കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നാലരക്കോടിയുടെ സ്വര്‍ണ്ണക്കടത്ത് കണ്ണൂരിലും രാഹുലിന് കൂട്ടാളികള്‍: ഡിആര്‍ഐ അന്വേഷണം തുടങ്ങി

  • By Desk
Google Oneindia Malayalam News

മട്ടന്നൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തിനു സഹായമേകിയെന്ന സൂചന ലഭിച്ചതിനെ തുടര്‍ന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നിരീക്ഷണത്തില്‍. കണ്ണൂര്‍ വിമാനത്താവളത്തില്‍ ജോലി ചെയ്യുന്ന മൂന്ന് കസ്റ്റംസ് ഉദ്യോഗസ്ഥരെ ചുറ്റിപറ്റിയാണ് ഡിആര്‍ഐ അന്വേഷണമാരംഭിച്ചത്. ഈ കേസില്‍ കരിപ്പൂരിലെ കസ്റ്റംസ് ഇന്‍സ്‌പെക്ടറെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് കൊച്ചി യൂണിറ്റ് അറസ്റ്റ് ചെയ്തതോടെയാണ് കണ്ണൂര്‍ ബന്ധവും തെളിഞ്ഞത്.

ഇമ്രാന്‍ ഖാന്‍ മോശം ഭരണാധികാരി? സുരക്ഷാ നയങ്ങളില്‍ മേല്‍ക്കൈ സൈന്യത്തിനെന്ന് റിപ്പോര്‍ട്ട്ഇമ്രാന്‍ ഖാന്‍ മോശം ഭരണാധികാരി? സുരക്ഷാ നയങ്ങളില്‍ മേല്‍ക്കൈ സൈന്യത്തിനെന്ന് റിപ്പോര്‍ട്ട്

കസ്റ്റംസ് പ്രിവന്റീവ് വിഭാഗം ഇന്‍സ്‌പെക്ടര്‍ രാഹുല്‍ പണ്ഡിറ്റാണ് പിടിയിലായത്. ഇയാളെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതായി കസ്റ്റംസ് കമ്മീഷണര്‍ (പ്രിവന്റീവ്) സുമിത് കുമാര്‍ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ടു കണ്ണൂരിലെ മൂന്ന് കസ്റ്റംസ് ഉദ്യോഗസ്ഥരെ ഡി. ആര്‍. ഐ പ്രാഥമികമായി ചോദ്യം ചെയ്തതായി സൂചനയുണ്ട്.

kannur

കഴിഞ്ഞ 19ന് കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും നാലുകോടിയിലേറെ രൂപ വിലമതിക്കുന്ന 11 കിലോഗ്രാം സ്വര്‍ണവുമായി മൂന്നുപേര്‍ പിടിയിലായ കേസിലാണ് രാഹുലിന്റെ അറസ്റ്റ്. സ്വര്‍ണക്കടത്തുകാര്‍ക്ക് സഹായം ചെയ്യുന്നുവെന്ന സംശയത്തില്‍ മാസങ്ങളായി രാഹുല്‍ നിരീക്ഷണത്തിലായിരുന്നുവെന്ന് ഡിആര്‍ഐ അറിയിച്ചു. കരിപ്പൂര്‍ വിമാനത്താവളത്തില്‍ ജോലി ചെയ്തിരുന്ന ഇയാളെ പിന്നീട് കോഴിക്കോട് പ്രിവന്റീവ് വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും മറ്റ് വിമാനത്താവളങ്ങള്‍ വഴി സ്വര്‍ണം കടത്തിയിരുന്ന സംഘങ്ങള്‍ക്ക് സഹായം ചെയ്യുന്നത് നിര്‍ത്തിയില്ലെന്നു വ്യക്തമാവുകയായിരുന്നു.

രാഹുലിനെ കൊച്ചിയിലെ ഡിആര്‍ഐ ഓഫീസില്‍ വിളിച്ചു വരുത്തി മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനു ശേഷമാണ് അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. സ്വര്‍ണക്കടത്തുകാരുമായി രാഹുലിന് നേരിട്ടുബന്ധമുണ്ടെന്ന് ചൂണ്ടിക്കാട്ടി കോഴിക്കോട് കസ്റ്റംസ് ജോയിന്റ് കമീഷണര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കണ്ണൂരിലെ സ്വര്‍ണക്കടത്ത് പിടിച്ചതിനെ തുടര്‍ന്ന് കസ്റ്റംസ് വിജിലന്‍സ് വിഭാഗം നടത്തിയ അന്വേഷണത്തിലും പങ്ക് കണ്ടെത്തിയിരുന്നു. കണ്ണൂര്‍ വിമാനത്താവളത്തിലെ ചില കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കു രാഹുലുമായി ബന്ധമുണ്ടെന്നാണ് സൂചന. ഇതോടെയാണ് ഇവര്‍ സംശയത്തിന്റെ കരിനിഴലിലായത്.

English summary
Gold smuggling through Kannur airport, customs officers suspected
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X