കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും ഒരുകോടിയുടെ സ്വര്‍ണം പിടികൂടി
മട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ വീണ്ടും വന്‍സ്വര്‍ണവേട്ട. ഒരുകോടിരൂപയോളം വരുന്ന രണ്ടുകിലോയോളം സ്വര്‍ണം കസ്റ്റംസ് പിടികൂടി. യാത്രക്കാരനില്‍ നിന്നും വിമാനത്താവളത്തില്‍ ഉപേക്ഷിച്ച നിലയിലുമാണ് സ്വര്‍ണം പിടികൂടിയത്. ദുബൈയില്‍ നിന്നും ഗോ എയര്‍ വിമാനത്തിലെത്തിയ കാസര്‍കോട് പളളിക്കര സ്വദേശി അര്‍ഷാദില്‍ നിന്നാണ് 1043 ഗ്രാം സ്വര്‍ണം കണ്ടെത്തിയത്.
ഇതിന് വിപണിയില്‍ 55.38,330 രൂപ വിലവരും. അറൈവല്‍ എമിഗ്രേഷന്‍ കൗണ്ടറിന് സമീപത്തെ ടോയ്ലെറ്റില്‍ ഉപേക്ഷിച്ച നിലയിലാണ് 895- ഗ്രം തൂക്കമുള്ള സ്വര്‍ണം കണ്ടെത്തിയത്. പേസ്റ്റുരൂപത്തിലാക്കിയ സ്വര്‍ണം പായ്ക്കറ്റുകളിലാക്കി വെച്ച നിലയിലായിരുന്നു. വേര്‍തിരിച്ചെടുത്തപ്പോള്‍ 39,77,190രൂപ വിലവരുന്ന 749-ഗ്രാം തൂക്കമുള്ള 24 കാരറ്റ് സ്വര്‍ണം കണ്ടെത്തുകയായിരുന്നു.

വിദേശത്തു നിന്നും കടത്തിക്കൊണ്ടുവന്ന സ്വര്‍ണം കസ്റ്റംസ് പിടിക്കുമെന്നുറപ്പായപ്പോള്‍ ഭയത്താല്‍ ഉപേക്ഷിച്ചതാകാമെന്നാണ് നിഗമനം. ചെക്കിങ് ഇന്‍ പരിശോധനയില്‍ സംശയം തോന്നിയതിനെ തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് അര്‍ഷാദില്‍ നിന്നും സ്വര്‍ണം പിടികൂടിയത്. പേസ്റ്റ് രൂപത്തിലുള്ള സ്വര്‍ണം നാലുഗുളികകളാക്കി മലദ്വാരത്തില്‍ ഒളിപ്പിച്ചുവെച്ച നിലയിലായിരുന്നു.
പിടികൂടുമ്പോള്‍ 168ഗ്രാം സ്വര്‍ണമുണ്ടായിരുന്നുവെങ്കിലും വേര്‍തിരിച്ചെടുത്തപ്പോള്‍ 1043-ഗ്രാം സ്വര്‍ണമാണ് ലഭിച്ചത്. കസ്റ്റംസ് ഡെപ്യൂട്ടി കമ്മിഷണര്‍ ഇവി ശിവരാമന്‍, സൂപ്രണ്ടുമാരായ കൂവന്‍ പ്രകാശന്‍, ശ്രീവിദ്യ, സുധീര്‍, ഗീതാകുമാരി, ഇന്‍സ്പെക്ടര്‍ കെആര്‍ നിഖില്‍, സന്ദീപ് ദാഹിയ, നിശാന്ത് താക്കൂര്‍, ഹെഡ്് ഹവില്‍ദാര്‍ എംവി വത്സല, ഓഫീസ് സ്റ്റാഫുമാരായ പവിത്രന്‍, ലിനീഷ്, ലയ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.












Click it and Unblock the Notifications