കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്ണൂര്‍ വിമാനത്താവളം വഴി സ്വര്‍ണക്കടത്ത്: ഇരിട്ടി പുന്നാട് സ്വദേശി അറസ്റ്റില്‍

Google Oneindia Malayalam News

മട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളം കേന്ദ്രീകരിച്ചു സ്വര്‍ണം കടത്തുന്ന സംഘം വ്യാപകമാകുന്നു. കഴിഞ്ഞ ആറുമാസത്തിനിടെയില്‍ സ്ത്രീകളെയടക്കം നിരവധി കാരിയര്‍മാരെയാണ് സ്വര്‍ണം കടത്തുന്നതിനിടെ കസ്റ്റംസ് പിടികൂടിയത്.

കസ്റ്റംസ് റെയ്ഡു ശക്തമാക്കിയതോടെകണ്ണൂര്‍ വിമാനത്താവളത്തിലൂടെയുള്ള സ്വര്‍ണക്കടത്തിന് പുതുവഴി തേടുകയാണ് സ്വര്‍ണക്കടത്ത് സംഘമെന്നാണ് സൂചന. കസ്റ്റംസും എയര്‍പോര്‍ട്ട് പൊലിസും റെയ്ഡ് ശക്തമാക്കിയതോടെയാണ് ദേഹഭാഗത്തd നിന്നും കടത്താതെ കൊണ്ടുവരുന്ന സാധനങ്ങളിലൂടെ സ്വര്‍ണം കടത്തുന്ന രീതി ഇവര്‍ അവലംബിച്ചത്.

ds

കുട്ടികള്‍ക്കുള്ള കളിപ്പാട്ട പെട്ടി, ബെഡ്ഷീറ്റ്, കര്‍ട്ടണ്‍ ബോക്സ് എന്നിവയില്‍ ഒളിപ്പിച്ചു അതിവിദഗ്ദ്ധമായി സ്വര്‍ണം കടത്താനുള്ള ഇരിട്ടി സ്വദേശിയുടെ നീക്കം കസ്റ്റംസ് പൊളിച്ചു. ദുബൈയില്‍ നിന്നും ഗോ എയര്‍ വിമാനത്തിലെത്തിയ ഇരിട്ടി വിളക്കോട് സ്വദേശി റഫീഖില്‍ നിന്നാണ് 37ലക്ഷം രൂപ വിലവരുന്ന 726ഗ്രാം സ്വര്‍ണം പിടികൂടിയത്.

ഉള്ളിച്ചാക്കിനിടയില്‍ വെച്ച് ഹാന്‍സ് കടത്ത്; രണ്ട് പേര്‍ പിടിയില്‍ഉള്ളിച്ചാക്കിനിടയില്‍ വെച്ച് ഹാന്‍സ് കടത്ത്; രണ്ട് പേര്‍ പിടിയില്‍

കസ്റ്റംസ് ചെക്കിങ് ഇന്‍ പരിശോധനയില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് ബാഗേജ് പരിശോധിച്ചപ്പോഴാണ് സ്വര്‍ണം കണ്ടെത്തിയത്. ബാഗേജിന്റെ പെട്ടിയില്‍ നിന്നാണ് 724-ഗ്രാം സ്വര്‍ണം കണ്ടെത്തിയത്. മൂന്ന് കളിപ്പാട്ട കാര്‍ഡ് ബോര്‍ഡ് ബോക്സിനുള്ളില്‍ 1330ഗ്രാം ഭാരമുള്ള നാല് കാര്‍ഡ് ബോര്‍ഡ് കഷ്ണങ്ങളിലും ഒരു ബെഡ് ഷീറ്റ് കവറിലും കര്‍ട്ടണ്‍ ബോക്സിനുളളിലും ഒളിപ്പിച്ചുവെച്ച നിലയിലായിരുന്നു സ്വര്‍ണം.

