Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഒരു കോടി രൂപ നഷ്ടപരിഹാരം വേണം' ; സ്വപ്‌ന സുരേഷിന് എം വി ഗോവിന്ദന്റെ വക്കീല്‍ നോട്ടീസ്

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരെയുള്ള തെളിവുകൾ മുഴുവൻ കൈമാറിയാൽ 30 കോടി രൂപ നൽകാമെന്ന് വാഗ്ദാനം ചെയ്തതായാണ് സ്വപ്‌നയുടെ ആരോപണം.

mv 3113311

ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ സ്വർണക്കടത്തുകേസ് പ്രതി സ്വപ്ന സുരേഷിന് വക്കീൽ നോട്ടിസ് അയച്ചു. അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ച് തനിക്ക് അപകീർത്തിയുണ്ടാക്കിയെന്ന് നോട്ടിസിൽ പറയുന്നു. നിയമ നടപടിയിൽ നിന്ന് ഒഴിവാകണമെങ്കിൽ ആരോപണം പിൻവലിച്ച് പ്രമുഖ മാധ്യമങ്ങളിലൂടെ മാപ്പ് പറയണമെന്നാണ് ആവശ്യം. അഡ്വ. നിക്കോളാസ് ജോസഫ് മുഖേനയാണ് നോട്ടിസ് അയച്ചിരിക്കുന്നത്.

സ്വപ്നയുടെ പരാമർശം വസ്തുത വിരുദ്ധവും തെറ്റുമാണ്. തനിക്കോ തന്റെ കുടുംബത്തിനോ വിജേഷ് പിള്ളയെ അറിയില്ലെന്നും എം വി ഗോവിന്ദൻ പറയുന്നു. ആരോപണം പിൻവലിച്ച് സ്വപ്ന മാപ്പ് പറഞ്ഞില്ലെങ്കിൽ സിവിൽ, ക്രിമിനൽ നിയമപ്രകാരം നടപടി സ്വീകരിക്കും എന്നാണ് നോട്ടീസിൽ പറയുന്നത്. വിജേഷ് പിള്ളയ്ക്കും നോട്ടീസ് അയച്ചിട്ടുണ്ട്.

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരെയുള്ള തെളിവുകൾ മുഴുവൻ കൈമാറിയാൽ 30 കോടി രൂപ നൽകാമെന്ന് വാഗ്ദാനം ചെയ്തതായാണ് സ്വപ്‌നയുടെ ആരോപണം. അല്ലാത്തപക്ഷം കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതായും സ്വപ്‌ന ഫെയ്‌സ്ബുക്ക് ലൈവിലൂടെയാണ് പറഞ്ഞത്. കേസിന്റെ ഒത്തുതീർപ്പിനെന്ന പേരിൽ തന്നെ വന്ന് കണ്ടത് വിജേഷ് പിള്ളയാണെന്നും വിജേഷ് പിള്ളയ്ക്ക് എം വി ഗോവിന്ദനെ അറിയാമെന്ന് പറഞ്ഞതായും അടക്കം നിരവധി ഗുരുതര ആരോപണങ്ങളാണ് സ്വപ്‌ന സുരേഷ് ഉന്നയിച്ചത്. ആരോപണങ്ങൾക്ക് പിന്നാലെ സ്വപ്‌ന സുരേഷിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് എം വി ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

നാടുവിട്ടു പോയില്ലെങ്കിൽ കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് സ്വപ്ന വെളിപ്പെടുത്തയത്. തനിക്ക് 30 കോടി രൂപ വാഗ്ദാനം ചെയ്തതായും അവർ ആരോപിച്ചിരുന്നു. ഫെയ്‌സ്ബുക്ക് ലൈവിലൂടെയായിരുന്നു ഗുരുത​ര ആരോപണങ്ങൾ. വിജയ് പിള്ള എന്നയാൾ തന്നെ സമീപിച്ചു. കണ്ണൂരിലുള്ള ആളാണ്. ബംഗളൂരുവിൽ വരണമെന്നും ഇന്റർവ്യൂ എടുക്കണമെന്നും നിരന്തരം പറഞ്ഞു. അതിന് പിന്നാലെ താനും മകനും അദ്ദേഹത്തെ കാണാൻ ബംഗളൂരുവിലെ ഹോട്ടലിൽ ചെന്നു. ഹോട്ടലിലെ ലോബിയിൽ വച്ച് സംസാരിച്ചു. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട ഒത്തുതീർപ്പിന് വിളിച്ചതാണെന്ന് പിന്നീട് മനസിലായി.

