​സു​കു​മാ​ര​ൻ, സി.​വി.​മാ​ധ​വ​ൻ, ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ എ​ൻ.​അ​ശോ​ക് കു​മാ​ർ, ബി. ​യ​ദു കൃ​ഷ്ണ, കെ.​വി.​രാ​ജു, സ​ന്ദീ​പ് കു​മാ​ർ, സോ​നി​ട്ട് കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

പുതു വർഷം തുടങ്ങിയതു മുതൽ കണ്ണൂർ വിമാന താവളത്തിൽ നിന്നും കടത്തുകയായിരുന്ന നാലുകോടിയുടെ സ്വർണമാണ് ഇതു വരെയായി പിടികൂടിയത്. നവാഗത വിമാന താവളമായ കണ്ണൂർ കേന്ദ്രീകരിച്ചാണ് സ്വർണകടത്തു സംഘം പ്രവർത്തിച്ചു വരുന്നത്. ഗൾഫിൽ നിന്നും തൊഴിൽ നഷ്ടപ്പെട്ട് നാട്ടിലേക്ക് വരുന്നവരെയാണ് സ്വർണക്കടത്തു സംഘം ഉപയോഗിക്കുന്നത്. പലർക്കും വിമാന ടിക്കറ്റും പണവും നൽകിയാണ് വലയിൽ വീഴ്ത്തുന്നത്. എന്നാൽ ഗൾഫിൽ നിന്നും മടങ്ങിവരുന്നവരിൽ പലർക്കും തങ്ങളുടെ കൈവശം ഗൾഫിൽ നിന്നും ഏജന്റുമാർ കൊടുത്തു വിടുന്ന സാധനങ്ങളിൽ സ്വർണ മൊളിപ്പിച്ചു വച്ചിട്ടുണ്ടെന്ന് അറിയില്ലെന്ന് കസ്റ്റംസ് പറയുന്നു.

നിരപരാധികളാണ് പലപ്പോഴും സ്വർണക്കടത്തിൽ കുടുങ്ങുന്നത്. മാസങ്ങൾക്കു മുൻപ് ചൊക്ളി സ്വദേശിനിയായ ഒരു യുവതി കുടുങ്ങിയത് ഇത്തരം ഒരു ചതിയിൽപ്പെട്ടാണ്. ഗൾഫിൽ നിന്നും കൊടുത്തുവിട്ട ഇലക്ട്രോണിക് സാധനങ്ങളിൽ ഒളിപ്പിച്ചു വെച്ചായിരുന്നു സ്വർണക്കടത്ത്. എന്നാൽ കാസർകോട്, കർണാടക സ്വദേശികളായ ചിലർ കാരിയർമാരായി തന്നെ പ്രവർത്തിക്കുന്നുണ്ട്. മംഗളുര് ബജ്പെ. തിരുവനന്തപുരം നെടുമ്പാശേരി, കരിപൂർ എന്നിവടങ്ങളിൽ പരിശോധന ശക്തമാക്കിയതോടെയാണ് കണ്ണൂർ വിമാന താവളം കേന്ദ്രീകരിച്ചുള്ള സ്വർണക്കടത്ത് വർധിച്ചത്.

English summary
Gold smuggling: Gold worth 70 lakh seized from passengers in Kannur airport
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X