സുരേഷ് ഗോപി ബിജെപി കോര്‍ കമ്മിറ്റിയിലേക്ക് വരില്ല: തുറന്ന് പറഞ്ഞ് മേജര്‍ രവിസുരേഷ് ഗോപി ബിജെപി കോര്‍ കമ്മിറ്റിയിലേക്ക് വരില്ല: തുറന്ന് പറഞ്ഞ് മേജര്‍ രവി

കോയില്‍ വേര്‍തിരിച്ചെടുത്തപ്പോള്‍ 724 ഗ്രാമിന്റെ 24 കാരറ്റ് സ്വര്‍ണമാണ് കണ്ടെടുത്തത്. പരിശോധനയ്ക്ക് ഡെപ്യൂ.കമ്മിഷണര്‍ സി.വി ജയകാന്ത്, അസി.കമ്മിഷണര്‍ ശിവരാമന്‍, സൂപ്രണ്ടുമാരായ വി.പി ബേബി, പി.സി ചാക്കോ,വിവേക്, ഹരിദാസ്, ശിവരാമന്‍, ഇന്‍സ്പെക്ടര്‍മാരായ അശ്വിന നായര്‍, പങ്കജ് സൂരജ് ഗുപ്ത, കപില്‍ ഹെഡ് ഹവില്‍ദാര്‍ ശശീന്ദ്രന്‍, ബാലന്‍കുനിയില്‍, ബെന്നി, വനിതാ സെര്‍ച്ചര്‍ ശിശിര കിരണ്‍, അസി. ലിനേഷ് എന്നിവര്‍ പങ്കെടുത്തു.

കഴിവ് കെട്ട നേതാവാണ് സുരേന്ദ്രന്‍, വാര്യരോ വചസ്പതിയോ കേറി വരും; ആഞ്ഞടിച്ച് മേജര്‍ രവികഴിവ് കെട്ട നേതാവാണ് സുരേന്ദ്രന്‍, വാര്യരോ വചസ്പതിയോ കേറി വരും; ആഞ്ഞടിച്ച് മേജര്‍ രവി

കഴിഞ്ഞ ദിവസവും കണ്ണൂര്‍ വിമാനത്താവളത്തിലൂടെ സ്വര്‍ണം കടത്താന്‍ ശ്രമിച്ചത് പിടികൂടിയിരുന്നു. വരും ദിവസങ്ങളില്‍ സ്വര്‍ണക്കടത്ത് തടയാന്‍ റെയ്ഡ് ശക്തമാക്കുമെന്ന് കസ്റ്റംസ് അറിയിച്ചു. കസ്റ്റംസിന് പുറമെ എയര്‍പോര്‍ട്ട് പൊലിസും വിമാനത്താവളത്തിന് പുറത്തു നിന്നും സംശയം തോന്നുന്ന യാത്രക്കാരെ കസ്റ്റഡിയിലെടുത്ത് പരിശോധിച്ച് വരികയാണ്.

കണ്ണൂര്‍ വിമാനത്താവളത്തിലൂടെ സ്വര്‍ണം കടത്തുമ്പോള്‍ പിടിയിലാകുന്നത് കാരിയര്‍മാര്‍ മാത്രമാണെന്നാണ് കസ്റ്റംസ് പറയുന്നത്. അതുകൊണ്ടു തന്നെ ഇവരെ ചോദ്യം ചെയ്താല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാറില്ല. അജ്ഞാത സംഘങ്ങള്‍ നല്‍കുന്ന പെട്ടികളും സാധനങ്ങളും വിമാനത്താവളത്തിലൂടെ കടത്തുമ്പോഴാണ് അതില്‍ സ്വര്‍ണമുള്ളതു തന്നെ പലരും അറിയുന്നതെന്നാണ് സൂചന. കണ്ണൂര്‍, കരിപ്പൂര്‍ വിമാനത്താവളം കേന്ദ്രീകരിച്ചു സ്വര്‍ണം കടത്തുന്നവരെ തട്ടിക്കൊണ്ടു പോകുന്ന സംഘവും വ്യാപകമാണ്.

English summary
Gold smuggling through Kannur airport: Iritty Punnad native arrested
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X