പുള്ളിക്കാരൻ ഒരാഴ്ചത്തെ സമയമാണ് പറഞ്ഞത്. മക്കളേയും കൊണ്ട് കേരളത്തിൽ നിന്ന് സ്ഥലംവിടുക. ഹരിയാനയിലോ ജെയ്പുരിലോ വീടെടുത്തു തരാം, തന്റെ കൈയിലുള്ള എല്ലാ തെളിവുകളും തരാനാണ് ആവശ്യപ്പെട്ടത്. ചീഫ് മിനിസ്റ്റർ, വീണ, കമല മാഡം എന്നിവരുമായി ബന്ധപ്പെട്ട തെളിവുകളെല്ലാം അവർക്ക് കൈമാറാൻ ആവശ്യപ്പെട്ടു. ക്ലൗഡിലോ മറ്റെവിടെയെങ്കിലോ സൂക്ഷിച്ചിട്ടുള്ള തെളിവുകളടക്കം എല്ലാം കൈമാറുക. അവർ നശിപ്പിച്ചുകൊള്ളാം എന്നും പറഞ്ഞു. സ്വപ്ന പറഞ്ഞു,

മുടികൊഴിച്ചിലിന് പരിഹാരം തേടുകയാണോ: സ്ഥിരമായി ഉപയോഗിക്കൂ ഈ 8 എണ്ണകളില്‍ ഏതെങ്കിലുമൊന്ന്

ചീഫ് മിനിസ്റ്ററും കുടുംബവും ഗോവിന്ദൻ മാഷെന്ന പാർട്ടി സെക്രട്ടറി ഇവരെല്ലാം ചേർന്ന് സഹായിക്കാമെന്ന് പറഞ്ഞു. യൂസഫലി എന്നു പറയുന്ന വ്യക്തി യുഎഇയെ ഉപയോഗിച്ച് പണി തരും. യൂസഫലിയെ കുറിച്ച് ഒന്നും പറയരുത്. യൂസഫലിക്ക് എയർപോർട്ടിൽ ഷെയറുണ്ട്. കൂടാതെ ഭയങ്കരമായ സ്വാധീനമുണ്ട്. വിമാന യാത്ര ചെയ്യുന്നതിനാൽ ലഗേജിൽ ഡ്രഗ്‌സടക്കം വച്ച് കുടുക്കും. മൂന്ന് വർഷത്തേക്ക് അവർക്കെന്നെ ജയിലിൽ കിട്ടിയാൽ മതി. അതല്ലെങ്കിൽ സ്ഥലം കാലിയാക്കണം.

രാമലീല സിനിമയിൽ ദീലീപ് രക്ഷപ്പെടുന്നത് പോലെ സ്വപ്‌നയെ മറ്റൊരു രാജ്യത്ത് മാറി താമസിക്കാൻ സൗകര്യം ചെയ്യാമെന്നും പറഞ്ഞു. തന്നെയും മക്കളേയും ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തി. ഗോവിന്ദൻ മാഷ് തീർത്തുകളയുമെന്നു തീർത്തും പറഞ്ഞു.

എയർപോർട്ടിലോ എവിടെ വച്ചെങ്കിലും കണ്ടാൽ യൂസഫലി കള്ളക്കേസിലടക്കം കുടുക്കുമെന്ന് പറഞ്ഞു. മുഖ്യമന്ത്രിയും കുടുംബവും 30 കോടി വാഗ്ദാനം ചെയ്തു. ഇതെല്ലാം വിജയ് പിള്ളയെന്ന മാന്യൻ വളരെ വ്യക്തമായി തന്നെ പറഞ്ഞു. ആദ്യം അപേക്ഷയായും പിന്നീട് ഭീഷണിപ്പെടുത്തുന്ന തരത്തിലുമായിരുന്നു അയാൾ സംസാരിച്ചത്. രണ്ട് ദിവസം കൊണ്ട് തീരുമാനമെടുക്കണമെന്നും പറഞ്ഞു സ്വപ്ന ആരോപിച്ചു,

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+