Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂര്‍ വിമാനത്താവളത്തിലെ സ്വര്‍ണക്കടത്ത്: മുഖ്യകണ്ണികള്‍ കോഴിക്കോട് നിന്നും അറസ്റ്റില്‍

കണ്ണൂര്‍: ദിവസങ്ങള്‍ക്കു മുന്‍പ് കണ്ണൂര്‍ വിമാനത്താവളം വഴി 4.15 കോടിയുടെ സ്വര്‍ണം കടത്തിയ കേസിലെ മുഖ്യപ്രതികളായ അഞ്ചുപേരെ കോഴിക്കോട് ഡി.ആര്‍.ഐ പിടികൂടി. പാലാഴി ഹൈലൈറ്റ് റെസിഡന്‍സിയിലെ ഹാഷിക് അബ്ദുല്ലക്കുട്ടി, ബാലുശ്ശേരി തട്ടാന്‍കïി കെ.വി.ജുനൈദ്, കണ്ണാടിപ്പൊയില്‍ പാറക്കïി മുഹമ്മദ് ബഷീര്‍, ഫ്രാന്‍സിസ് റോഡിലെ മുഹമ്മദലി, കണ്ണാടിപൊയില്‍ പനങ്ങാട് പാറക്കïി പി.കെ ജമാലുദ്ദീന്‍ എന്നിവരെയാണ് കോഴിക്കോട് ഡി.ആര്‍.ഐ അറസ്റ്റ് ചെയ്തത്.

കോഴിക്കോട് സി.ജെ.എം കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ്് ചെയ്തു. ഇതേ കേസുമായി ബന്ധപ്പെട്ട് കോഴിക്കോട് ജയില്‍ റോഡിലെ താമസക്കാരനായ അര്‍ജുന്‍ നിപ്രിത് ഗുരാവ്, നടുവണ്ണൂര്‍ ഒരാവില്‍കുനിയില്‍ സുധീഷ്‌കുമാര്‍ എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ ജാമ്യത്തിലാണ്. ദുബൈ, ഷാര്‍ജ, റിയാദ് എന്നിവിടങ്ങളില്‍ നിന്നെത്തിയവരില്‍ നിന്നാണ് കണ്ണൂര്‍ ഡി.ആര്‍.ഐ സ്വര്‍ണാഭരണങ്ങള്‍ പിടികൂടിയിരുന്നത്.

gold-1562598193-1

ഇലക്‌ട്രോണിക്ക് ഉപകരണങ്ങളായ ഓവന്‍, മിക്‌സി, ഇസ്തിരിപ്പെട്ടി, ഇന്‍ഡക്ഷന്‍ കുക്കര്‍ എന്നിവയുടെ അകത്തു അടുക്കിവെച്ച നിലയിലായിരുന്നു സ്വര്‍ണബിസ്‌കറ്റുകള്‍. പിടിയിലായ യുവാക്കള്‍ വന്‍ സ്വര്‍ണക്കടത്ത് റാക്കറ്റിന്റെ കരിയര്‍മാരാണെന്ന് ഡി. ആര്‍. ഐ ഉദ്യോഗസ്ഥര്‍ക്കു പ്രാഥമികചോദ്യം ചെയ്യലില്‍ നിന്നും തന്നെ വ്യക്തമായിരുന്നു. ഇതിനെ തുടര്‍ന്നാണ് അന്വേഷണം സ്വര്‍ണക്കടത്തിനു നേതൃത്വം നല്‍കിയവരിലേക്ക് നീങ്ങിയത്. പിടികൂടിയ യുവാക്കളെ ചോദ്യം ചെയ്യലിനു ശേഷം മട്ടന്നൂര്‍ എയര്‍പോര്‍ട്ട് പൊലിസിനു കൈമാറി.പിന്നീട് ഇവരെയുംപിന്നീട് കോടതി റിമാന്‍ഡ് ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+